ഒമാന്‍: തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

സലാല: തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ശാന്തിനഗർ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്.

പ്രമുഖ സ്വകാര്യ കമ്ബനിയില്‍ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ: മിനി. മക്കള്‍: അശ്വിൻ, അവിനാഷ് .ടിസയുടെ സംഘാടകരില്‍ പ്രമുഖനാണ്. തുംറൈത്തിലെ കമ്മ്യുനിറ്റി സേവന പ്രവർത്തനങ്ങളില്‍ മുമ്ബില്‍ ഉണ്ടായിരുന്നയാളാണ്.

അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ടിസ ഭാരവാഹികള്‍ അറിയിച്ചു. അശോകന്റെ ആകസ്മിക നിര്യാണത്തില്‍ കോണ്‍സുലാർ ഏജന്റ് ഡോ. സനാതനനും വിവിധ സംഘടന ഭാരവാഹികളും അനുശോചിച്ചു.

Next Post

കുവൈത്ത്: മരുന്നിനും ഫാർമസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും വില നിയന്ത്രണം

Sat May 4 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നിനും ഫാർമസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും വില നിയന്ത്രണം വരുന്നു. ഔഷധ വിലനിർണയ സമിതി മുന്നോട്ടുവെച്ച നിർദേശങ്ങള്‍ക്ക് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുല്‍ വഹാബ് അല്‍ അവാദി കഴിഞ്ഞ ദിവസം അനുമതി നല്‍കി. ഇതോടെ 228 മരുന്നുകളുടെ വിലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 10 ഫാർമസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. വില നിയന്ത്രണം നടപ്പാകുന്നതോടെ രാജ്യത്ത് […]

You May Like

Breaking News

error: Content is protected !!