യു.കെ: നഴ്‌സുമാരുടെ സമരത്തില്‍ വലയുന്നത് ആയിരക്കണക്കിന് രോഗികള്‍

ലണ്ടന്‍: ശമ്പള വര്‍ദ്ധനവു തേടി പതിനായിരക്കണക്കിന് നഴ്സുമാരും അസിസ്റ്റന്റുമാരും മിഡ് വൈഫുമാരും സമരത്തിനിറങ്ങുമ്പോള്‍ ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാകും. ആയിരക്കണക്കിന് രോഗികളാണ് വലയുക. പ്രത്യേകിച്ച് ശൈത്യ കാലത്ത്. രോഗികളുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കുമ്പോള്‍ വേണ്ട ജീവനക്കാരില്ലാതെ ആശുപത്രി ബുദ്ധിമുട്ടും. പ്രധാന നഴ്സിങ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങ് (ആര്‍സിഎന്‍) സമരത്തിന് പിന്തുണ നല്‍കുകയാണ്. എന്‍എച്ച്എസിലെ ജനറല്‍ സ്പെഷ്യലിസ്റ്റ് നഴ്സുമാരും സമരത്തിന്റെ ഭാഗമാകും. മിഡ് വൈഫുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് എന്നിവരും സമരത്തിന്റെ ഭാഗമാണ്. ജോലിയ്ക്ക് അര്‍ഹമായ ശമ്പളമില്ലെന്നാണ് പരാതി. പണപ്പെരുപ്പം മൂലം രാജ്യം പ്രതിസന്ധിയിലായിരിക്കേ സമരം സര്‍ക്കാരിനും തലവേദനയാകും.

നേര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോട്ലന്‍ഡ് എന്നിവിടങ്ങളിലെ എന്‍എച്ച് എസ് ജീവനക്കാരും വെയില്‍സ് ഒഴികെയുള്ള സ്ഥാപനത്തിലെ ജീവനക്കാരുംസമരത്തിന്റെ ഭാഗമാകും. ഈ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 1400 പൗണ്ടിന്റെ ശമ്പള വര്‍ദ്ധനവായിരുന്നു. പണപ്പെരുപ്പ നിരക്കിനേക്കാള്‍ അഞ്ചു ശതമാനം കൂടുതല്‍ വര്‍ദ്ധനയാണ് ആര്‍സിഎന്‍ തേടുന്നത്. നിലവില്‍ 12 ശതമാനമാണ് പണപ്പെരുപ്പം. ആവശ്യം അംഗീകരിച്ചാല്‍ പ്രതിവര്‍ഷം ശരാശരി 35600 പൗണ്ട് ശമ്പളം വാങ്ങുന്ന നഴ്സിന് ആറായിരം പൗണ്ട് അധികമായി ലഭിക്കും. സമരം എന്നാണ് എന്നു വ്യക്തമാക്കിയിട്ടില്ല. ഇംഗ്ലണ്ടിലും സ്‌കോട്ലന്‍ിലും വെയില്‍സിലും ആറുമാസത്തിനുള്ളില്‍ സമരം നടത്താന്‍ അനുമതിയുള്ളത്. മേയ് വരെ എപ്പോള്‍ വേണമെങ്കിലും സമരം തുടങ്ങാം. എത്ര ദിവസത്തേക്കെന്നും വ്യക്തമാക്കിയിട്ടില്ല.

Next Post

വാര്‍ധക്യത്തെ പേടിയുണ്ടോ? പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാം

Sat Nov 12 , 2022
Share on Facebook Tweet it Pin it Email തലച്ചോറിലെ ഫ്‌ളൂയിഡ് കൃത്യമായി നീക്കം ചെയ്യാനാകാത്തതു മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നു. നടക്കാന്‍ ബുദ്ധിമുട്ട്, ചിന്താശേഷി മന്ദഗതിയിലാവുക, മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രത്യേക ബ്രെയിന്‍ സ്‌കാനുകള്‍ വഴിയും ശാരീരിക പരിശോധന വഴിയുമാണ് രോഗനിര്‍ണയം നടത്തുന്നത്. സര്‍ജറി വഴി തലച്ചോറിലുള്ള അധിക ദ്രവം വലിച്ചെടുക്കാനായി ഷണ്ട് ഘടിപ്പിക്കുന്നു. അപൂര്‍വമായ ഒരു ന്യൂറോഡീജനറേറ്റീവ് രോഗമാണിത്. പാര്‍ക്കിന്‍സണ്‍സ് ഡിസീസിനു സമാനമായ […]

You May Like

Breaking News

error: Content is protected !!