ഒമാന്‍: ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ ഒഐസിസി നേതാക്കള്‍

മസ്‌കത്ത്: ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗിനെ സന്ദര്‍ശിച്ചു ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍. തൊഴില്‍, വിസ തട്ടിപ്പുകള്‍ക്കിരകളായി നിരവധി പേര്‍ ഒമാനില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതും ദുരിതമനുഭവിക്കുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

വീട്ടുജോലിയുടെ മറവില്‍ നടക്കുന്ന തൊഴില്‍ തട്ടിപ്പ് പ്രവാസി സമൂഹം കൂടുതല്‍ ജാഗ്രതയോടെ കാണണം എന്ന് അംബാസാഡര്‍ ഓര്‍മിപ്പിച്ചു. ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് ആവുന്ന വിധത്തിലുള്ള സഹായങ്ങള്‍ എത്തിക്കുന്നതും ടിക്കറ്റുകള്‍ എടുത്തുനല്‍കി നാടണയാന്‍ സഹിയിക്കുന്നതും വേണ്ട നിയമസഹായങ്ങള്‍ നല്‍കുന്നതും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു കൃത്യമായ ഇടവേളകളില്‍ രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുന്നതടക്കമുള്ള ഒഐസിസി നടത്തുന്ന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹം ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

Next Post

ഒമാൻ: ഈ ദിവസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങള്‍ ഇല്ല - അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

Thu Dec 15 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനില്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഡിസംബര്‍ 18നും 25നും ഉണ്ടാകില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിച്ചു. ഒമാനില്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്നും ആര്‍ഒപി ഡയറക്ടറേറ്റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. പുതുക്കിയ കാര്‍ഡുകള്‍ നല്‍കല്‍, കാലാവധി കഴിഞ്ഞവ പുതുക്കല്‍, കളഞ്ഞുപോയ കാര്‍ഡുകള്‍ക്ക് പകരം നല്‍കല്‍ […]

You May Like

Breaking News

error: Content is protected !!