ലണ്ടന്‍: ബ്രിട്ടനില്‍ തണുത്തുറഞ്ഞ കാലാവസ്ഥ വീക്കെന്‍ഡിലേക്കും തുടരുമെന്ന് മുന്നറിയിപ്പ്. ഇതോടെ ആരോഗ്യ മുന്നറിയിപ്പുകള്‍ ദീര്‍ഘിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ലെവല്‍ 3 തണുപ്പ് കാലാവസ്ഥാ അലേര്‍ട്ട് ശനിയാഴ്ച വരെ ദീര്‍ഘിപ്പിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. ഇതിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 33 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. 13 വെള്ളപ്പൊക്ക ജാഗ്രതാ അറിപ്പുകളും ഏജന്‍സി നല്‍കിയിട്ടുണ്ട്. വില്‍റ്റ്ഷയറിലെ […]

ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്ബോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ ഹൃദയം മൊത്തത്തിലുള്ള നല്ല ആരോഗ്യത്തിന് പ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദ്രോഗങ്ങളെ തടയും. സമീകൃതാഹാരം ശീലമാക്കുന്നതും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ ഹൃദയത്തിന് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അമിത മദ്യപാനം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന രക്തത്തിലെ […]

ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി പ്രധാനമന്ത്രി ഋഷി സുനക്. ലേബര്‍ പൂള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നത്. സര്‍വകലാശാലകളിലെ പഠനസമയം കുറച്ച് കൊണ്ട് കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന പദ്ധതിയാണ് കൊണ്ടുവരാന്‍ പോകുന്നത്. നിലവില്‍ 680,000 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ടേം ടൈമില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ ശമ്പളത്തോടെയുള്ള ജോലിയായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ വര്‍ക്കിംഗ് സമയം വര്‍ദ്ധിപ്പിക്കുന്നത് കൂടുതല്‍ […]

ലണ്ടന്‍: സ്റ്റുഡന്റ് വിസകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഹോം ഓഫീസ് നീക്കം. പഠനശേഷമുള്ള താമസ കാലയളവ് കുറക്കല്‍, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവര്‍മാനും വിദ്യാഭ്യാസ വകുപ്പും കൊമ്പുകോര്‍ക്കുകയാണെന്ന് ബുധനാഴ്ച ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.ബിരുദം നേടി ആറ് മാസത്തിന് ശേഷവും നൈപുണ്യമുള്ള ജോലി ലഭിച്ചില്ലെങ്കില്‍ അവരെ […]

കണ്ണുകള്‍ക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്ന തരത്തിലുള്ള ജീവിതരീതിയിലൂടെയാണ് ഇന്ന് മിക്കവരും പോകുന്നത്. ഒന്നുകില്‍ ജോലിയുടെ ഭാഗമായി ദീര്‍ഘസമയം കംപ്യൂട്ടര്‍- ലാപ്ടോപ് സ്ക്രീന്‍ നോക്കിയിരിക്കുന്നവരാണ് ഏറെ പേരും. അല്ലെങ്കില്‍ മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി മണിക്കൂറുകള്‍ ചെലവിടും. ഈ ജീവിതരീതി മൂലം ഏറെ കഷ്ടപ്പെടുന്നത് കണ്ണുകള്‍ തന്നെയാണ്. ക്രമേണയാണ് ഇതിന്‍റെ പരിണിതഫലങ്ങള്‍ നാം അറിയുകയുള്ളൂ. അതിനാല്‍ തന്നെ മിക്കവരും ഇക്കാര്യങ്ങളിലൊന്നും വേണ്ടവിധം ശ്രദ്ധ ചെലുത്തില്ല. കണ്ണുകളുടെ ആരോഗ്യം പതിയെ നഷ്ടപ്പെടുന്നത് തടയാന്‍ തീര്‍ച്ചയായും […]

ലണ്ടൻ പാന്തേഴ്സ്സ് സ്പോർട്സ് ക്ലബിൻ്റെ 5-ാo വാർഷികം 22-ാം തിയതി ഞായറാഴ്ച്ച വെംബ്ലിയിൽ വെച്ച് നടത്തപ്പെട്ടു. മാജിക്കാ ഇവൻസിന്റെ ലൈവ് മ്യൂസിക് ഷോയും എ ബി എസ് നടത്തിയ ഡി ജെയും ഒപ്പ ഒട്ടനവധി കലാപരിപാടികളും നടത്തപ്പെട്ടു. മീഡിയ സഹകാരികളായ LMR radio യുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ക്ലബ് സ്പോൺസർ ആയ മത്‌ബക് അൽ ഖലീജിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. ഷറഫുദ്ദീൻ ക്ലബ് അംഗങ്ങൾക്കുള്ള അവാർഡ് ദാനം നിർവഹിച്ചു. […]

