നഴ്‌സ് മെറീനയുടെ മരണ വാര്‍ത്തയറിഞ്ഞ് തേങ്ങലടങ്ങും മുന്‍പ് യുകെ മലയാളികളെ നടുക്കിക്കൊണ്ട് രണ്ടു മരണം. ഹേവാര്‍ഡ് ഹീത്തില്‍ താമസിക്കുന്ന മഞ്ജു ഗോപാലകൃഷ്ണന്‍(40 ), ഹള്ളില്‍ താമസിക്കുന്ന ഡോക്ടര്‍ റിതേഷ് കുമാര്‍ (49) എന്നിവരാണ് അകാലത്തില്‍ വിട പറഞ്ഞത്.യുകെയിലെ എല്‍ടിഐ മിന്‍ട്രീയില്‍ ജോലി ചെയ്തിരുന്ന മഞ്ജു ഗോപാലകൃഷ്ണന്‍ കുറച്ചു കാലമായി കാന്‍സറിനോട് പൊരുതി എങ്കിലും ഞായറാഴ്ച രാത്രി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് ജെയിംസ് ഹോസ്പൈസില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. ഭര്‍ത്താവ് […]

രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവും ജനപ്രിയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ‘മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരു’ടെ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗം ‘ഓര്‍മയില്‍… ജനനായകന്‍’ വികാര നിര്‍ഭയമായി. ജൂലൈ 22 ശനിയാഴ്ച മാഞ്ചസ്റ്ററിലെ സിറോ മലബാര്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന അനുസ്മരണ യോഗത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നിരവധി പേര്‍ പങ്കെടുത്തു. മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച അനുസ്മരണ യോഗത്തില്‍ റോമി കുര്യാക്കോസ് […]

ബ്ലാക്ക്പൂളില്‍ മലയാളി നഴ്സിന്റെ വിയോഗം. യുകെയിലെത്തി ഒരു വര്‍ഷം മാത്രം തികയുന്ന വേളയിലാണ് ബ്ലാക്ക്പൂളിലെ മലയാളി നേഴ്‌സ് എറണാട്ടുകളത്തില്‍ മെറീന ലൂക്കോസ്(46) വിട വാങ്ങിയത്. മെറീനയുടെ സ്വദേശം ചേര്‍ത്തല കണ്ണക്കരയാണ്. കഠിനമായ പല്ലുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മെറീനയെ പ്രിസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തുടരെ സ്‌ട്രോക്ക് ഉണ്ടാവുകയും രോഗനില വഷളാവുകയും ആയിരുന്നു. ഞായറാഴ്ച വൈകിട്ട് 8 മണിയോടെയാണ് മരണം സംഭവിച്ചത്. 18 ഉം 16 ഉം വയസ്സുള്ള രണ്ട് […]

ലണ്ടന്‍: യുകെയില്‍ സ്റ്റുഡന്റ് വിസയിലെത്തിയവര്‍ പഠനം മുഴുമിപ്പിക്കാതെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടഞ്ഞ് കൊണ്ടുള്ള ഒരു നിയമം യുകെ ജൂലൈ 17 മുതല്‍ പ്രാബല്യത്തില്‍ വരുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ ഇനിയും മോചനം നേടിയിട്ടില്ല. അവര്‍ക്ക് ആശ്വാസമായിക്കൊണ്ട് ഈ നിയമത്തിനെതിരെ ഒരു പെറ്റീഷന്‍ ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഈ മനുഷ്യപ്പറ്റില്ലാത്ത നിയമം ഈ അവസരത്തില്‍ നടപ്പിലാക്കരുതെന്നും അടുത്ത വര്‍ഷം ജനുവരി മുതല്‍ യുകെയില്‍ […]

ലണ്ടന്‍ : ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് നിര്‍മ്മാണ മേഖലയില്‍ അവസരങ്ങള്‍. നിര്‍മ്മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് ബ്രിട്ടന്‍ വിദേശ വിദഗ്ധ തൊഴിലാളികളെ തേടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച അവസരമാണിത്. നിര്‍മ്മാണ മേഖലയില്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി വിസാ നിയമങ്ങളിലും യുകെ ഇളവ് വരുത്തുന്നു. ബ്രിക് ലെയര്‍മാര്‍, മാസണ്‍സ്, റൂഫര്‍മാര്‍, കാര്‍പെന്റര്‍, സ്ലേറ്റേഴ്സ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ തൊഴിലുകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി […]

ലണ്ടന്‍: യുകെയില്‍ ഇമിഗ്രേഷന്‍ ഫീസുകളില്‍ വര്‍ധനവ് പ്രഖ്യാപിച്ചതോടെ കുടിയേറ്റക്കാര്‍ ആശങ്കയില്‍. വിസ ആപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്നിവയിലാണ് വര്‍ധനവുണ്ടായത്. തൊഴില്‍, വിസിറ്റ് വിസകള്‍ക്കുള്ള ഫീസ് 15 ശതമാനമാണ് വര്‍ധിപ്പിച്ചത്. പെര്‍മനന്റ് റെസിഡന്‍സി (ഐഎല്‍ആര്‍) അപേക്ഷകള്‍ക്ക് 20 ശതമാനം വര്‍ധനവാണ് ഉണ്ടാകുക്. യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്‌എസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇമിഗ്രേഷന്‍ ഹൈല്‍ത്ത് സര്‍ചാര്‍ജ് (ഐഎച്ച്‌എസ്)1,035 പൗണ്ടായാണ് ഉയര്‍ത്തുന്നത്. നേരത്തെ പ്രതിവര്‍ഷം 624 പൗണ്ടായിരുന്നു. വന്‍ വര്‍ധനവാണ് ഉണ്ടായത്. നിലവിലുള്ളതില്‍ […]

