കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ പ്രദേശങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴ തുടങ്ങി. ഇന്നലെ വൈകിട്ട് മുതല്‍ കുവൈറ്റില്‍ അനുഭവപ്പെടുന്ന അസ്ഥിരമായ കാലാവസ്ഥയുടെ തുടര്‍ച്ചയായാണ് മഴ തുടങ്ങിയതെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ മഴ മൂലം വെള്ളക്കെട്ട് രൂപപ്പെട്ടു. ഫര്‍വാനിയ, ജഹ്‌റ എന്നീ പ്രദേശങ്ങളില്‍ ചില ഭാഗങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. നാളെയും ഇടിമിന്നലോട് കൂടിയ മഴ തുടരും. ദൃശ്യപരത കുറഞ്ഞ സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. […]

ലണ്ടന്‍: ശമ്പള വര്‍ദ്ധനവു തേടി പതിനായിരക്കണക്കിന് നഴ്സുമാരും അസിസ്റ്റന്റുമാരും മിഡ് വൈഫുമാരും സമരത്തിനിറങ്ങുമ്പോള്‍ ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാകും. ആയിരക്കണക്കിന് രോഗികളാണ് വലയുക. പ്രത്യേകിച്ച് ശൈത്യ കാലത്ത്. രോഗികളുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കുമ്പോള്‍ വേണ്ട ജീവനക്കാരില്ലാതെ ആശുപത്രി ബുദ്ധിമുട്ടും. പ്രധാന നഴ്സിങ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങ് (ആര്‍സിഎന്‍) സമരത്തിന് പിന്തുണ നല്‍കുകയാണ്. എന്‍എച്ച്എസിലെ ജനറല്‍ സ്പെഷ്യലിസ്റ്റ് നഴ്സുമാരും സമരത്തിന്റെ ഭാഗമാകും. മിഡ് വൈഫുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് എന്നിവരും സമരത്തിന്റെ […]

വാഷിംഗ്ടണ്‍: കൊറോണയ്ക്ക് കാരണമാകുന്ന സാര്‍സ്-കോവ്-2 വൈറസിലെ പ്രോട്ടീന്‍ മൂലമുണ്ടാകുന്ന ഹൃദയത്തകരാര്‍ പരിഹരിക്കാന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ മെരിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. ഈച്ചകളിലും എലികളിലുമാണ് പരീക്ഷണം നടത്തിയത്. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് വികസിപ്പിച്ച 2ഡിജി മരുന്നാണ് ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സാര്‍സ്-കോവ്-2 വൈറസ് നടത്തുന്ന ഗൈക്കോലൈസിസ് എന്ന പ്രക്രിയയാണ് 2ഡിജി […]

മസ്കത്ത്: ലോകകപ്പിനോടനുബന്ധിച്ച്‌ ഒമാന്റെ ദേശീയ വിമാനക്കമ്ബനിയായ ഒമാന്‍ എയര്‍ പ്രത്യേക യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു. നിരക്കുകള്‍ ആരംഭിക്കുന്നത് ഇക്കണോമി ക്ലാസിന് 149 ഒമാന്‍ റിയാല്‍ മുതലും ബിസിനസ് ക്ലാസിന് 309 റിയാല്‍ മുതലുമാണ്. എല്ലാ നികുതികളും എയര്‍പോര്‍ട്ട് ചാര്‍ജുകളും ഹാന്‍ഡ് ബാഗേജ് അലവന്‍സും ഈ നിരക്കുകളില്‍ ഉള്‍പ്പെടും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നുവരെ മസ്‌കത്തിനും ദോഹക്കുമിടയില്‍ 48 മാച്ച്‌ ഡേ ഷട്ടില്‍ സര്‍വിസുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 49 […]

മസ്കത്ത്: ഒമാനില്‍ വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റതിന് രണ്ട് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ)1500 റിയാല്‍ പിഴ ചുമത്തി. ജുഡീഷ്യല്‍ കണ്‍ട്രോള്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരുന്നു കടകളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്. ദാഹിറ ഗവര്‍ണറേറ്റിലെ വിവിധ മാര്‍ക്കറ്റുകളിലും വാണിജ്യസ്ഥാപനങ്ങളിലും ഷോപ്പുകളിലും നടത്തിയ പരിശോധനയില്‍ വ്യാജ ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുകയും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മറ്റും കണക്കിലെടുത്താണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തുന്നത്.

