കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന ദ്വീപുകളില്‍ ഒന്നായ മിസ്കാൻ ദ്വീപിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച്‌ മാറ്റി. ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അസ്സബാഹിന്‍റെ നിർദേശ പ്രകാരമാണ് നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിയത്. കോസ്റ്റ് ഗാർഡിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. അറേബ്യൻ ഗള്‍ഫിലെ ജനവാസമില്ലാത്ത ഒരു ചെറിയ ദ്വീപാണ് മിസ്കാൻ ദ്വീപ്‌. ഏകദേശം 1.2 കിലോമീറ്റർ നീളവും 800 മീറ്റർ വീതിയുമാണ് ദ്വീപിന്റെ […]

കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നിനും ഫാർമസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും വില നിയന്ത്രണം വരുന്നു. ഔഷധ വിലനിർണയ സമിതി മുന്നോട്ടുവെച്ച നിർദേശങ്ങള്‍ക്ക് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുല്‍ വഹാബ് അല്‍ അവാദി കഴിഞ്ഞ ദിവസം അനുമതി നല്‍കി. ഇതോടെ 228 മരുന്നുകളുടെ വിലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 10 ഫാർമസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. വില നിയന്ത്രണം നടപ്പാകുന്നതോടെ രാജ്യത്ത് മരുന്നുകള്‍ക്ക് പല വില ഈടാക്കാനാവില്ല. രാജ്യത്ത് മരുന്നുകളുടെയും സപ്ലിമെൻറുകളുടെയും വില […]

സലാല: തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ശാന്തിനഗർ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്. പ്രമുഖ സ്വകാര്യ കമ്ബനിയില്‍ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ: മിനി. മക്കള്‍: അശ്വിൻ, അവിനാഷ് .ടിസയുടെ സംഘാടകരില്‍ പ്രമുഖനാണ്. തുംറൈത്തിലെ കമ്മ്യുനിറ്റി സേവന പ്രവർത്തനങ്ങളില്‍ മുമ്ബില്‍ ഉണ്ടായിരുന്നയാളാണ്. അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന […]

മസ്‌കത്ത്: ഒമാനില്‍ തുടർച്ചയായി പെയ്യുന്ന മഴക്ക് വെള്ളിയാഴ്ച്ചയോടെ ശമനമുണ്ടായി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ മഴ കടന്നുപോകുന്നതിൻറെ ആശ്വാസത്തിലാണ് ഒമാനിലെ സ്വദേശികളും പ്രവാസികളും. ന്യൂനമർദ്ദത്തിൻറെ ഭാഗമായി വ്യാഴാഴ്ച ഒമാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴലാണ് ലഭിച്ചിരുന്നത്. ഒമാനില്‍ കാലാവസ്ഥ ദുർബലമായതിനാല്‍ ഗവർണറേറ്റുകളിലെ ഉപ കമ്മിറ്റികള്‍ ഉള്‍പ്പെടെ നാഷണല്‍ സെൻറർ ഫോർ എമർജൻസി മാനേജ്മെന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ദോഫാർ, അല്‍ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴക്ക് […]

ലണ്ടന്‍: യുകെയില്‍ ഡാഷ് ക്യാമുകള്‍ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ട് വിദഗ്ധര്‍ രംഗത്ത്. ശരിയായ ഡാഷ് ക്യാമുകള്‍ ഇല്ലെങ്കില്‍ കാര്‍ ഇന്‍ഷുറന്‍സ് വരെ അസാധുവാക്കപ്പെടുമെന്നും മോട്ടോറിംഗ് വിദഗ്ധര്‍ യുകെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മോട്ടോര്‍വേകളിലെ നിയമവിരുദ്ധമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്തുന്നതിലും ക്ലെയിമുകളില്‍ നിന്ന് ഡ്രൈവര്‍മാരെ സംരക്ഷിക്കുന്നതിലും ഡാഷ് ക്യാമുകള്‍ അത്യാവശ്യമാണ്. നിലവില്‍ യുകെയില്‍ ഏകദേശം 2.9 ദശലക്ഷം വാഹനമോടിക്കുന്നവരും ഡാഷ് ക്യാമറകള്‍ ഉപയോഗിക്കുന്നവരാണ്. ഇതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സ് […]

