ലണ്ടൻ: സമീക്ഷ UK യുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പീറ്റർബൊറോ ഇന്നസെന്റ് നഗറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച്ച നടന്ന സമ്മേളനത്തിന് തുടക്കംകുറിച്ച് സമീക്ഷ നാഷണൽ പ്രസിഡന്റ്‌ ശ്രീകുമാർ ഉള്ളപ്പിള്ളിൽ പാതകയുയർത്തി. വിവിധ ബ്രാഞ്ചുകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുത്തു. ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പളളി സ്വാഗതം പറഞ്ഞു. ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷനായി മത രാഷ്ട്രീയ പരിഗണകൾക്ക് അതീതമായി […]

സാധാരണ വൈറൽ (covid , dengue ഉൾപ്പടെയുള്ള) പനികൾക്കും എലിപ്പനിക്കും മലേറിയയ്ക്കും പനി, കടുത്ത ശരീര വേദന, പേശി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ വളരെ സാധാരണമാണ്.ചിലപ്പോൾ ശരീരവേദന മാത്രമായിരിക്കും ആരംഭലക്ഷണം. രോഗനിർണ്ണയം നടത്തി ചികിത്സ തുടങ്ങാൻ സാധാരണയായി 3 ദിവസം എങ്കിലും എടുക്കും. പനിയുടെ ആരംഭത്തിൽ തന്നെയുണ്ടാകുന്ന വേദനകൾക്കായി വേദനസംഹാരികൾ സ്വയം മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങിയോ ഡോക്ടറുടെ അടുത്തു നിന്നും ആവശ്യപ്പെട്ട്‌ വാങ്ങിയോ കഴിക്കുന്നവരുണ്ട്. ചിലർ മുൻപ് […]

യാതൊരു പ്രകോപനവു മില്ലാതെയുള്ളതാ യിരുന്നു ഈ ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെ വിദ്യാര്‍ത്ഥിനി ആയ ദിവ്യ എന്ന പെണ്‍കുട്ടിയും, അവര്‍ക്കൊപ്പം താമസിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് സ്റ്റാര്‍ത്ക്ലൈഡ് വിദ്യാര്‍ത്ഥിനി ആയ അപര്‍ണ തല്‍വര്‍ എന്ന പെണ്‍കുട്ടിയുമാണ് ആക്രമണത്തിനിരയായത്. ഇരുവരും തിങ്കളാഴ്ച്ച രാത്രി 10:30ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബുച്ചാനന്‍ സ്ട്രീറ്റില്‍ വെച്ച് നടന്ന ആക്രമണത്തിലെ പ്രതികള്‍ തദ്ദേശ വാസികളായ കൗമാരക്കാരാണെന്നാണ് വിവരം. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും […]

ലണ്ടന്‍: കേരളത്തില്‍ നിന്നുള്ള ഒട്ടേറെ വിദ്യാര്‍ഥികളാണ് പഠനത്തിനായി ദിനംപ്രതി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാല്‍ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികള്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളില്‍ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെര്‍മനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം. ഭര്‍ത്താവോ ഭാര്യയോ പഠിക്കാനായി യുകെയില്‍ എത്തുകയും അധികം താമസിയാതെ […]

ലണ്ടന്‍: നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ആവശ്യകതയില്‍ യാതൊരു സംശയവുമില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. സ്റ്റുഡന്റ് വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ മന്ത്രിമാര്‍ അണിയറയില്‍ തയ്യാറാക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. നെറ്റ് മൈഗ്രേഷന്‍ എണ്ണം കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പല വിധത്തിലുള്ള നടപടികളാണ് പരിശോധിച്ച് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഈയാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. ഇത് […]

ലണ്ടന്‍: പ്രൈവറ്റ് അപ്പോയിന്റ്മെന്റുകള്‍ക്ക് എന്‍എച്ച്എസ് രോഗികളില്‍ നിന്നും പണം ഈടാക്കാനുള്ള അവകാശം ചോദിച്ച് ഫാമിലി ഡോക്ടര്‍മാര്‍. ഇതുവഴി ധനികരായ രോഗികള്‍ക്ക് ജിപിമാര്‍ക്ക് പണം നല്‍കി ക്യൂ ചാടിക്കടക്കാനുള്ള അനുമതി നല്‍കുകയും, രാവിലെ 8 മണിയിലെ തിക്കിത്തിരക്ക് ഒഴിവാക്കാനും കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ പണം നല്‍കാനില്ലാത്ത രോഗികളെ ഇതോടെ ഡോക്ടര്‍മാര്‍ കൈവിടുകയും, ഇവര്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ സംജാതമാകുമെന്നും ഈ രണ്ട് തരത്തിലെ സിസ്റ്റത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസ് ഫാമിലി […]

