ഒമാൻ: വിസ പുതുക്കുമ്പോള്‍ ഇനി പാസ്​​പോര്‍ട്ടില്‍ സ്റ്റാമ്ബിങ്​ നിര്‍ബന്ധമില്ലെന്ന്​ ആര്‍.ഒ.പി

മസ്കത്ത്​: വിസ പുതുക്കുമ്ബോള്‍ ഇനി പാസ്​​പോര്‍ട്ടില്‍ സ്റ്റാമ്ബിങ്​ നിര്‍ബന്ധമില്ലെന്ന്​ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) വ്യക്തമാക്കി.

റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച്‌​ പ്രാദേശിക മാധ്യമങ്ങളാണ്​ ഇക്കര്യം റിപ്പോര്‍ട്ട്​ ചെയ്തത്​. പാസ്‌പോര്‍ട്ടിലെ പരമ്ബരാഗത വിസ സ്റ്റാമ്ബ് ചെയ്യുന്നതിനുപകരം ഓണ്‍ലൈന്‍ പുതുക്കുന്നത്​ തുടങ്ങിയിരുന്നു. ഇത്​ സംബന്ധിച്ച്‌​ മലയാളികളടക്കമുള്ള താമസക്കാര്‍ അന്വേഷണവുമായെത്തിയ പശ്ചാത്തലത്തിലാണ്​ ആര്‍.ഒ.പിയുടെ വിശദീകരണം.

ആഴ്ചകള്‍ക്ക്​ മുമ്ബ്​ വിവിധ ഗ​വ​ര്‍ണറേറ്റുകളല്‍ പ്രാബല്യത്തില്‍വന്ന്​ തുടങ്ങിയ പുതിയ സമ്ബ്രദായം വിസ സ്റ്റാമ്ബിങ്​ പ്രകിയ എളുപ്പമാക്കാനുള്ളതാണെന്നും അത്​ കൂടുതല്‍ ഫല പ്രദമാക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ്​ വൃത്തങ്ങള്‍ പറഞ്ഞു. താമസക്കാരുടെ പുതുക്കുന്ന വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്ബ് ചെയ്യുന്നത് നിര്‍ത്താനാണ് തീരുമാനം. പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്ബിങ്​ ഉണ്ടോ ഇല്ലയോ എന്നത്​ വ്യക്തിക്ക് പ്രശ്നമല്ല. അയാള്‍ക്​ യാത്ര ചെയ്യാനും താമസത്തിന്റെ തെളിവായും റസിഡന്റ് കാര്‍ഡ് സമര്‍പ്പിക്കാന്‍ കഴിയുമെന്ന്​ ​പൊലീസ്​ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

Next Post

യു.കെ: എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരത്തിനു അടുത്ത് റോയല്‍ ഗാര്‍ഡ് കുഴഞ്ഞു വീണു

Thu Sep 15 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരത്തിനു അടുത്തുണ്ടായിരുന്ന റോയല്‍ ഗാര്‍ഡ് കുഴഞ്ഞു വീണു. മറ്റുള്ളവര്‍ രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിടെയാണ് റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീണത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉടന്‍ തന്നെ മറ്റു സുരക്ഷാ ജീവനക്കാര്‍ റോയല്‍ ഗാര്‍ഡ് അംഗത്തിന്റെ അടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. റോയല്‍ ഗാര്‍ഡ് കുഴഞ്ഞു വീണതോടെ കുറച്ചു സമയത്തേക്ക് ചടങ്ങിന്റെ […]

You May Like

Breaking News

error: Content is protected !!