ഒമാന്‍: കനത്ത മഴ ഒമാനില്‍ വാദിയില്‍ അകപ്പെട്ട രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന വാദിയില്‍ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയാതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലന്‍ ബാനി ബു അലി വിലായത്തിലെ വാദി അല്‍ ബത്തയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നു വാഹനങ്ങളിലായി ഒമ്ബതു പേരായിരുന്നു വാദിയില്‍ അകപ്പെട്ടിരുന്നത്. ഇതില്‍ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് നടത്തിയ തിരിച്ചിലിനിടെയാണ് ഒരു സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Next Post

കുവൈത്ത്: കുവൈത്തില്‍ പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ്

Thu Apr 27 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ്. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു സംഭവം. പൊലീസ് സംഘമെത്തിയപ്പോള്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന പ്രവാസികള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടക്കുന്നെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത് അനുസരിച്ചാണ് പൊലീസ് സംഘം റെയ്ഡിനായി എത്തിയത്. എന്നാല്‍ […]

You May Like

Breaking News

error: Content is protected !!