ലണ്ടന്‍: യുകെയിലെ കെന്റില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കത്തിക്ക് കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ 12 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.55 ന് സിറ്റിങ്ബണിലെ അഡ്ലെയ്ഡ് ഡ്രൈവിലുള്ള പെണ്‍കുട്ടിക്ക് കുത്തേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെയും പാരാമെഡിക്കല്‍ സംഘത്തെയും വിളിച്ചുവരുത്തിയതെന്ന് കെന്റ് പൊലീസ് അറിയിച്ചു. മുറിവേറ്റ പെണ്‍കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായ ദേഹോപദ്രവം ഏല്‍പ്പിക്കുക എന്ന […]

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി (കെ.ആർ.സി.എസ്) റമദാൻ മാസത്തോടനുബന്ധിച്ച്‌ ലബനാനിലെ സിറിയൻ, ഫലസ്തീൻ അഭയാർഥി കുടുംബങ്ങള്‍ക്കും ലബനാൻ കുടുംബങ്ങള്‍ക്കും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. വിവിധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ കിറ്റില്‍ അടങ്ങിയിട്ടുണ്ട്. റമദാനില്‍ വിശപ്പകറ്റാനും അഭയാർഥികള്‍ നേരിടുന്ന സാമ്ബത്തിക പ്രയാസം ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് സഹായം. സാമ്ബത്തിക പ്രയാസങ്ങളും ജീവിതച്ചെലവും കാരണം അഭയാർഥി കുടുംബങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ലബനീസ് റെഡ് ക്രോസുമായി (എല്‍.ആർ.സി) സഹകരിച്ചാണ് ഭക്ഷണവിതരണം. കിഴക്കൻ […]

കുവൈത്ത് സിറ്റി: നാഫോ ഗ്ലോബല്‍ 20ാം വാർഷികത്തോടനുബന്ധിച്ച്‌ 20 സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നു. 35 ലക്ഷം രൂപ ചെലവഴിച്ചാണ് 135ല്‍പരം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ സഹായം ലഭ്യമാക്കുന്നത്. പ്ലസ് വണ്‍ മുതല്‍ ബിരുദാനന്ത ബിരുദം വരെയുള്ള വിദ്യാർഥികള്‍ക്കുള്ള ധനസഹായം, പ്രൈമറി മിഡില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് പഠന കിറ്റ്, സ്മാർട്ട് ഫോണ്‍, സ്പെഷലൈസ്ഡ് വിദ്യാലയങ്ങള്‍ക്ക് ഇന്ററാക്ടിവ് സ്മാർട്ട് ബോർഡ്, ഉച്ചഭക്ഷണ പദ്ധതികള്‍ക്കുള്ള യന്ത്രോപകരണങ്ങള്‍ തുടങ്ങിയവ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കും. ബധിര വിദ്യാർഥികള്‍ക്ക് […]

മസ്കത്ത്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്‍റെ ഇഫ്താർ സംഗമം ദാർസൈത്തിലെ ഐ.എസ്.സി മള്‍ട്ടി പർപ്പസ് ഹാളില്‍ നടന്നു. പ്രസിഡൻറ് ജമാല്‍ ഹസൻ അധ്യക്ഷത വഹിച്ചു. ഇമ രക്ഷാധികാരി ഡോ. ഉഷാറാണി ആശംസകള്‍ നേർന്നു. ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ കൊണ്ട് ജീർണതയില്ലാത്ത മനസ്സിനെ വാർത്തെടുക്കാനും സാഹോദര്യ ഐക്യം കൂടുതല്‍ ദൃഢപ്പെടുത്താനും ഉതകുമെന്ന് ഡോ. ഉഷാറാണി പറഞ്ഞു. ഇഫ്താർ വിരുന്നിന് ശേഷം നടന്ന പ്രാർഥനക്ക് മുഹമ്മദലി സഖാഫി നേതൃത്വം നല്‍കി. സെക്രട്ടറി […]

മസ്കത്ത്: മരുഭൂമിയില്‍ ‘ആടു ജീവിതം’ നയിച്ച ഉപ്പ നജീബിന്‍റെ അതിജീവന കഥകള്‍ അഭ്രപാളികളില്‍ കാണാൻ നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്ത് നില്‍ക്കവേ മകൻ സഫീർ ശുകൂറിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത. ആടു ജീവിതത്തിലെ യഥാർഥ കഥാപാത്രമായ നജീബിന്‍റെ ഒമാനിലുള്ള മകനെ കുറിച്ച വിശേഷങ്ങള്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. സിനിമ കുടുംബത്തോടൊപ്പം കാണാനായി ഞായറാഴ്ച നാട്ടിലേക്ക് പോകാൻ നില്‍ക്കേയാണ് ഒന്നര വയസ്സുകാരി സഫ മറിയത്തിന്‍റെ വിയോഗവാർത്ത എത്തുന്നത്. ന്യുമോണിയ ബാധിച്ച്‌ ആശുപത്രിയില്‍ […]

