പ്രവാസികള്‍ക്ക് സ്വയം തൊഴില്‍, ബിസിനസ്സ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഒ.ബി.സി, മതന്യുനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളള്‍ക്ക് സ്വയം തൊഴില്‍, ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം നല്‍കുന്ന സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ റീ- ടേണ്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

കാര്‍ഷിക, ഉല്‍പാദന, സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും.

ആറ് മുതല് എട്ട് ശതമാനം വരെ പലിശ നിരക്കില് പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതിയില്‍ വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം. പ്രായപരിധി 65 വയസ്. നോര്‍ക്കാ റൂട്ട്‌സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. ഇതിനുവേണ്ടി നോര്‍ക്കാ റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റിലെ NDPREM എന്ന ലിങ്കില്‍ പ്രവേശിച്ച്‌ ഓണ്‌ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. അപേക്ഷാ ഫോം കോര്‍പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫിസുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭ്യമാണ്.

തിരുവനന്തപുരം: ഒ.ബി.സി, മതന്യുനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളള്‍ക്ക് സ്വയം തൊഴില്‍, ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം നല്‍കുന്ന സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ റീ- ടേണ്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

Next Post

യു.കെ: ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ ഭീകരവല്‍ക്കരിച്ച് നിരോധിക്കാന്‍ ബ്രിട്ടീഷ് നീക്കം - ശക്തമായി പ്രതിഷേധിച്ച് ഹമാസ്

Sat Nov 20 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: സിയോണിസ്റ്റ് അധിനിവേശത്തിനെതിരേ ചെറുത്തു നില്‍ക്കുന്ന ഫലസ്തീന്‍ സംഘടനകളെ ഭീകരവല്‍ക്കരിച്ച്‌ നിരോധിക്കാനുള്ള ബ്രിട്ടീഷ് നീക്കത്തിനെതിരേ ഹമാസ്. സംഘടനയെ രാജ്യത്തു പൂര്‍ണ്ണമായി നിരോധിക്കാനുള്ള ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നീക്കത്തിനെതിരേയാണ് ശക്തമായ പ്രതിഷേധമറിയിച്ചു കൊണ്ട് ഹമാസ് രംഗത്ത് വന്നിരിക്കുന്നത്. ഹമാസിനെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിച്ച്‌ നിരോധനം കൊണ്ടുവരാനാണ് നീക്കം. ഹമാസിനെ പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന […]

You May Like

Breaking News

error: Content is protected !!