ഒമാന്‍: സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ‘ജ്യുവല്‍ ഓഫ് ഒമാന്‍’ മത്സരം

മസ്‌കത്ത്: രാജ്യത്തെ മുന്‍നിര ആഭരണ നിര്‍മാതാക്കളും സ്വര്‍ണ-വജ്രാഭരണങ്ങളുടെ വില്‍പനക്കാരുമായ സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ‘ജ്യുവല്‍ ഓഫ് ഒമാന്‍’ മത്സരത്തിന് തുടക്കമായി. ഫോട്ടോയെടുപ്പ് മത്സരം ഉള്‍പ്പെടെ വിവിധ ഇനങ്ങളാണ് ‘ജ്യുവല്‍ ഓഫ് ഒമാനി’ല്‍ വരുന്നത്.

ഒമാനിലെ 15 വയസ്സിന് മുകളിലുള്ള എല്ലാ താമസക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പേര്, സ്ഥലം, രാജ്യം, ജോലി എന്നിവ +968 9205 5916 എന്ന വാട്സ്ആപ് നമ്ബറിലേക്ക് അയച്ച്‌ രജിസ്റ്റര്‍ ചെയ്യണം. വിജയിക്ക് സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡര്‍ കരാറും 400 ഒമാന്‍ റിയാല്‍ വിലമതിപ്പുള്ള ഡയമണ്ട് നെക്ലേസും ലഭിക്കും. രണ്ടാം സമ്മാനമായി ഡയമണ്ട് പെന്‍ഡന്റും മൂന്നാം സമ്മാനമായി ഡയമണ്ട് മോതിരവും ലഭിക്കും. രജിസ്ട്രേഷന്‍ ചെയ്യാനുള്ള അവസാന തീയതി ഏപ്രില്‍ 15.

വ്യക്തികള്‍ക്ക് അവരുടെ സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിനും അതിശയകരമായ ഡയമണ്ട് ആഭരണങ്ങള്‍ നേടുന്നതിനുമുള്ള വേദി ഒരുക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഉടമ വിവേക് മോഹന്‍ പറഞ്ഞു.

വജ്രം, സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്ന ഒമാനിലെ പ്രശസ്ത ജ്വല്ലറിയാണ് സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +968 92055916 എന്ന നമ്ബറിലേക്ക് വാട്സ് ആപ് ചെയ്യാം.

Next Post

കുവൈത്ത്: സ്റ്റുഡന്‍റ്സ് ഇന്ത്യ കുവൈത്ത് ഇഫ്താര്‍

Sat Apr 15 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്‍റ്സ് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. യുവ പ്രഭാഷകന്‍ ഡോ. അലിഫ് ഷുക്കൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നൂതന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതോടൊപ്പം ജീവിതത്തിലുടനീളം മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ വിദ്യാര്‍ഥികള്‍ സമൂഹത്തിന് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ഷരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്‍റ്സ് ഇന്ത്യ കേന്ദ്ര […]

You May Like

Breaking News

error: Content is protected !!