കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 194 കോളേജുകളില്‍ 120 ഇടത്തും എസ് എഫ് ഐ വിജയിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ 28 ല്‍ 26 ഉം, പാലക്കാട് 31 ല്‍ 19 ഉം, കോഴിക്കോട് 58 ല്‍ 42 ഉം മലപ്പുറത്ത് 59 ല്‍ 21 ഉം വയനാട് 18 ല്‍ 12 ഉം കോളേജുകളില്‍ എസ്‌എഫ് ഐ വിജയിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ ശ്രീ കേരളവര്‍മ്മ കോളേജ്, […]

കോഴിക്കോട്: നൃത്തച്ചുവടുകള്‍ തെറ്റിച്ചതിന് 11കാരിയെ നൃത്താധ്യാപകൻ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ടൗണ്‍ പൊലീസ് അസി. കമ്മീഷണര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. നവംബര്‍ 28ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. എരഞ്ഞിക്കല്‍ സമര്‍പ്പണ ഫൈൻ ആര്‍ട്ട്സ് എന്ന നൃത്ത വിദ്യാലയത്തിനെതിരെയാണ് പരാതി. […]

കോഴിക്കോട്: വടകര മുൻ എംഎല്‍എ എംകെ പ്രേംനാഥിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്കെതിരെ പരാതി. ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ചാണ് ഡോക്ടര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. കുടുംബാംഗങ്ങളാണ് പരാതി നല്‍കിയത്. കോഴിക്കോട്ടെ പ്രമുഖ ന്യൂറോളജിസ്റ്റിനെതിരെയാണ് പരാതി. അവശനിലയില്‍ എത്തിച്ചിട്ടും ചികിത്സ രേഖകള്‍ ഇല്ലെന്ന പേരില്‍ ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മസ്‌തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് എംകെ പ്രേംനാഥ് അന്തരിച്ചത്. വടകര മുൻ എംഎല്‍എയും എല്‍ജെഡി സംസ്ഥാന […]

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തൃശൂര്‍ മാള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഫിയാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശിയാണ്. കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ വെച്ച്‌ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ എന്‍.പി.ഷിജിന്‍ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. ഡോക്ടറെ വടിവാള്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ പ്രതികള്‍ കവര്‍ച്ച നടത്തുകയായിരുന്നു. കഴിഞ്ഞ രാത്രിയില്‍ പ്രതികള്‍ […]

കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്ര – കുറ്റ്യാടി പാതയില്‍ ബസിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരിയായ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. മുതുവണ്ണാച്ച കൊടുവള്ളിപുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ (51) ആണ് മരിച്ചത്. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. പേരാമ്ബ്രയില്‍ നിന്ന് ഭര്‍ത്താവിന് ഒപ്പം യാത്ര ചെയ്യുമ്ബോള്‍ സ്കൂട്ടറില്‍ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന നദാഷ ബസാണ് […]

കോഴിക്കോട്: മുസ്ലിം ലീഗ് ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുൻപും അവര്‍ക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരില്‍ തര്‍ക്കം ഉണ്ടാകില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞു. കരുവന്നൂരില്‍ ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആര്‍ക്കും പറയാനാകില്ല. ഇ.ഡി. അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്. എന്നാല്‍ കരുവന്നൂരിന്റെ മറവില്‍ എല്ലാ സഹകരണ ബാങ്കുകളെയും തകര്‍ക്കാൻ അനുവദിക്കില്ല. അതിനോട് […]

അറബികടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം രാത്രിയോടെ കരയില്‍ പ്രവേശിക്കാൻ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമര്‍ദം നേരത്തെ തീവ്രന്യൂനമര്‍ദമായി മാറിയിരുന്നു. ഈ തീവ്രന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്‌നഗിരിക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നല്‍ തുടരാൻ […]

കോഴിക്കോട്: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പേരില്‍ വ്യാജ സന്ദേശം കിട്ടിയതിന് പിന്നാലെ കോഴിക്കോട് 16 വയസുകാരൻ ജീവനൊടുക്കി. ലാപ്ടോപ്പില്‍ സിനിമ കാണുന്നതിനിടെ 33000 രൂപ അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നുമാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പേരില്‍ വ്യാജ സന്ദേശമെത്തിയത്. ചേവായൂര്‍ സ്വദേശി ആദിനാഥാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങളാണ് കുട്ടിയുടെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. സംഭവത്തില്‍ പൊലീസ് […]

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സഹോദരൻ അറസ്റ്റില്‍. വീട്ടില്‍ വെച്ച്‌ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പോക്സോ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് വര്‍ഷത്തോളമായി സ്വന്തം വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി നിരന്തരം സഹോദരന്റെ പീഡനത്തിനിരയായത്. വയനാട് സ്വദേശികളായ ഇവര്‍ ജോലി ആവശ്യത്തിനായെത്തി താമരശ്ശേരിയ്ക്ക് സമീപം വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. വീട്ടുജോലിക്ക് പോവുന്ന അമ്മ സ്ഥലത്തില്ലാത്ത സമയം നോക്കിയായിരുന്നു 19 […]

Breaking News

error: Content is protected !!