ഒമാന്‍: സുനില്‍ മെമ്മോറിയല്‍ യുനൈറ്റഡ്‌ കപ്പ്‌, എഫ്.സി കേരള ജേതാക്കള്‍

മസ്ക്കത്ത്: യുനൈറ്റഡ്‌ കേരള സംഘടിപ്പിച്ച സുനില്‍ മെമ്മോറിയല്‍ യുനൈറ്റഡ്‌ കപ്പ്‌ നാലാമത്‌ എഡിഷനില്‍ എഫ്.സി കേരള ജേതാക്കളായി.

ഫൈനലില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക്‌ പ്രോസോണ്‍ എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്‌. 16 ടീമുകള്‍ നാലു ഗ്രൂപ്പുകളായി മത്സരിച്ച ടൂർണമെന്റില്‍ മൂന്നാം സ്‌ഥാനക്കാരായി എഫ്.സി ഗോവയും, നാലാം സ്‌ഥാനം എഫ്.സി നിസ്‌വയും കരസ്‌ഥമാക്കി. ഒമാനിലും നാട്ടിലും ഒരുപാട്‌ ക്ലബുകള്‍ക്കും കേരള ജൂനിയർ ടീമിലും കളിച്ചിട്ടുള്ള സുനിലിന്റെ ഓർമക്കായായിരുന്നു മത്സരം സംഘടിപ്പിച്ചത്‌. നാട്ടില്‍ കളിക്കളത്തില്‍ കുഴഞ്ഞു വീണാണ് സുനില്‍ മരിച്ചത്‌. ചടങ്ങില്‍ സുനിലിന്റെ കുടുംബവും സന്നിഹിതരായിരുന്നു. സുനിലിന്റെ മകൻ ദേവനാണ് കിക്കോഫ്‌ നിർവഹിച്ചത്‌. എഫ്.സി കേരളയുടെ അർഷാദ്‌ ടോപ്സ്കോററായും ഡിഫൻഡറായി റസാഖിനെയും പ്രോസോണ്‍ എഫ്.സിയുടെ ഫാസില്‍ മികച്ച ഗോള്‍ കീപ്പറായും മികച്ച സ്ട്രൈക്കറായി ഫാരിസിനെയും തെരഞ്ഞെടുത്തു. എഫ്.സി കേരളയുടെ ജൈസലാണ് ഫൈനലിലെ മികച്ച താരം

വെറ്ററൻസ്‌ മത്സരത്തില്‍ ഗോവ വെറ്ററൻസും അക്കാദമി കുട്ടികളുടെ മത്സരത്തില്‍ യൂനലറ്റി അക്കാദമിയും വിജയികളായി. വിജയികള്‍ക്ക്‌ കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. ടൂർണമെന്റില്‍ മാജിക്ക്‌ ഷോ ഉള്‍പ്പെടെ പരിപാടികള്‍ ഉണ്ടായിരുന്നു. വരും വർഷങ്ങളിലും യുനൈറ്റഡ്‌ കപ്പ്‌ അഞ്ചാമത്തെ സീസണ്‍ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Next Post

കുവൈത്ത്: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ക്ക് ഭരണകൂടം നേതൃത്വം നല്‍കുന്നു -പി.കെ. ബിജു

Tue Jan 30 , 2024
Share on Facebook Tweet it Pin it Email കുവൈത്ത്സിറ്റി: സെക്കുലറിസം തകർത്ത് ഇന്ത്യയെ മത രാജ്യമാക്കി തീർക്കാനുള്ള നീക്കങ്ങള്‍ക്ക്‌ ഭരണകൂടം തന്നെ നേതൃത്വം നല്‍കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു. ഇതിന്റെ ഭാഗമായിട്ടാണ് ഭരണഘടന ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഒരു പ്രത്യേക മതത്തിന്റെ മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അബ്ബാസിയ സെൻട്രല്‍ സ്കൂളില്‍ നടന്ന കല കുവൈത്ത് 45ാ‍ം വാർഷിക പൊതുസമ്മേളനത്തില്‍ […]

You May Like

Breaking News

error: Content is protected !!