ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍റെ ജന പിന്തുണ കുത്തനെ ഇടിയുന്നു. പുതിയ ‘യു ഗോവ്’ പോള്‍ പ്രകാരം പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി ലീഡറുമായ സര്‍. കീര്‍ സ്റ്റാര്‍മര്‍ക്കാണ് ഇത്തവണ ജനങ്ങളുടെ വോട്ട്. 34 ശതമാനം ബ്രിട്ടീഷ് വോട്ടര്‍മാര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 32 ശതമാനം പേര്‍ മാത്രമാണ് ബോറിസ് ജോണ്‍സനെ പിന്തുണച്ചത്‌. പ്രാധാന മന്ത്രിയായ ശേഷം ബോറിസ് ജോണ്‍സന്‍റെ ഏറ്റവും കുറഞ്ഞ […]

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേക്ക് 30 വർഷത്തെ പരിചയ സമ്പത്ത്. ദീപക് സാത്തേയും സഹ പൈലറ്റും മരിച്ചവരിൽ ഉൾപ്പെടും. എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാത്തേ നിരവധി തവണ സൈനിക വിമാനങ്ങൾ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. ബോയിങ് 737 വിമാനങ്ങൾ വരെ പറത്തി പരിചയമുള്ള സാത്തേ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 […]

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. അയനാ രവിശങ്കര്‍ (4), മുഹമ്മദ് റിയാസ് (24), ഷഹീര്‍ സയീദ് (38), ലല്ലാബി (51), മനല്‍ അഹമ്മദ് (25), ഷറഫുദീന്‍ (35), ജാനകി, അസം മുഹമ്മദ് എന്നിവരാണ് ഒടുവില്‍ മരിച്ചത്. മരിച്ചവരുടെ വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല. പൈലറ്റും സഹ പൈലറ്റും അപകടത്തില്‍ മരിച്ചിട്ടുണ്ട്. നാല്‍പതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കരിപ്പൂരിലെ […]

5:44 – യുകെ സമയം – മരണം 11 ആയി 5:36 – യുകെ സമയം- മരണം 7 ആയി 5:28 യുകെ സമയം – മരണ സംഖ്യ 6 ആയി, 15 നില ഗുരുതരം.പൈലറ്റ്‌ മഹാരാഷ്ട്ര സ്വദേശി ക്യാപ്റ്റന്‍ ദീപക് വസന്ത് മരണപ്പെട്ടവരില്‍ പെടും. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് മരിച്ചു. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. 177 യാത്രക്കാരും […]

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്ററിലെ ഒരു റോയല്‍ മെയില്‍ ഓഫീസില്‍ ഉണ്ടായ കൂട്ട കൊറോണ ബാധയെ തുടര്‍ന്ന് ഇരുപതോളം റോയല്‍ മെയില്‍ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒധാം റോഡിലെ റോയല്‍ മെയില്‍ ഡെലിവറി ഓഫീസില്‍ ആണ് സംഭവം. കമ്മ്യുണിക്കെഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്തു വിട്ടത്. കൊറോണ ബാധയെ തുടര്‍ന്ന് ഓഫീസ് കെട്ടിടവും മറ്റു സാമഗ്രികളും പൂര്‍ണമായ ക്ലീനിംഗിന് വിധേയമാക്കി. എന്നാല്‍ ഓഫീസിന്റെ ഒരു ഭാഗം ഇപ്പോഴും […]

ലണ്ടന്‍: യുകെയില്‍ മിക്ക സ്കൂളുകളും അടുത്ത അധ്യയനവര്‍ഷത്തിന്‍റെ തുടക്കത്തിലും തുറന്നേക്കില്ലയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ആദ്യ വാരമാണ് വേനലവധിക്ക് ശേഷം യുകെയില്‍ സ്കൂളുകള്‍ തുറക്കുക. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ കല്‍പന അനുസരിക്കാതെ, പ്രാദേശിക കൌണ്‍സിലുകള്‍ തീരുമാനമെടുക്കണമെന്നാണ് അധ്യാപക യൂണിയനുകളുടെ നിര്‍ദേശം. ബ്രിട്ടീഷ് സര്‍ക്കാരും അധ്യാപക യൂണിയനുകളും തമ്മില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ആരംഭിച്ച ശീത സമരത്തിന്‍റെ തുടര്‍ച്ചയാണ് പുതിയ സംഭവ വികാസങ്ങള്‍. നേരത്തെ സെപ്റ്റംബറില്‍ നിര്‍ബന്ധമായും സ്കൂളുകള്‍ തുറക്കുമെന്ന് […]