കൊയിലാണ്ടി .പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി (90) നിര്യാതനായി. പ്രദേശത്തെ മത ,സാമൂഹിക ,രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി ,കാവുംവട്ടം മുസ്ലിം യു.പി സ്കൂൾ മാനേജർ ,കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.കൂടാതെ കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ നെസ്റ്റ് ,തണൽ ,തണൽ ലൈഫ്, തുടങ്ങിയ സംഘടനകളുമായി വളരെയധികം സഹകരിച്ച വ്യക്തിത്വമായിരുന്നു. ഭാര്യ ഹലീമ ഹജ്ജുമ്മ […]

ലണ്ടന്‍: സ്‌കോട്ട് ലന്‍ഡിലെ ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രത്തിലെ ജലാശയത്തില്‍ വീണ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. ജിത്തു എന്ന് വിളിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് കരുതുരി, 22 കാരനായ ബോലിസെടി ചാണക്യ എന്നിവരാണ് മരിച്ചത്. പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട, അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ലിന്‍ ഓഫ് ടമ്മെലിലെ ജലാശയത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ എമര്‍ജന്‍സി സര്‍വ്വീസുകാര്‍ കണ്ടെത്തിയത്. ഗാരി നദിയും ടമ്മെല്‍ നദിയും സംഗമിക്കുന്ന ഇവിടം പെര്‍ത്ത്ഷയറിലെ പിറ്റ്ലോക്രിയില്‍ നിന്നും […]

കുവൈത്ത് സിറ്റി: രാജ്യത്ത് പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് പ്രത്യേക ലേബല്‍ ഏർപ്പെടുത്തുന്നു. ഭക്ഷണ പാക്കറ്റുകളിലെ പോഷക ഗുണങ്ങളെക്കുറിച്ച്‌ പൊതുജന അവബോധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ലേബല്‍ നടപ്പാക്കുന്നത്. ഫുഡ് ആൻഡ് ന്യൂട്രിഷൻ ജനറല്‍ അതോറിറ്റിയാണ് ലോകാരോഗ്യ സംഘടനയുടെ ശിപാർശകള്‍ക്ക് അനുസൃതമായി പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. ‘നിങ്ങളുടെ കൈ ഞങ്ങളുടെ കൈയിലാണ്’ എന്ന ബാനറില്‍ ഈ സംരംഭം ഭക്ഷണ പാക്കേജുകളുടെ മുൻവശത്ത് ലൈറ്റ് സിഗ്നലുകളുടെ സംവിധാനം അവതരിപ്പിക്കുന്നു. ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ മാതൃകയില്‍ പച്ച, […]

കുവൈത്ത് സിറ്റി: അലി സബാഹ് അല്‍ സാലിം മേഖലയില്‍ വാഹനത്തിന് തീപിടിച്ചു ഒരാള്‍ മരിച്ചു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാംഗങ്ങള്‍ അപകടം കൈകാര്യം ചെയ്തു. അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിരക്ഷ സേന അറിയിച്ചു.

മസ്കത്ത്: തുടർച്ചയായി പെയ്ത മഴ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഒഴിഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലേക്കു പതിയെ നീങ്ങിത്തുടങ്ങി. തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലെ വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ ഊർജിത ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. റോഡുകളിലേക്കുവീണ കല്ലുകളും മണ്ണുകളും മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നീക്കി പ്രധാന പാതകളെല്ലാം ഗതാഗതയോഗ്യമാക്കി വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വാദികള്‍ കുത്തിയൊലിച്ച്‌ റോഡുകള്‍ പലതും ഒലിച്ചുപോകുകയും ചിലതൊക്കെ അപ്പാടെ […]

Breaking News

error: Content is protected !!