കുവൈത്തില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ താമസ നിയമ ലംഘനം നടത്തിയ 39 പ്രവാസികള്‍ അറസ്റ്റിലായി. വിവിധ നിയമലംഘകരെ പിടികൂടുന്നതിനായി ആഭ്യന്തരമന്ത്രാലയം നിരന്തര പരിശോധന നടത്തിവരുകയാണ്. പിടിയിലായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി അവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

ലണ്ടന്‍: ഇന്ത്യയിലേക്ക് വിസ കിട്ടുവാനുള്ള നടപടികള്‍ സുഗമമാക്കാന്‍ സെന്‍ട്രല്‍ ലണ്ടനില്‍ പുതിയ വിസ സെന്റര്‍ തുറന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇന്ത്യയിലേക്കുള്ള വിസ പ്രൊസസ്സിംഗ് ഔട്ട്സോഴ്സിംഗ് ഏജന്‍സിയായ വി എഫ് എസിന്റെ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് ഹൈക്കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി മേരിലെബോണിലെ ബോസ്റ്റണ്‍ പാലസില്‍ നവംബര്‍ 1 ന്ഒരു പുതിയ വിസ അപേക്ഷാ കേന്ദ്രം തുറന്നു. ലണ്ടനിലെ ഇന്ത്യന്‍ അഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. 12-14, ബോസ്റ്റണ്‍ […]

മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ക്രിസ്മസ്, ശൈത്യകാല അവധി അടുത്തമാസം ആരംഭിക്കാനിരിക്കെ വിമാനക്കമ്ബനികള്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങി. ഡിസംബര്‍ പകുതിയോടെ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ അടക്കുന്നതും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി നാട്ടില്‍ പോകുന്നവരുടെയും തിരക്ക് മുമ്ബില്‍ക്കണ്ടാണ് കേരള സെക്ടറിലേക്ക് സര്‍വിസ് നടത്തുന്ന എല്ലാ വിമാനക്കമ്ബനികളും യാത്രനിരക്കുകള്‍ ഉയര്‍ത്തുന്നത്. കുറഞ്ഞ വിമാനനിരക്കിന് പേരുകേട്ട സലാം എയര്‍ പോലും ഡിസംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നവംബറിലുള്ള നിരക്കിനേക്കാള്‍ ഇരട്ടിയാണ് സ്കൂള്‍ അവധിക്കാലത്ത് വിമാനക്കമ്ബനികള്‍ ഈടാക്കുന്നത്. […]

ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വെയര്‍ഹൗസിന് തീ പിടിച്ചു. അല്‍ഖാബില്‍ വിലായത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ആര്‍ക്കും പരിക്കില്ല. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇത്തരത്തിലുള്ള അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ വെച്ച് നടക്കുന്നു . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുക്കും . പരിപാടി വിജയകരമാക്കാൻ എല്ലാവരും പങ്കെടുക്കണമെന്ന് ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

ലണ്ടന്‍ : 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്ബത്തിക മാന്ദ്യത്തിലേക്ക് യുകെ വഴുതി വീഴാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 100 വര്‍ഷത്തിനിടെ ആദ്യമായാണ് വായ്പ നിരക്ക് ഇത്രയധികം ഉയര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയത്. ഈ സാമ്ബത്തിക പ്രതിസന്ധി 2024 പകുതി വരെ നീണ്ടുനില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒറ്റ പലിശ നിരക്കില്‍ വായ്പയെടുക്കാനുള്ള ചെലവ് 3 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 1989 ന് ശേഷം […]

കുവൈത്ത് സിറ്റി: പല രാജ്യങ്ങളിലായി കഴിയുന്ന അഭയാര്‍ഥികളെ സ്വന്തം നാട്ടിലേക്കും വീടുകളിലേക്കും തിരികെ കൊണ്ടുവരുന്നതിന് യു.എന്‍ അഭയാര്‍ഥി ഏജന്‍സിക്ക് (യു.എന്‍.എച്ച്‌.സി.ആര്‍) രാജ്യത്തിന്റെ പിന്തുണ. സംസാരിച്ച കുവൈത്ത് അറ്റാഷെ റാഷിദ് അല്‍ അബൗല്‍ ആണ് പിന്തുണ അറിയിച്ചത്. യു.എന്‍.എച്ച്‌.സി.ആര്‍ ജീവനക്കാരില്‍ 25 ശതമാനവും അപകടകരമായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. അഭയാര്‍ഥികളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഉറപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി. രാജ്യത്ത് ഓഫിസ് സ്ഥാപിച്ചതിന്റെ 31ാം വാര്‍ഷികം ആഘോഷിച്ചു. സായുധ സംഘട്ടനങ്ങളിലോ പ്രകൃതിദുരന്തങ്ങളിലോ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് […]

കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. ഖൈത്താന്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 39 പ്രവാസികളാണ് പിടിയിലായത്. വിവിധ രാജ്യക്കാരാണ് ഇവര്‍. താമസ നിയമം ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ നടത്തിയ പരിശോധനയില്‍ 40 താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ പിടിയിലായിരുന്നു. വിവിധ […]

മസ്‌കത്ത്: പ്രമുഖ കവിയും നോവലിസ്റ്റുമായ ടി.പി. രാജീവന്റെ നിര്യാണത്തില്‍ മലയാളം ഒമാന്‍ ചാപ്റ്റര്‍ അനുശോചിച്ചു. ചാപ്റ്ററിന്റെ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയും പുതിയ ആശയങ്ങളും തിരുത്തലുകളുമായി ഇക്കാലമത്രയും പ്രവര്‍ത്തിച്ചുവന്ന അദ്ദേഹത്തിന്റെ വേര്‍പാട് മലയാളം ഒമാന് നികത്താനാവാത്ത നഷ്ടമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. 2013 മലയാളം ഒമാന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച മലയാളം മാമാങ്കത്തിലും അതിഥിയായി പങ്കെടുത്തിരുന്നു. മലയാളം ഒമാന്‍ ചാപ്റ്റര്‍ 2014ല്‍ കോഴിക്കോട് സംഘടിപ്പിച്ച കമല സുരയ്യ ചിത്രപ്രദര്‍ശനത്തിന്റെയും സാഹിത്യ, സാംസ്‌കാരിക […]

ഇരുപതു വയസ്സുമുതലാണ് ബ്ലോക്കുകള്‍ ആരംഭിച്ചു തുടങ്ങുക. പ്രായം കൂടുംതോറും അതു കൂടിവരും. ഷട്ടില്‍ കളിക്കുന്നവരിലൊക്കെ പലപ്പോഴും കളിക്കിടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നത് കാണാറുണ്ട്. ചിലരില്‍ ഷട്ടിലിനിടെ ബി.പി 200 വരെയൊക്കെ കൂടുന്നതും കാണാറുണ്ട്. ചെറുപ്പക്കാരുടേത് നേരിയ രക്തക്കുഴലുകള്‍ ആയതിനാല്‍ പെട്ടെന്ന് പൊട്ടലുണ്ടായി ഹൃദയാഘാതം സംഭവിക്കാം. ജിമ്മുകളിലും മറ്റും ഇത്തരം സാഹചര്യത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. ഹൃദയം ഒരു താളത്തില്‍ മിടിക്കുന്നത് തെറ്റിപ്പോവുകയാണ് സംഭവിക്കുന്നത്. ഒരിക്കലും വ്യായാമമോ വര്‍ക്കൗട്ടോ […]

Breaking News

error: Content is protected !!