ഇനി മുതല്‍ ഒന്നിലധികം ഫോണുകളില്‍ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാം

ഇനി മുതല്‍ ഒന്നിലധികം ഫോണുകളില്‍ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാം. ഏകദേശം നാല് ഫോണുകളില്‍ വരെ ഒരേ സമയം വാട്ട്സ്‌ആപ്പ് ഉപയോഗിക്കാം. ഫേസ്ബുക്കിലൂടെയാണ് പുതിയ അപ്ഡേറ്റ് വിവരം മെറ്റ സൂക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. വരും ആഴ്ചകളില്‍ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകും.

നിലവില്‍ ഒരു ഫോണില്‍ ഒരു വാട്ട്സ്‌ആപ്പ് അക്കൗണ്ട് മാത്രമേ ഉപയോഗിക്കാനാകൂ. കൂടാതെ ഇതിനൊപ്പം തന്നെ ഡെസ്ക്ടോപ്പ് ഡിവൈസുകളില്‍ വാട്ട്സ്‌ആപ്പ് ലോഗ് ഇന്‍ ചെയ്യാനുമാകും. മറ്റ് ഫോണുകളില്‍ വാട്ട്സ്‌ആപ്പ് മെസെജ് ലഭ്യമാകുന്ന സാഹചര്യത്തില്‍ ഒരു ഫോണ്‍ സ്വിച്ച്‌ ഓഫ് ആയാലും മറ്റുള്ളവയില്‍ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാനാകും. ഏകദേശം രണ്ട് ബില്യണോളം ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് സേവനമാണ് വാട്ട്സ്‌ആപ്പ്.

വിന്‍ഡോസ് ഡെസ്‌ക്‌ടോപ്പില്‍ വാട്ട്സ്‌ആപ്പ് അപ്‌ഡേറ്റ് ചെയ്താലും ഉപയോക്താക്കള്‍ക്ക് വീഡിയോ, വോയ്‌സ് കോളിംഗ് ഓപ്‌ഷനുകളും മിക്കവാറും എല്ലാ ഉപകരണങ്ങള്‍ക്കുമുള്ള ഉപകരണ ലിങ്കിംഗും ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകളിലേക്ക് ആക്‌സസ് ലഭിക്കും. ഒന്നിലധികം ഡിവൈസുകളില്‍ വാട്ട്സാപ്പിന്റെ ആക്സസ് ലഭിക്കാനായി പ്രൈമറി ഡിവൈസില്‍ ഫോണ്‍ നമ്ബര്‍ കൊടുത്ത് വാട്ട്സ്‌ആപ്പ് ഓപ്പണ്‍ ചെയ്യണം.

അതിനു ശേഷം സെറ്റിങ്സില്‍ പോയി ലിങ്ക്ഡ് ഡിവൈസ് സെലക്‌ട് ചെയ്യുക. അതില്‍ ലിങ്ക്ഡ് ന്യൂ ഡിവൈസ് സെലക്‌ട് ചെയ്യണം. തുടര്‍ന്ന് സ്ക്രീനില്‍ കാണിക്കുന്ന ഇന്‍സ്ട്രക്ഷനും ഫോളോ ചെയ്യുക. അതിനു ശേഷം മറ്റൊരു ഡിവൈസ് കണക്‌ട് ചെയ്യണം. വിന്‍ഡോസ് ആണ് കണക്‌ട് ചെയ്തത് എങ്കില്‍ വാട്ട്സ്‌ആപ്പ് വെബ്പേജ് ഓപ്പണ്‍ ചെയ്ത് രണ്ടാമത്തെ ഡിവൈസിലെ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുക. ഡിവൈസുകള്‍ സിങ്ക് ആകാന്‍ കുറച്ചു സമയം വെയിറ്റ് ചെയ്യണം. ചാറ്റ് ആ ഡിവൈസില്‌ ഓപ്പണ്‍ ആയി കഴിഞ്ഞാല്‍ മറ്റ് ഡിവൈസുകളിലും ഈ പ്രോസസ് തുടരാം.

ഏത് സമയത്തും ഇവ അണ്‍ലിങ്കും ചെയ്യാനാകും. 4 ലിങ്ക്ഡ് ഡിവൈസും ഒരു ഫോണും ഒരേ സമയം നിങ്ങള്‍ക്ക് ഉപയോഗിക്കാനാകും. ഉപയോക്താവിന്റെ സ്വകാര്യ സന്ദേശങ്ങള്‍, മീഡിയ, കോളുകള്‍ എന്നിവ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുകയാണ്.

Next Post

യു.കെ: പുതിയ ഇന്ത്യന്‍ കോവിഡ് വേരിയന്റായ ആര്‍ക്ടുറസിന്റെ ഭീതിയില്‍ ബ്രിട്ടന്‍

Sat Apr 29 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഇന്ത്യയില്‍ പ്രതിദിനം 10,000ത്തോളം പേരെ പിടികൂടിക്കൊണ്ടിരിക്കുന്ന പുതിയ കോവിഡ് വേരിയന്റായ ആര്‍ക്ടുറസ് ഇപ്പോള്‍ യുകെയ്ക്കും ഭീഷണിയായിത്തീര്‍ന്ന് കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സമീപഭാവിയില്‍ ഇത് പിടിവിട്ട് വ്യാപിക്കുന്നത് തടയിടുന്നതിനായി യുകെ മാസ്‌ക് അടക്കമുള്ള ചില നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുന്നുവെന്നും മുന്നറിയിപ്പുണ്ട്. പുതിയ നീക്കത്തിന്റെ ഭാഗമായി പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങളില്‍ മുഖാവരണം അഥവാ മാസ്‌ക് അണിയണമെന്ന നിഷ്‌കര്‍ഷ ബന്ധപ്പെട്ടവര്‍ […]

You May Like

Breaking News

error: Content is protected !!