കുവൈത്ത്: കുവൈത്തില്‍ വ്യാപക പരിശോധന നിരവധി നിയമലംഘകര്‍ പിടിയില്‍

കുവൈത്തില്‍ സുരക്ഷാപരിശോധന ശക്തമാക്കുന്നു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പരിശോധനയില്‍ നൂറു കണക്കിന് പ്രവാസികള്‍ പിടിയിലായി. അഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ് നടത്തിയ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായത്.

ഫര്‍വാനിയ, അല്‍-ഖുറൈന്‍ മാര്‍ക്കറ്റ് പരിസരം, കുവൈത്ത് സിറ്റി തുടങ്ങി പ്രവാസികള്‍ ‍ ഒരുമിച്ച്‌ കൂടുന്ന ഇടങ്ങളിലാണ് വ്യാപക റെയ്ഡ് നടന്നത്. സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരെയും അനധികൃത താമസക്കാരെയും തൊഴില്‍ നിയമം ലംഘിച്ചവരെയുമാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. റമദാനില്‍ യാചന നടത്തിയവരെയും പൊലീസ് പിടികൂടി.

കുവൈത്തില്‍ യാചന നിരോധിക്കുകയും ഇതിനെതിരായ നടപടി കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. പിടികൂടിയവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധനകള്‍ തുടരുമെന്നും പിടിയിലാകുന്നവര്‍ക്കെതിരെ നാട് കടത്തല്‍ അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Post

യു.കെ: രണ്ടു വര്‍ഷത്തിന് ശേഷം യുകെയില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന, കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയായേക്കും

Tue Apr 11 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ജോലിക്ക് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. മാര്‍ച്ച് മാസത്തില്‍ ജോലിക്കാരുടെ ലഭ്യതയിലെ വര്‍ദ്ധനവ് മോശമില്ലാത്ത രീതിയിലായി. 2021 ഫെബ്രുവരിക്ക് ശേഷം യുകെ ഈ സ്ഥിതി കൈവരിക്കുന്നത് ആദ്യമാണെന്ന് റിക്രൂട്ട്മെന്റ് & എംപ്ലോയ്മെന്റ് കോണ്‍ഫെഡറേഷനും, കെപിഎംജിയും തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. പെര്‍മനന്റ്, ടെമ്പററി ജീവനക്കാരുടെ ലഭ്യത മെച്ചപ്പെട്ടതാണ് വര്‍ദ്ധനവിന് ഇടയാക്കുന്നതെന്ന് […]

You May Like

Breaking News

error: Content is protected !!