മസ്കത്ത്: ഒമാന്റെ ദേശിയ ദിനത്തോടനുബന്ധിച്ച്‌ കണ്ണൂര്‍ സെക്റ്ററിലേക്ക് ലഗേജ്‌ കൊണ്ടുപോകുന്നതിന്റെ തൂക്കം വര്‍ധിപ്പിച്ച്‌ ഗോ ഫസ്റ്റ് എയര്‍ ലൈന്‍. 30 കിലോ ഉണ്ടായിരുന്ന മസ്കത്ത്-കണ്ണൂര്‍ സെക്റ്ററുകളില്‍ ഇനി മുതല്‍ 40 കിലോ ബാഗേജ്‌ കൊണ്ടുപോകാം. ഹാന്‍ഡ് ബാഗേജ്‌ ഏഴ് കിലോയ്ക്ക് പുറമെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. നവംബര്‍ മുതല്‍ ഡിസംബര്‍ പതിനഞ്ചുവരെയുള്ള ദിവസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മറ്റു വിമാനകമ്ബനികളും അനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ കണ്ണൂരില്‍നിന്ന് […]

ഒമാനില്‍ ക്രിപ്‌റ്റോ കറന്‍സി നിയമ വിരുദ്ധമാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ അറിയിച്ചു. സ്വദേശികളും വിദേശികളുമായി നിരവധി ആളുകള്‍ക്ക് ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ മെസേജുകളും മറ്റ് സന്ദേശങ്ങളും വരുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സികളില്‍ വ്യാപാരം നടത്തുന്നതിന് ഏതെങ്കിലും സ്ഥാപനത്തിനോ മറ്റോ യാതൊരു അധികാരവും ലൈസന്‍സും നല്‍കിയിട്ടില്ല. അത്തരം കറന്‍സികളും സമാന ഉല്‍പ്പന്നങ്ങളും സ്വന്തമാക്കുകയോ വ്യാപാരം ചെയ്യുകയോ ചെയ്യുന്നത് പണമായി കണക്കാക്കുകയില്ലെന്നും ബാങ്കിങ് […]

കുവൈത്ത് സിറ്റി: ലഹരി വസ്തുവായ ലിറിക്ക ഗുളികകളുമായി കുവൈത്തില്‍ ഒരാള്‍ പിടിയില്‍. സ്വകാര്യ വസ്തുക്കളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍.കുവൈത്ത് സ്വദേശിയാണ്നുവൈസീബ് കസ്റ്റംസ് പിടികൂടിയത്. വാഹനത്തില്‍ രാജ്യം വിടാനൊരുങ്ങവെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിയമനടപടിക്കായി അധികാരികള്‍ക്ക് കൈമാറി.

കുവൈത്ത് സിറ്റി: എണ്ണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് കുവൈത്തികളെ പിന്തള്ളി ഏഷ്യന്‍ പൗരന്മാര്‍. ഈ വര്‍ഷം പകുതി വരെയുള്ള കണക്കില്‍ രാജ്യത്ത് കുവൈത്തികളായ 1,502,138 പേരാണുള്ളത്. എന്നാല്‍, ഏഷ്യന്‍ പൗരന്മാരുടെ എണ്ണം 1,670,013 ആണ്. 1,217,014 പേരുമായി അറബികള്‍ മൂന്നാം സ്ഥാനത്താണ്. 755 പേരുമായി വടക്കേ അമേരിക്കക്കാര്‍ ആണ് നാലാമത്. പിന്നാലെ യൂറോപ്പുകാരാണ്. ഏറ്റവും കുറവ് തെക്കേ അമേരിക്കക്കാരാണ്.

കുവൈത്തില്‍ ഡിക്ടറ്റീവ് ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തിയ തട്ടിപ്പുകാര്‍ പ്രവാസിയുടെ 600 ദിനാര്‍ (ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കൊള്ളയടിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അല്‍-ഖഷാനിയ്യ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. 41 വയസുള്ള പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അബ്ദാലിയില്‍ വച്ച്‌ രണ്ട് പേരെ തന്നെ തടഞ്ഞു നിര്‍ത്തി ആദ്യം തിരിച്ചറിയല്‍ രേഖകള്‍ […]

മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ക്രിസ്മസ്, ശൈത്യകാല അവധി അടുത്തമാസം ആരംഭിക്കാനിരിക്കെ വിമാനക്കമ്ബനികള്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങി. ഡിസംബര്‍ പകുതിയോടെ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ അടക്കുന്നതും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി നാട്ടില്‍ പോകുന്നവരുടെയും തിരക്ക് മുമ്ബില്‍ക്കണ്ടാണ് കേരള സെക്ടറിലേക്ക് സര്‍വിസ് നടത്തുന്ന എല്ലാ വിമാനക്കമ്ബനികളും യാത്രനിരക്കുകള്‍ ഉയര്‍ത്തുന്നത്. കുറഞ്ഞ വിമാനനിരക്കിന് പേരുകേട്ട സലാം എയര്‍ പോലും ഡിസംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നവംബറിലുള്ള നിരക്കിനേക്കാള്‍ ഇരട്ടിയാണ് സ്കൂള്‍ അവധിക്കാലത്ത് വിമാനക്കമ്ബനികള്‍ ഈടാക്കുന്നത്. […]

ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വെയര്‍ഹൗസിന് തീ പിടിച്ചു. അല്‍ഖാബില്‍ വിലായത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ആര്‍ക്കും പരിക്കില്ല. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇത്തരത്തിലുള്ള അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

കുവൈത്തില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ താമസ നിയമ ലംഘനം നടത്തിയ 39 പ്രവാസികള്‍ അറസ്റ്റിലായി. വിവിധ നിയമലംഘകരെ പിടികൂടുന്നതിനായി ആഭ്യന്തരമന്ത്രാലയം നിരന്തര പരിശോധന നടത്തിവരുകയാണ്. പിടിയിലായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി അവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

ലണ്ടന്‍: ഇന്ത്യയിലേക്ക് വിസ കിട്ടുവാനുള്ള നടപടികള്‍ സുഗമമാക്കാന്‍ സെന്‍ട്രല്‍ ലണ്ടനില്‍ പുതിയ വിസ സെന്റര്‍ തുറന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇന്ത്യയിലേക്കുള്ള വിസ പ്രൊസസ്സിംഗ് ഔട്ട്സോഴ്സിംഗ് ഏജന്‍സിയായ വി എഫ് എസിന്റെ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് ഹൈക്കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി മേരിലെബോണിലെ ബോസ്റ്റണ്‍ പാലസില്‍ നവംബര്‍ 1 ന്ഒരു പുതിയ വിസ അപേക്ഷാ കേന്ദ്രം തുറന്നു. ലണ്ടനിലെ ഇന്ത്യന്‍ അഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. 12-14, ബോസ്റ്റണ്‍ […]

കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. ഖൈത്താന്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 39 പ്രവാസികളാണ് പിടിയിലായത്. വിവിധ രാജ്യക്കാരാണ് ഇവര്‍. താമസ നിയമം ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ നടത്തിയ പരിശോധനയില്‍ 40 താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ പിടിയിലായിരുന്നു. വിവിധ […]

Breaking News

error: Content is protected !!