ലണ്ടന്‍ : ലബനാനിലെ ബൈറൂട്ടില്‍ അപ്രതീക്ഷിതമായുണ്ടായ സ്ഫോടനങ്ങളില്‍ മരിച്ചവരെയും പരിക്കേറ്റവരെയും സഹായിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത്‌. 5 മില്ല്യന്‍ പൌണ്ടിന്റെ അടിയന്തിര സഹായം എത്രയും പെട്ടെന്ന് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് അറിയിച്ചു. മെഡിക്കല്‍ സപ്പോര്‍ട്ട്, റെസ്ക്യു പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായിരിക്കും ഈ സഹായം നല്‍കുക. നൂറിലധികം പേരാണ് ചൊവ്വാഴ്ച ബൈറൂട്ടിലെ കെമിക്കല്‍ സ്റ്റോറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 5000 ല്‍ അധികം പേര്‍ക്ക് കാര്യമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ […]

ലൂട്ടന്‍ : ലോക്ക് ഡൌണ്‍ വ്യവസ്ഥകള്‍ അവഗണിച്ച് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാതെ സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുത്ത ലൂട്ടന്‍ മേയര്‍ താഹിര്‍ മാലിക്കിന് നഷ്ട്ടപ്പെട്ടത്‌ മേയര്‍ സ്ഥാനം. കഴിഞ്ഞ മാസമാണ് വിവാദമായ ഔട്ട്‌ ഡോര്‍ പാര്‍ട്ടി നടന്നത്. ലോക്ക് ഡൌണ്‍ ഗൈഡ് ലൈന്‍ പ്രകാരം പരമാവധി ആറു പേര്‍ക്ക് മാത്രമാണ് പ്രസ്തുത സമയത്ത് ഒരുമിച്ച് കൂടാന്‍ അനുവാദമുണ്ടായിരുന്നത്. അത് പോലെ 2 മീറ്റര്‍ അകലം പാലിക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. എന്നാല്‍ അപ്രതീക്ഷിതമായി […]

തിരുവനന്തപുരം: മലയാള മണ്ണിന് അഭിമാനമേകി തിളങ്ങി നില്‍ക്കുകയാണ് 22കാരിയായ സഫ്‌ന നസറുദ്ദീന്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ 45-ാം റാങ്ക് നേടിയ സഫ്‌ന കേരളത്തിന് സമ്മാനിച്ചത് മൂന്നാം റാങ്ക് ആണ്. ഇതിനു പുറമെ, ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരി എന്ന സവിശേഷതയും സഫ്‌നയ്ക്ക് ഉണ്ട്. പേയാട് സ്വദേശിനിയാണ് സഫ്‌ന. മാര്‍ ഈവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം നേടിയ സഫ്‌നയ്ക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കും പ്ലസ്ടുവിനു […]

യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയൻ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാൻ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തില്‍ 120 കടകൾ കത്തിനശിച്ചു. ഇതില്‍ മലയാളികളുടെ 25 കടകളും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു കടയില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തിക്കിടെയുണ്ടായ തീപൊരിയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. നിയന്ത്രിക്കാന്‍ കഴിയുന്നതിന് മുന്നേ തീ മറ്റു കടകളിലേക്കും പടരുകയായിരുന്നു. വൻതുകയുടെ നഷ്ടം നേരിട്ടതായി കച്ചവടക്കാർ മീഡിയവണിനോട് […]

Breaking News