ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ഇനി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ) അറിയിച്ചു.സിവില്‍ ഏവിഷയഷന്‍ അതോറിറ്റിയുടെ ഏറ്റവും പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.അതേ സമയം 18 വയസിന് മുകളിലുള്ള യാത്രക്കാര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം.

പൊതുഗതാഗത രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഒമാന്‍. ഗതാഗത മേഖലയില്‍ വ്യത്യസ്ത പദ്ധതികള്‍ ഗതാഗത, വാര്‍ത്താ വിനിമയ,വിവരണ മന്ത്രാലയം പ്രഖ്യാപിച്ചു.മസ്‌കത്തില്‍ മെട്രോ ലൈന്‍, ജല ടാക്സികള്‍, മസീറയില്‍ പാലം, റെയില്‍ പദ്ധതി തുടങ്ങിയവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ അലി പറഞ്ഞു. മസ്‌കത്തില്‍ മെട്രോ പദ്ധതിക്കായി നിലവില്‍ പഠനം നടക്കുകയാണ്. പദ്ധതി ഒരുക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച്‌ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. സാധ്യതാ പഠനങ്ങള്‍ക്ക് ശേഷം […]

കുവൈത്ത് സിറ്റി | കുവൈത്തില്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍ വിതരണം തുടരുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ രാജ്യത്തെ ആരോഗ്യ മേഖലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം ഉണ്ടാകും. ഇതിനായി എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.ശഅബിലെ മുസായിദ് ഹമദ് അല്‍ സ്വാലിഹ് ഹെല്‍ത്ത് സെന്റര്‍ സ്പെഷലൈസ്ഡ് ഹെല്‍ത്ത് സെന്റര്‍ സല്‍വ, അല്‍ ഒമരിയ ഹെല്‍ത്ത് സെന്റര്‍, അല്‍ മസാഇല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ നയീം […]

കു​വൈ​റ്റ് സി​റ്റി : യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യ​തി​നു​ശേ​ഷം ആ​ദ്യ ദി​നം കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ 23,000 യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ച്ചു.13,000 പേ​ര്‍ കു​വൈ​റ്റി​ല്‍ നി​ന്ന് പു​റ​ത്തു​പോ​കു​ക​യും 10,000 പേ​ര്‍ കു​വൈ​റ്റി​ലേ​ക്ക് വ​രു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 210 വി​മാ​ന​ങ്ങ​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. കു​വൈ​റ്റി​ല്‍ ഇ​ള​വു​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യ​തി​ന് ശേ​ഷം ആ​ദ്യ​മെ​ത്തി​യ​ത് ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​മാ​ണ്. ഇ​ന്ത്യ, ഇ​സ്തം​ബൂ​ള്‍, ബൈ​റൂ​ത്, ല​ണ്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ പോ​യ​ത്.

കുവൈത്ത് സിറ്റി: മുസാഫര്‍ ആപ്പ് താത്കാലികമായി നിര്‍ത്തലാക്കുമെന്ന് കുവൈത്ത് ഡിജിസിഎ. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികര്‍ തങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനാണ് മുസാഫര്‍ ആപ്പ്. 2022 ഫെബ്രുവരി 23 മുതല്‍ മുസാഫര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.കുവൈത്ത് മുസാഫിര്‍ സംവിധാനത്തിനൊപ്പം ഗാര്‍ഹിക ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ബില്‍സലാമാഹ് സംവിധാനം, കുവൈത്തിന് പുറത്ത് നിന്നുള്ള പിസിആര്‍ ടെസ്റ്റ് വിവരങ്ങള്‍ നല്‍കുന്നതിനുള്ള മൊന […]

കുവൈത്ത് സിറ്റി | കുവൈത്ത് ദേശീയ വിമോചന ദിന അവധികള്‍ക്കായുള്ള മന്ത്രാലയത്തിന്റെ തയാറെടുപ്പുകള്‍ സംബന്ധിച്ച പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് യോഗം ചേര്‍ന്നു. അവധി ദിവസങ്ങളില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 1,650 പട്രോളിംഗ് ടീമുകള്‍ അവധി ദിവസങ്ങളില്‍ സജീവമാകും. മുന്‍കരുതല്‍ സുരക്ഷാ നടപടികളുടെ […]

