-കൊറിയൻ സാംസ്‌കാരിക കേന്ദ്രം നടത്തുന്ന ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസിന്റെ രജിസ്‌ട്രേഷൻ മാർച്ച് ഒന്ന് മുതൽ–മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനൽ മെയ് 2ന് ഡൽഹിയിൽ വെച്ച് നടക്കും-2ലക്ഷം രൂപ, 1,50,000 രൂപ, 1ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ലഭിക്കുക-ആദ്യ ഘട്ടം ഏപ്രിൽ 15ന് അവസാനിക്കും തിരുവനന്തപുരം: ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസ് മത്സരത്തിന്റെ റജിസ്‌ട്രേഷൻ മാർച്ച് ഒന്നിന് ആരംഭിക്കും. ഇന്ത്യയിലെ കൊറിയൻ സാംസ്‌കാരിക കേന്ദ്രം […]

കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്ത്. കുവൈത്ത് ദേശീയ പതാകയെയോ, മറ്റു സൗഹൃദരാജ്യങ്ങളുടെ ദേശീയ പതാകയെയോ അപമാനിക്കുന്നതും, അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് മൂന്ന് വര്‍ഷം വരെ തടവും, 250 ദിനാര്‍ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയ പതാക കേടു വരുത്തുന്നതും, കീറുന്നതും, പ്രവര്‍ത്തികളിലൂടെ അപമാനിക്കുന്നതുമായ എല്ലാ പ്രവര്‍ത്തനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. […]

കുവൈത്ത് സിറ്റി : പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കരുനാഗപ്പള്ളി അയണിവേലി കുളങ്ങര മാവിളത്തറ വീട്ടില്‍ ഓള്‍സണ്‍ (46) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മങ്കഫിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: റെനി ജോര്‍ജ്, മക്കള്‍: അലന്‍ ഓള്‍സണ്‍, അലീന ഓള്‍സണ്‍. മൃതദേഹം നാട്ടിലെത്തിക്കും.

അന്താരാഷ്ട്ര വിപണിയില്‍ ഒമാന്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നതായി റിപ്പോര്‍ട്ട്. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി എണ്ണ വില കുത്തനെ ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അസംസ്‌കൃത എണ്ണ വില അന്താഷ്ട്ര മാര്‍ക്കറ്റില്‍ 105 ഡോളര്‍ വരെ ഉയരാമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ദുബൈ മാര്‍കറ്റൈല്‍ എക്‌സ്‌ചേഞ്ചില്‍ മേയില്‍ വിതരണം ചെയ്യേണ്ട എണ്ണക്ക് 100.85 ഡോളറായിരുന്നു ചൊവ്വാഴ്ച എണ്ണ വില. എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ […]

മസ്‌കത്ത്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച്‌ ഒമാന്‍. രാജ്യത്തേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധന ആവശ്യമില്ല. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഒമാനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്നും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് തുടരണമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഹോട്ടലുകളില്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. മാര്‍ച്ച്‌ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ ഉത്തരവുകള്‍ വരും. മാര്‍ച്ച്‌ ആറ് മുതല്‍ സ്‌കൂളുകളിലും കോളജുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് ക്ലാസില്‍ പങ്കെടുക്കാനും […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് വയസുകാരി കാറിടിച്ച്‌ മരിച്ചു. മുബാറകിയ മാര്‍ക്കറ്റിലായിരുന്നു സംഭവം. ഗുരുതരാവസ്ഥയില്‍ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി മരണപ്പെടുകയായിരുന്നു. കാറോടിച്ചിരുന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. വാഹനവും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. ബഹ്റൈനില്‍ പാര്‍ക്കിങ് സ്ഥലത്ത് ഏറ്റുമുട്ടിയവര്‍ക്കെതിരെ നടപടിമനാമ: ബഹ്റൈനിലെ സീഫ് ഡിസ്‍ട്രിക്ടില്‍ (Seef District) പാര്‍ക്കിങ് ലോട്ടില്‍ ഏറ്റുമുട്ടിയവര്‍ക്കതിരെ നിയമ നടപടി. ഒരേ സ്ഥലത്തു നടന്ന രണ്ട് സംഭവങ്ങളില്‍ നിയമ നടപടികള്‍ […]

ലണ്ടന്‍: സുപ്രസിദ്ധ ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയും ( നടാഷ പൂനവാലെയും (Natasha Poonawalla) ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലണ്ടനില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് ഇവര്‍ ഒന്നിച്ച്‌ സംസാരിക്കുന്ന ചിത്രം എടുത്തത്. പാപ്പരാസികളാണ് ഈ സ്വകാര്യ ചടങ്ങിലെ ചിത്രം എടുത്തത്. ലണ്ടന്‍ (London) ആസ്ഥാനമാക്കി പ്രവര്‍‍ത്തിക്കുന്ന ചാരിറ്റി സംഘാടകയാണ് നടാഷ. വില്ലോ പൂനവാലെ ഫൌണ്ടേഷന്‍ സ്ഥാപകയാണ് ഇവര്‍. കൊവിഡ് വാക്സിന്‍ നിര്‍മ്മാണത്തിലൂടെ പ്രശസ്തമായ സെറം ഇന്‍സ്റ്റ്യൂട്ട് (Serum […]

യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച്‌ റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ജോ ബൈഡന്‍ പറഞ്ഞു. റഷ്യ സൈബര്‍ ആക്രമണം നടത്തിയാല്‍ ഉചിതമായ മറുപടി നല്‍കും. യുഎസ് സൈന്യത്തെ യുക്രൈനിലേക്ക് അയക്കില്ല, സഖ്യ രാജ്യങ്ങളെ സംരക്ഷിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു. റഷ്യക്കെതിരെ സാമ്ബത്തിക ഉപരോധം പ്രഖ്യാപിച്ച്‌ ബ്രിട്ടനും രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് പാ‍ര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് […]

മസ്‌കത്ത്: ഒമാന്‍ മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഹാന്‍ നഹാസ് (7) ആണ് സുവൈഖില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപെട്ടത്. ചര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിതാവ്: തൃശൂര്‍ ചാലക്കുടി സ്വദേശി പനയാമ്ബിള്ളി വീട്ടില്‍ നഹാസ് ഖാദര്‍. ഷാഹി ഫുഡ്‌സ് അഡ്മിനിസ്‌ട്രേറ്റിവ് മാനേജറാണ്. മാതാവ്: ഷഫീദ നഹാസ്. സഹോദരന്‍ ഇഷാന്‍ നഹാസ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി, ഇന്ത്യന്‍ സ്‌കൂള്‍ മുലദ്ധ). ഖബടക്കം സുവൈഖ് ഖബ്ര്‍സ്ഥാനില്‍ നടന്നു.

മസ്‌കറ്റ്: നാട്ടില്‍ നിന്ന് ഒമാനിലേക്ക് വരാന്‍ ഇനി മുതല്‍ പിസിആര്‍ ആവശ്യമില്ല. പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കാണ് പിസിആര്‍ ടെസ്റ്റ് ഒഴിവാക്കിയത്. യാത്രക്കാര്‍ അംഗീകൃത കൊവിഡ്19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് (രണ്ട് ഡോസുകള്‍) ഹാജരാക്കണം. 2022 മാര്‍ച്ച്‌ 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഇനിമുതല്‍ നിര്‍ബന്ധമല്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ് എന്നും ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.

Breaking News

error: Content is protected !!