ലണ്ടന്‍: എന്‍എച്ച്എസിലെ നഴ്സുമാരും ആംബുലന്‍സ് ഡ്രൈവര്‍മാരും നടത്തുന്ന പണിമുടക്കുകള്‍ പരിഹരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സമരമുഖത്തേക്ക്. വെയില്‍സിലെ മിഡ്വൈഫുമാരാണ് എന്‍എച്ച്എസ് പണിമുടക്കുകളിലേക്ക് പുതുതായി എത്തുന്നത്. ഫെബ്രുവരി ഏഴിന് പണിമുടക്കിന് ഇറങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് മിഡ്വൈഫ്സ് വ്യക്തമാക്കി. ഒരു ദശകത്തിലേറെയായി തുടരുന്ന ശമ്പളമരവിപ്പിന് പുറമെ ഇക്കുറി ഓഫര്‍ ചെയ്ത തുക തികച്ചും അപമാനമാണെന്ന് കൂടി കുറ്റപ്പെടുത്തിയാണ് യൂണിയന്‍ പ്രഖ്യാപനം. ഇതേ ദിവസം ഫിസിയോതെറാപ്പിസ്റ്റുകളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്കാര്‍ക്കിടയിലെ ശക്തമായ […]

സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയാറാകുന്നവര്‍ക്ക് പണം നല്‍കാന്‍ നാഷണല്‍ ഗ്രിഡ് എമര്‍ജന്‍സി പദ്ധതി പ്രാബല്യത്തില്‍ വന്നു. പീക്ക് സമയങ്ങളില്‍ ഡിഷ് വാഷര്‍ പോലുള്ളവ ഉപയോഗിക്കാതെ, ഇലക്ട്രിക് കാറുകള്‍ ചാര്‍ജ്ജ് ചെയ്യാതെ ഇരിക്കുന്ന പങ്കെടുക്കുന്ന വീടുകള്‍ക്കാണ് പണം നല്‍കുക. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകളെ അലേര്‍ട്ടില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് ഇത്. വൈദ്യുതി വിതരണ മാര്‍ജിനുകള്‍ സാധാരണയേക്കാള്‍ കഠിനമായി മാറുമെന്ന് നാഷണല്‍ ഗ്രിഡ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റര്‍ പറഞ്ഞു. തിങ്കളാഴ്ച […]

ലണ്ടന്‍: ക്രിസ്തീയ വിശ്വാസത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ അതിവേഗത്തില്‍ ‘മതമില്ലാത്തവരായി’ മാറുന്നുവെന്ന് കണക്കുകള്‍. 2011 സെന്‍സസ് മുതല്‍ 2021-ലെ സെന്‍സ് വരെയുള്ള ദൂരത്തിലാണ് മതപരമായി വമ്പിച്ച മാറ്റങ്ങള്‍ പ്രകടമാകുന്നത്. ലക്ഷക്കണക്കിന് ഇംഗ്ലീഷ്, വെല്‍ഷ് ക്രിസ്ത്യാനികളാണ് ഒരു ദശകത്തിനിടെ മതവിശ്വാസത്തെ അപ്പാടെ ഉപേക്ഷിച്ചത്.2021-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 5.72 മില്ല്യണ്‍ ക്രിസ്ത്യാനികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ദശകം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 17% ഇടിവാണിത്. ഇക്കാലയളവില്‍ ഒരു മതവിശ്വാസത്തെയും പിന്തുടരുന്നില്ലെന്ന് […]

പുതുവത്സര ആഘോഷത്തെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ഒരു ബോള്‍റൂം ഡാന്‍സ് ക്ലബ്ബില്‍ ഒരു തോക്കുധാരി 10 പേരെ കൊല്ലുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോസ് ഏഞ്ചല്‍സ് ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്യാപ്റ്റന്‍ ആന്‍ഡ്രൂ മേയര്‍ ഞായറാഴ്ച പറഞ്ഞു, പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി, അവരുടെ അവസ്ഥ ഗുരുതരമാണ്. മോണ്ടെറി പാര്‍ക്ക് നഗരത്തില്‍ 10 പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുവരെയും തോക്കുധാരിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Breaking News

error: Content is protected !!