ലണ്ടന്‍: ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ സന്ദര്‍ശനത്തില്‍ ലണ്ടനിലെ സെന്‍ട്രല്‍ മസ്ജിദ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രയേലിന് സുനക് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മസ്ജിദ് ബഹിഷ്‌കരിക്കാന്‍ നഗരത്തിലെ മുസ്ലിം വിഭാഗം തീരുമാനിച്ചത്. റമദാന്റെ ആദ്യദിനം സുനക് പള്ളിയില്‍ എത്തിയിരുന്നു. മസ്ജിദിന്റെ ഡയറക്ടര്‍ ജനറല്‍ നേതൃത്വം നല്‍കിയ പരിപാടിയിലൂടെ രാജ്യത്തെ മുഴുവന്‍ ഇസ്ലാം മത വിശ്വാസികള്‍ക്കും സുനക് റമദാന്‍ ആശംസകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സുനകിന്റെ ആശംസ വീഡിയോക്കെതിരെ […]

കുവൈത്ത് സിറ്റി: മനുഷ്യത്വ വിരുദ്ധവും ധാർമിക വിരുദ്ധവുമായ സി.എ.എ നിയമത്തിന്റെ ചട്ടങ്ങള്‍ തിടുക്കത്തില്‍ ഭേദഗതി ചെയ്തത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുൻനിർത്തിയുള്ള മത ധ്രുവീകരണത്തിനാണെന്നും, സി.എ.എ യും, എൻ.ആർ.സി യും ഭരണഘടന വിരുദ്ധമാണെന്നും ഫോക്കസ് ഇന്റർനാഷനല്‍ കുവൈത്ത് റീജ്യൻ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജനങ്ങളെ മതാടിസ്ഥാനത്തില്‍ പരിഗണിക്കുന്നത് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്നതിന് തുല്യമാണന്നും ജാതി മത ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിർത്ത് തോല്‍പിക്കണം. ഏക സിവില്‍ കോഡിലേക്ക് പോകാനുള്ള നീക്കത്തെ രാഷ്ട്രീയപാർട്ടികള്‍ വേണ്ട […]

മസ്കത്ത്: തെക്ക്-കിഴക്കൻ കാറ്റിന്‍റെ ഭാഗമായി ദാഹിറ, അല്‍ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളില്‍ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത് ദൂരക്കാഴ്ചയെ ബാധിക്കാൻ ഇടവരുത്തും. അതേസമയം, ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളില്‍ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യത്യസ്ത തീവ്രതയിലുള്ള മഴക്കായിരിക്കും സാക്ഷ്യം വഹിക്കുക. വാദികള്‍ നിറഞ്ഞൊഴുകും. മഴ ക്രമേണ അല്‍വുസ്ത, ദോഫാർ ഗവർണറേറ്റുകളിലേക്കും […]

ലണ്ടന്‍: ബ്രിട്ടന്‍ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വര്‍ധിച്ച പട്ടിണിയാണ് നിലവില്‍ ബ്രിട്ടന്‍ നേരിടുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് (ഡി.ഡബ്ല്യു.പി) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. പ്രധാനമന്ത്രി ഋഷി സുനകിന്റെ സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ജീവിത ചെലവില്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും കണക്കുകളെ ചൂണ്ടിക്കാട്ടി സോഷ്യല്‍ സെക്യൂരിറ്റി മന്ത്രി അലിസണ്‍ മക്ഗവര്‍ണ്‍ പറഞ്ഞു. സുനക് സര്‍ക്കാര്‍ രാജ്യത്തുടനീളമുള്ള കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്കും കുട്ടികളെ പട്ടിണിയിലേക്കും തള്ളിവിട്ടുവെന്നും […]

കുവൈത്ത് സിറ്റി: അറേബ്യൻ റോയല്‍സ് ക്രിക്കറ്റ് ടീം ഇഫ്താർ ഫഹാഹീല്‍ ദബൂസ് പാർക്കില്‍ സംഘടിപ്പിച്ചു. ഇഫ്താറിനൊപ്പം മതപഠന ക്ലാസിന് റിയാസ് പേരാമ്ബ്ര നേതൃത്വം നല്‍കി. അസ്‌ലം, ഹനൂദ്, ഷംസീർ എന്നിവർ നേതൃത്വം നല്‍കി.

Breaking News

error: Content is protected !!