കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിെന്റ 60ാം വാര്‍ഷികാഘോഷ ഭാഗമായി ഒരുവര്‍ഷം നീളുന്ന കലാസാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും.
നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സും കുവൈത്തിലെ ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
കുവൈത്ത് നാഷനല്‍ ലൈബ്രറി ഹാളില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജും എന്‍.സി.സി.എ.എല്‍ സെക്രട്ടറി ജനറല്‍ കാമില്‍ അബ്ദുല്‍ ജലീലും ചേര്‍ന്ന് പ്രഖ്യാപനം നിര്‍വഹിച്ചു.
ആദ്യ പരിപാടിയായി ഡിസംബര്‍ രണ്ടിന് ശൈഖ് മുബാറക് മ്യൂസിയം കിയോസ്കില്‍ ഇന്ത്യ ദിനാഘോഷവും സംയുക്ത സംഗീതപരിപാടിയും നടത്തും. ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്ബതുവരെ ഇന്ത്യന്‍ സാംസ്കാരിക വാരാചാരണം നടത്തും. ഇതോടനുബന്ധിച്ച് നാഷനല്‍ ലൈബ്രറി ഹാളില്‍ ഇന്ത്യ, കുവൈത്ത് ചരിത്രപരമായ ബന്ധവുമായി ബന്ധപ്പെട്ട് സെമിനാര്‍ സംഘടിപ്പിക്കും.
ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം, ഇന്ത്യയിലെ സുഖവാസ വിനോദസഞ്ചാര അവസരങ്ങളുമായി ബന്ധപ്പെട്ട സെമിനാര്‍, ഇന്ത്യന്‍ കലാസാംസ്കാരിക പരിപാടികള്‍ എന്നിവ നടത്തും. മാര്‍ച്ച് മൂന്നിന് ഇരുരാജ്യങ്ങളുടെയും സമുദ്ര വ്യാപാരചരിത്രവുമായി ബന്ധപ്പെട്ട സംയുക്ത പരിപാടികള്‍ മാരിടൈം മ്യൂസിയത്തില്‍ ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് 20ന് സാധു ഹൗസുമായി സഹകരിച്ച് ഇന്ത്യന്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനം സാധു ഹൗസ് മ്യൂസിയത്തില്‍ നടക്കും. മേയ് 15ന് മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ കലാപ്രദര്‍ശനവും പ്രോപര്‍ട്ടി എക്സിബിഷനും നടത്തും.
മേയ് 26ന് ഷെറാട്ടന്‍ ഹോട്ടലില്‍ സിേമ്ബാസിയം നടക്കും. ജൂണ്‍ 12ന് കുവൈത്ത് നാഷനല്‍ മ്യൂസിയത്തില്‍ നാണയ, ആഭരണ പ്രദര്‍ശനത്തിന് തുടക്കംകുറിക്കും. ജൂലൈ മൂന്നിനാണ് സമാപന സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. സമാപന പരിപാടി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
