ഒമാന്‍: പാലക്കാട് സ്വദേശി സലാലയില്‍ നിര്യാതനായി

സലാല: അസുഖത്തെ തുടര്‍ന്ന് സലാലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി കപ്പൂര്‍ മാരായംകുന്ന് കൊടിക്കാംകുന്ന് പാറപ്പുറം പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുല്‍ കരീം (57) നിര്യാതനായി.

സ്വദേശിയുടെ വീട്ടിലെ കുക്ക് ആയി മൂന്ന് പതിറ്റാണ്ടിലേറെയായി ജോലി ചെയ്ത് വരുന്ന അബ്ദുല്‍ കരീം എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.

പിതാവ് കള്ളിവളപ്പില്‍ ബാവു. ഭാര്യ: റഹീന, രണ്ട് പെണ്മക്കള്‍ ഉണ്ട്. ഇവര്‍ വിവാഹിതരാണ്. ഐ സി എഫ് ഷാബിയാതി യൂണിറ്റ് ഫൈനാന്‍സ് സെക്രട്ടറിയായി സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു.

മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഒമാന്‍ ഐ സി എഫ് സാന്ത്വനം ടീം വേഗത്തില്‍ പൂര്‍ത്തിയാക്കുകയും തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് അയക്കുകയും ചെയ്തു.

Next Post

കുവൈത്ത്: കിഴക്കൻ ഏഷ്യയിലെ വീട്ടുജോലിക്കാരെ തേടി കുവൈത്ത്കിഴക്കൻ ഏഷ്യയിലെ വീട്ടുജോലിക്കാരെ തേടി കുവൈത്ത്

Mon Sep 18 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഗാര്‍ഹിക മേഖലയില്‍ കനത്ത തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്ത് കിഴക്കൻ ഏഷ്യൻ രാജ്യത്തുനിന്ന് തൊഴിലാളികളെ അന്വേഷിക്കുന്നു. പ്രധാനമായും ബംഗ്ലാദേശിലെ തൊഴിലാളികളെയാണ് റിക്രൂട്ട് ചെയ്യുന്നതെന്നും അതിനായുള്ള നിയമ നിര്‍മാണങ്ങള്‍ ഉടൻതന്നെ ഉണ്ടാകുമെന്നും തൊഴില്‍ കാര്യ വിദഗ്ധൻ ബാസം അല്‍-ഷമ്മരി പറഞ്ഞു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വീടുകളിലെ തൊഴിലാളി ദൗര്‍ലഭ്യത വലിയ രീതിയിലാണ് കുവൈത്തിനെ ബാധിക്കുന്നത്. […]

You May Like

Breaking News

error: Content is protected !!