മസ്കത്ത്: അധാർമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തെക്കൻ ബാത്തിന ഗവർണറേറ്റില്‍നിന്ന് ഒമ്ബത് പ്രവാസികളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
എട്ട് സ്ത്രീകളെയും ഏഷ്യൻ പൗരനെയും ഗവർണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ-ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻസ് വകുപ്പാണ് പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികള്‍ പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു.