——————————————————————- ആഗോളതലത്തില്‍ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പുതിയ ഷോറൂം ഈസ്റ്റ് ലണ്ടനിലെ അപ്റ്റൻ പാർക്കിൽ ആരംഭിച്ചു. 11-ാമത്തെ രാജ്യത്തേക്കുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ വിപുലീകരണത്തേയും, യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്കുള്ള കടന്നുവരവിനെയും പുതിയ ഷോറൂം അടയാളപ്പെടുത്തുന്നു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് നിലവില്‍ ഇന്ത്യ, യുഎഇ, കെഎസ്എ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, മലേഷ്യ, സിംഗപ്പൂര്‍, യുഎസ്എ, യുകെ എന്നിവിടങ്ങളില്‍ 320 […]

2025 ജനുവരി 24-ന് ശേഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോള്‍ട്ടണ്‍ വെസ്റ്റിലേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ പരിഗണനാ പട്ടികയിലാണ് മഞ്ജു ഷാഹുല്‍ ഹമീദ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഞ്ജുവിനെ കൂടാതെ, ലങ്കാഷെയര്‍ കൗണ്ടി കൗണ്‍സിലിലെ സോബിയ മാലിക്, മാഞ്ചസ്റ്റര്‍ കൗണ്ടി കൗണ്‍സിലിലെ ഫില്‍ ബ്രിക്കല്‍ എന്നിങ്ങനെ മൂന്ന് കൗണ്‍സിലര്‍മാരാണ് ഷോര്‍ട്ട്ലിസ്റ്റിലുള്ള മറ്റുള്ളവര്‍. നിലവില്‍ ക്രോയിഡോണ്‍ ബ്രോഡ് ഗ്രീന്‍ വാര്‍ഡ് കൗണ്‍സിലറായി പ്രവര്‍ത്തിക്കുകയാണ് മഞ്ജു. കുടുംബസമേതം ക്രോയിഡോണില്‍ താമസിക്കുന്ന മഞ്ജു തിരുവനന്തപുരം സ്വദേശിയാണ്. 2014 ല്‍ […]

ലണ്ടനിലുള്ള എപ്സ്മില്‍ എന്ന സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസ്സുകാരന്‍ വിജേഷാണു മരിച്ചത്. ഉറക്കത്തിനിടെ മരണം സംഭവിച്ചുവെന്നു കരുതപ്പെടുന്നു. വിജേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ വല്‍സനാണ് മകന്റെ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എപ്‌സാമിലും ക്രോയ്ഡോണിലും ഇവര്‍ക്ക് കുടുംബത്തിന്റെ സുഹൃത്തുക്കളുണ്ട്. വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന കുടുംബമാണ് കൃഷ്ണന്‍ വല്‍സന്റേത്. മൃതദേഹം ഈസ്റ്റ് സറെ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവായതിന് ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ബഹുമതി പട്ടികയില്‍ ഒരു യുകെ മലയാളി വനിത കൂടി ഉള്‍പ്പെട്ടു. തൃശ്ശൂര്‍ മാള സ്വദേശിനിയായ ജോയിസി ജോണിനാണ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (എംബിഇ) ബഹുമതി ലഭിച്ചത്. വിദ്യാഭ്യാസ, സാങ്കേതിക മേഖലകളില്‍ തനത് വ്യക്തിത്വം രൂപപ്പെടുത്തിയ ജോയ്സിക്ക് സാങ്കേതിക രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണത്തിനുള്ള വിദഗ്ധ സമിതിയായ […]

യുകെയില്‍ നിന്നു കേരളത്തിലേക്ക് അവധിക്കെത്തിയ മലയാളി അന്തരിച്ചു. യുകെയിലെ റോംഫോഡില്‍ താമസിച്ചിരുന്ന വയനാട്ടുകാരന്‍ ജോണ്‍സണ്‍ ഫ്രാന്‍സിസ്(33) ആണ് മരിച്ചത്. മരക്കാവ് സെന്റ് തോമസ് പള്ളിയില്‍ വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാര ശുശ്രൂഷകളും പൂര്‍ത്തിയായി. ഭാര്യയും മൂന്നു മക്കളും ഉള്ള ജോണ്‍സണ്‍ ഐ ടി രംഗത്താണ് ജോലി ചെയ്തിരുന്നത്. സൂര്യയാണ് ഭാര്യ. ജോസ്, ജോണ്‍സ്, ജോഷ്വ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ജോമേഷ്, ജോബി.