ലണ്ടന്‍: ബ്രിട്ടനില്‍ പ്രൈവറ്റ് വാടക കഴിഞ്ഞ മാസം അതിവേഗം കുതിച്ചുയര്‍ന്നതായി കണക്കുകള്‍. 2016 ജനുവരി മുതല്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമാണ് ഈ കുതിപ്പ്. യുകെയില്‍ ഉടനീളം വാടക 5.1% വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കി. വെയില്‍സിലും, സ്‌കോട്ട്ലണ്ടിലുമാണ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ജനങ്ങളുടെ പ്രതിമാസ ചെലവുകളില്‍ ഹൗസിംഗ് ചെലവുകളാണ് ഭൂരിഭാഗം വരുമാനവും തിന്നുന്നത്. അതിനാല്‍ വാടക വര്‍ദ്ധന കുത്തനെ ഉയരുന്നത് ബജറ്റുകളില്‍ സാരമായ ആഘാതം സൃഷ്ടിക്കുന്നുണ്ട്. അതേസമയം […]

സ്പാം കോളുകള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ ടൈലികോം ഉപയോക്താക്കള്‍ക്ക് വേണ്ടി എഐ സംവിധാനം അവതരിപ്പിച്ച്‌ ട്രൂകോളര്‍. സ്പാം കോളുകള്‍ തിരിച്ചറിയുന്നതിനും ഉപയോക്താക്കള്‍ക്ക് വേണ്ടി കോളുകള്‍ അറ്റൻഡ് ചെയ്യുന്നതിനും സാധിക്കത്തക്കവിധമാണ് പുതിയ സംവിധാനം . മെഷീൻ ലേണിംഗ്, ക്ലൗഡ് ടെലിഫോണി എന്നീ ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്തിയുള്ള ട്രൂകോളറിന്റെ പുതിയ സംവിധാനമാണിത്. ട്രൂകോളര്‍ അവതരിപ്പിച്ച പുതിയ എഐ അസിസ്റ്റന്റ് സംവിധാനം കോള്‍ സിക്രീനിംഗില്‍ കുതിപ്പ് സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അനാവശ്യമായതോ അല്ലെങ്കില്‍ […]

ലണ്ടന്‍: എക്സ് ഫാക്ടറിലെ തിളങ്ങുന്ന താരമായി ഉയര്‍ന്നുവരികയായിരുന്നു 20 വയസ്സ് മാത്രമുണ്ടായിരുന്ന ലൂസി സ്പ്രാഗന്‍. എന്നാല്‍ ഒരു ഇന്ത്യക്കാരന്റെ കൈയില്‍ നിന്നും നേരിട്ട അതിക്രമങ്ങള്‍ അവളുടെ കരിയറിന് അന്ത്യംകുറിച്ചു. ഹോട്ടല്‍ മുറിയില്‍ വെച്ച് പോര്‍ട്ടര്‍ ലൂസിയെ ബലാത്സംഗത്തിന് ഇരയാക്കിയതോടെയാണ് ടാലന്റ് ഷോ പൂര്‍ത്തിയാക്കാന്‍ കഴിയാതെ യുവതിക്ക് പൊതുമുഖത്ത് നിന്നും പിന്‍വാങ്ങേണ്ടി വന്നത്. എന്നാല്‍ ഇതിനെല്ലാം കാരണക്കാരനായ ഇന്ത്യക്കാരന്‍ തനിക്ക് വിധിക്കപ്പെട്ട 10 വര്‍ഷത്തെ ജയില്‍ശിക്ഷയില്‍ നാല് വര്‍ഷം അകത്തുകിടന്ന ശേഷം […]

ലണ്ടന്‍: സ്റ്റുഡന്റ്‌സ് റൂട്ടും ഇതിനോടനുബന്ധിച്ചുള്ള വര്‍ക്ക് റൂട്ടിലും കാതലായ മാറ്റം വരുത്തി പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ഹോം ഓഫിസ്. മലയാളികളടക്കം യുകെയിലെ വിദേശ വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നതാണ് തീരുമാനം. ഇന്നലെ (ജൂലൈ 17) ഉച്ചയ്ക്ക് മൂന്നു മണിക്ക് നിയമം നിലവില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പെന്‍ഡന്റുമാരെ സംബന്ധിച്ച മാറ്റങ്ങള്‍ 2024 ജനുവരി 1ന് പ്രാബല്യത്തില്‍ വരുന്നതിനാല്‍ 2023 ഓട്ടം സീസണില്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെ ഈ മാറ്റങ്ങള്‍ ബാധിക്കില്ലെന്നും പ്രസ്താവന […]

Breaking News

error: Content is protected !!