കുവൈത്ത്: മരുഭൂമിയിൽ കാടുവളർത്തുന്നു,​ വനവത്‌കരണ പദ്ധതിയുമായി കുവൈത്ത്

കുവൈറ്റ് സിറ്റി: മരുഭൂവത്‌കരണം തടയുന്നതിനും സസ്യസമ്ബത്ത് വര്‍ദ്ധിപ്പിക്കുന്നതിനുമായി രാജ്യത്തെ ആദ്യ വനനവതികരണ പദ്ധതിയുമായി കുവൈറ്റ്.

പദ്ധതിയുടെ ഉദ്ഘാടനം അല്‍ ഖൈറാന്‍ മേഖലയില്‍ നടന്നു. വിവിധ ഉള്‍നാടന്‍ പ്രദേശങ്ങളെ ശക്തമായ പൊടിക്കാറ്റില്‍ നിന്ന് സംരക്ഷിക്കാനും രാജ്യത്തെ ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കാനും വനവത്‌കരണ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ,​
തുടക്കത്തില്‍ ഹരിതവത്‌കരണ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഭാവിയില്‍ ഈ മരുഭൂപ്രദേശം കൃഷിയോഗ്യമായ മണ്ണാക്കി മാറ്റിയ ശേഷം കൃഷിയിറക്കി ഭക്ഷ്യോത്‌പന്നങ്ങള്‍ ഉത്‌പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ വേനല്‍ക്കാല കാലാവസ്ഥയെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള ചെടികളും മരങ്ങളുമാണ് കൃഷിയുടെ ആദ്യ ഘട്ടമായി നട്ടുവളര്‍ത്തുക. മൂന്നോ അഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷം, മണ്ണില്‍ നൈട്രജന്റെ സാനിദ്ധ്യം ഉറപ്പാക്കിയ ശേഷം കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി.

Next Post

കുവൈത്ത്: ദേശീയ ദിനം - ഒരുക്കുന്നത് കനത്ത സുരക്ഷ

Tue Feb 22 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്ത് ദേശീയ വിമോചന ദിന അവധികള്‍ക്കായുള്ള മന്ത്രാലയത്തിന്റെ തയാറെടുപ്പുകള്‍ സംബന്ധിച്ച പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് യോഗം ചേര്‍ന്നു. അവധി ദിവസങ്ങളില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 1,650 […]

You May Like

Breaking News

error: Content is protected !!