കുവൈറ്റ് സിറ്റി: മരുഭൂവത്‌കരണം തടയുന്നതിനും സസ്യസമ്ബത്ത് വര്‍ദ്ധിപ്പിക്കുന്നതിനുമായി രാജ്യത്തെ ആദ്യ വനനവതികരണ പദ്ധതിയുമായി കുവൈറ്റ്. പദ്ധതിയുടെ ഉദ്ഘാടനം അല്‍ ഖൈറാന്‍ മേഖലയില്‍ നടന്നു. വിവിധ ഉള്‍നാടന്‍ പ്രദേശങ്ങളെ ശക്തമായ പൊടിക്കാറ്റില്‍ നിന്ന് സംരക്ഷിക്കാനും രാജ്യത്തെ ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കാനും വനവത്‌കരണ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ,​തുടക്കത്തില്‍ ഹരിതവത്‌കരണ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഭാവിയില്‍ ഈ മരുഭൂപ്രദേശം കൃഷിയോഗ്യമായ മണ്ണാക്കി മാറ്റിയ ശേഷം കൃഷിയിറക്കി ഭക്ഷ്യോത്‌പന്നങ്ങള്‍ ഉത്‌പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ വേനല്‍ക്കാല കാലാവസ്ഥയെ […]

അവധിക്കാല തിരക്ക് മുന്നില്‍ കണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തയ്യാറെടുപ്പുകളുമായി കുവൈത്ത് വ്യോമയാന വകുപ്പ്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനായി ഒട്ടനവധി ക്രമീകരണങ്ങളാണ് വകുപ്പ് ഒരുക്കിയിട്ടുള്ളത്. ചെക്കിങ്ങ് കൗണ്ടറുകളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം വര്‍ദ്ധിപ്പിച്ചതായി ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.എയര്‍പ്പോര്‍ട്ട് അധികൃതരുടെ കണക്കനുസരിച്ച്‌ വരും മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സിവില്‍ വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് എന്നീ വിഭാഗങ്ങള്‍ ഒന്നിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ദേശീയദിന അവധിയും, […]

സ്വദേശിവത്കരണം മൂലം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ജോലി നഷ്ടപ്പെട്ട വിദേശികളില്‍ 16.1 ശതമാനം പേരും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. 1,98,666 പേരാണ് ജോലി നഷ്ടപ്പെട്ട് കുവൈത്ത് വിട്ടത്. ഈജിപ്തുകാരാണ് രാജ്യം വിട്ടവരില്‍ രണ്ടാമത്.സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പ്രകാരം 2021ലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ കുവൈത്ത് വിട്ടത്. ഇതോടെ നേരത്തെ സര്‍ക്കാര്‍ മേഖലയില്‍ 76.6 ശതമാനമായിരുന്ന സ്വദേശികളുടെ പങ്കാളിത്തം 78.3 ശതമാനമായി വര്‍ധിച്ചു. സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം വിദേശികളായ നിരവധി […]

കുവൈത്ത് സിറ്റി | കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും മന്ത്രാലയത്തിന് കീഴില്‍ ഉള്ള ആരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഏറ്റെടുത്തു ആരോഗ്യ മന്ത്രാലയം. മൂന്നു ഘട്ടങ്ങളിലായുള്ള ടെണ്ടര്‍ കരാറിന് അറുപതു ദശ ലക്ഷം ദിനാറാകുമെന്നാണ് കണക്കാക്കുന്നത്മന്ത്രലയത്തിന്റെആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഭക്ഷണം തയാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള മൂന്നു ടെന്‍ഡറുകള്‍ക്ക് മുന്‍കൂര്‍ നിയന്ത്രണനടപടി ക്രമങ്ങള്‍ക്ക് അംഗീകാരം നേടുന്നതിനു ആരോഗ്യ മന്ത്രാലയം റെഗുലേറ്ററിഅധികാരികളെ സമീപിച്ചു 17.67ദശ ലക്ഷംദിനാര്‍ 24.2ദശലക്ഷം ദിനാര്‍ 17.99ദശ ലക്ഷം ദിനാര്‍ […]

Breaking News

error: Content is protected !!