ശരീരത്തില്‍ ഉപ്പിന്റെ അളവ് അധികമാകുന്നത് ഈ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും

ഉയര്‍ന്ന അളവില്‍ ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുമെന്ന് കാര്‍ഡിയോ വാസ്കുലര്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഉപ്പ് കൂടുതലായി കഴിക്കുന്നവരില്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയത്. ഉപ്പ് കുറഞ്ഞ ഭക്ഷണം നല്‍കുന്ന എലികളെ അപേക്ഷിച്ച്‌ സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് ഉപ്പ് കൂടുതല്‍ നല്‍കുന്ന എലികളില്‍ 75 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി.

മിക്ക ആളുകളും ദിവസവും ഒമ്ബത് ഗ്രാം ഉപ്പ് കഴിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. പ്രതിദിന സോഡിയം ഉപഭോഗം ആറ് ഗ്രാമില്‍ താഴെയാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉപ്പിന്റെ ഉപയോഗം അമിതമാകുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ഹൃദയം, രക്തക്കുഴലുകള്‍, വൃക്കകള്‍ എന്നിവയെയും ദോഷകരമായി ബാധിക്കും. ഉയര്‍ന്ന ഉപ്പ് കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങള്‍ ഇവയാണ്.

Next Post

ഒമാന്‍: ഒമാന്‍-ബെലറൂസ് സന്നാഹമത്സരം നാളെ

Sat Nov 19 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ നേടിയെടുത്ത ആത്മവിശ്വാസവുമായി ജര്‍മന്‍ ടീം ഞായറാഴ്ച വീണ്ടും കളത്തിലിറങ്ങും. അബൂദബിയിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ യൂറോപ്യന്‍ രാജ്യമായ ബെലറൂസാണ് എതിരാളികള്‍. രാത്രി ഏഴിനാണ് മത്സരം. ഫിഫ റാങ്കിങ്ങില്‍ ഒമാനേക്കാള്‍ പിന്നിലാണ് ബെലറൂസ്. യുവേഫ യൂറോ യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനായാണ് ബെലറൂസ് ഒമാനുമായി […]

You May Like

Breaking News

error: Content is protected !!