കുട്ടികള്‍ക്ക് സ്‌മാര്‍ട്ട്ഫോണുകള്‍ നല്‍കുകയെന്നത് നമ്മുടെ സമൂഹത്തില്‍ സാധാരണമായി മാറിയിരിക്കുന്നു. കുട്ടികള്‍ കളി സമയം ഉപേക്ഷിക്കുകയാണ്, പകരം മൊബൈല്‍ ഗെയിമുകളില്‍ മുഴുകുകയോ പ്രായത്തിന് അനുയോജ്യമല്ലാത്ത ഷോകള്‍ കാണുകയോ ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലെ അവരുടെ അമിതമായ ഇടപെടല്‍ മാതാപിതാക്കളെ ആഴത്തില്‍ ആശങ്കപ്പെടുത്തേണ്ടതാണ്, പക്ഷേ അതിന്റെ ഞെട്ടല്‍ ഒക്കെയും മാറിയിരിക്കുന്നു. എന്നിരുന്നാലും, മുന്‍ ഷവോമി ഇന്ത്യാ മേധാവി മനു കുമാര്‍ ജെയിന്‍, നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു അടിയന്തര സന്ദേശം നല്‍കി, മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. […]

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് അത്യാഹിത വിഭാഗങ്ങളില്‍ 23,000-ത്തിലധികം പേര്‍ മരിച്ചുവെന്ന് ലേബര്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് വര്‍ധിച്ചതായി കാണിക്കുന്ന വിവരാവകാശ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ലഭിച്ച ഡാറ്റ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പുറത്തുവിട്ടു. 2022-ല്‍ ഇംഗ്ലണ്ടിലെ A&E കാലതാമസം കാരണം 23,000 രോഗികളുടെ മരണങ്ങള്‍ സംഭവിച്ചിരിക്കാമെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ മുമ്പ് പറഞ്ഞിരുന്നു. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ലേബറിന് നല്‍കിയ ഡാറ്റ കാണിക്കുന്നത് […]

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ റെന്റല്‍ റിഫോംസ് ബില്ലിനെ കുറിച്ച് സമ്മിശ്രമായ അഭിപ്രായമാണ് ഉയരുന്നത്. കാരണമില്ലാതെ വാടകക്കാരനെ ഒഴിപ്പിക്കാന്‍ ഉടമക്കാവില്ല എന്നിരിക്കുമ്പോള്‍ തന്നെ ചില ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍ നിന്നും ഇത് വാടകക്കാരെ തടയുന്നുമുണ്ട്. വാടകക്ക് താമസിക്കുന്നവര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരെ എളുപ്പത്തില്‍ ഒഴിപ്പിക്കാന്‍ ഉടമക്കാവും. ഇത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുതിയ നിയമം അനുസരിച്ച് വാടകക്കാര്‍ക്ക് വളര്‍ത്തു മൃഗങ്ങളെ കൂടെ കൂട്ടുന്നതിനുള്ള അനുമതിക്കായി […]

ലണ്ടന്‍: യുകെയില്‍ ജീവിതച്ചെലവുകള്‍ അനുദിനം കുതിച്ചുയരുന്നതിനെ തുടര്‍ന്ന് അത്യാവശ്യ കാര്യങ്ങള്‍ പോലും വേണ്ടെന്ന് വയ്ക്കാന്‍ നിരവധി പേര്‍ നിര്‍ബന്ധിതരാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്ത് ഒരു മില്യണോളം പേര്‍ തങ്ങളുടെ ബ്രോഡ്ബാന്റ് കണക്ഷനുകള്‍ റദ്ദാക്കിയെന്ന് സ്ഥിരീകരിക്കപ്പെട്ടു.ചാരിറ്റിയായ സിറ്റിസണ്‍ അഡൈ്വസ് നടത്തിയ നിര്‍ണായകമായ ഒരു സര്‍വേയിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ കുറഞ്ഞ സോഷ്യല്‍ താരിഫുകള്‍ അല്ലെങ്കില്‍ സ്പെഷ്യല്‍ ലോ കോസ്റ്റ് പാക്കേജുകള്‍ തുടങ്ങിയവയുടെ ഗുണഫലം […]

Breaking News

error: Content is protected !!