ലണ്ടന്‍: ശമ്പള വര്‍ദ്ധനവു തേടി പതിനായിരക്കണക്കിന് നഴ്സുമാരും അസിസ്റ്റന്റുമാരും മിഡ് വൈഫുമാരും സമരത്തിനിറങ്ങുമ്പോള്‍ ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാകും. ആയിരക്കണക്കിന് രോഗികളാണ് വലയുക. പ്രത്യേകിച്ച് ശൈത്യ കാലത്ത്. രോഗികളുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കുമ്പോള്‍ വേണ്ട ജീവനക്കാരില്ലാതെ ആശുപത്രി ബുദ്ധിമുട്ടും. പ്രധാന നഴ്സിങ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങ് (ആര്‍സിഎന്‍) സമരത്തിന് പിന്തുണ നല്‍കുകയാണ്. എന്‍എച്ച്എസിലെ ജനറല്‍ സ്പെഷ്യലിസ്റ്റ് നഴ്സുമാരും സമരത്തിന്റെ ഭാഗമാകും. മിഡ് വൈഫുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് എന്നിവരും സമരത്തിന്റെ […]

മസ്കത്ത്: ലോകകപ്പ് ആരവങ്ങള്‍ക്കിടെ വന്നണഞ്ഞ ഫിഫ്കോ വേള്‍ഡ് കോര്‍പറേറ്റ് ചാമ്ബ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഒമാന്‍ എയര്‍ യൂനിയന്‍ ജേതാക്കളായി. രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഉരീദോയുടെ സഹകരണത്തോടെ സ്‌പോര്‍ട്‌സ് മാനിയയായിരുന്നു മത്സരം സംഘടിപ്പിച്ചത്. 16 ടീമുകള്‍ ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചു. ജനങ്ങളുമായുള്ള ബന്ധം തങ്ങളുടെ പ്രധാനപ്പെട്ട ഘടകമാണെന്ന് ഉരീദോയിലെ ബിസിനസ് സെയില്‍സ് ഡയറക്ടര്‍ സൗദ് അല്‍ റിയാമി പറഞ്ഞു. ഞങ്ങളുടെ ടീം ഫൈനലിലെത്തിയില്ലെങ്കിലും ആവേശം പകരുന്നതായിരുന്നു കലാശക്കളി. ലോകകപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ പ്രവാസി നഴ്‍സിന് നാല് വര്‍ഷം ജയില്‍ ശിക്ഷ. ഇവര്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ മറ്റൊരാള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട നഴ്‍സ് ഈജിപ്ഷ്യന്‍ സ്വദേശിനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ നേരത്തെ ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം പരമോന്നത കോടതിയും ശരിവെയ്ക്കുകയായിരുന്നു. ഇരുവരെയും അവരവരുടെ ജോലികളില്‍ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ […]

പോലീസെന്ന വ്യാജേന മോഷണം നടത്തിയ സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കത്ത് പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്‍റെറിന്‍ന്റെ ആഭിമുഖ്യത്തില്‍ വെള്ളി, ശനി ദിവസങ്ങളിലായി കുവൈത്ത് ഗ്രാന്‍റ് മോസ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇസ്കോണ്‍ ,സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനായി കുവൈത്തിലെത്തിയ അബ്ദുറഷീദ് കുട്ടമ്ബൂര്‍, അര്‍ഷദ് അല്‍ ഹിക്മി, അംജദ് മദനി എന്നിവരെ എയര്‍ പോര്‍ട്ടില്‍ ഇസ്ലാഹീ സെന്‍റര്‍ പ്രസിഡന്‍റ് പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

Breaking News

error: Content is protected !!