ലണ്ടന്‍: യുകെയിലെ 200ല്‍ അധികം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് മിനിമം ശമ്പളം നല്‍കുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇവരോട് വന്‍ തുക പിഴയായി നല്‍കാനും ബന്ധപ്പെട്ടവര്‍ ഉത്തരവായിട്ടുണ്ട്. ഏതാണ്ട് ഏഴ് മില്യണ്‍ പൗണ്ടാണ് ഇത്തരത്തില്‍ പിഴയായി നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഡബ്ല്യൂഎച്ച് സ്മിത്ത്, മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍, ആര്‍ഗോസ് തുടങ്ങിയ റീട്ടെയില്‍ ഭീമന്മാരും ഈ നിയമലംഘനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ മിനിമം വേയ്ജ് ലഭിക്കാത്ത ആയിരക്കണക്കിന് വര്‍ക്കര്‍മാര്‍ക്ക് പുതിയ […]

ലണ്ടന്‍: മോര്‍ട്ട്ഗേജ് നിരക്കുകള്‍ ആറ് ശതമാനത്തിന് മുകളിലേക്ക് കുതിച്ചതോടെ ഭവന ഉടമകള്‍ക്ക് സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രതിരോധിച്ച് പ്രധാനമന്ത്രി. രണ്ട് വര്‍ഷത്തെ ഫിക്സഡ് ഡീലുകളുടെ ശരാശരി നിരക്ക് 6.01 ശതമാനത്തിന് മുകളിലേക്ക് വര്‍ദ്ധിച്ചതായി മണിഫാക്സ് വ്യക്തമാക്കി. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്സഡ് ഡീലുകള്‍ 5.67 ശതമാനത്തിലാണ് ലഭ്യമാകുന്നത്. ഇതോടെ 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ തിരിച്ചടവില്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവാണ് ഭവനഉടമകള്‍ നേരിടേണ്ടി വരുന്നത്. ഏറ്റവും പുതിയ പണപ്പെരുപ്പ […]

ലണ്ടന്‍: ബ്രിട്ടനിലെ ജീവിതച്ചെലവ് കൂടിയ സാഹചര്യത്തില്‍ ശമ്ബളവര്‍ധനവ് ആവശ്യപ്പെട്ട് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് വൈദികര്‍. 500 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായിട്ടാണ് ശമ്ബളം കൂട്ടണം എന്ന ആവശ്യം വൈദികര്‍ മുന്നോട്ടുവയ്ക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ വൈദികര്‍ക്ക് ലഭിക്കുന്ന സ്റ്റൈപ്പൻഡില്‍ 9.5% വര്‍ധനവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടിലെ 2,000-ലധികം വൈദികരെയും സാധാരണ ഉദ്യോഗസ്ഥരെയും പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയൻ യൂണൈറ്റ് തിങ്കളാഴ്ച വ്യക്തമാക്കി. “ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടിന് ബാങ്കില്‍ ശതകോടിക്കണക്കിന് പണമുണ്ട്. പുരോഹിതന്മാര്‍ക്ക് […]

ന്യൂ യോര്‍ക്ക്: മലയാളി യുവ ഗായകരെ അണിനിരത്തി വ്യത്യസ്ത ശൈലിയില്‍ കലാവേദി സംഗീത സന്ധ്യ അരങ്ങേറി. ഫ്ലോറല്‍ പാര്‍ക്കില്‍ 257 സ്ട്രീറ്റിലുള്ള ഇര്‍വിന്‍ ആള്‍ട്ടമാന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്ബടിയോടെയാണ് സംഗീത മാമാങ്കം അവതരിപ്പിച്ചത്. കോളജ് വിദ്യാര്‍ഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണന്‍, ഗായികമാരായ അപര്‍ണ്ണ ഷിബു, സാറാ പീറ്റര്‍, സ്‌നേഹ വിനോയ്, നന്ദിത തുടങ്ങിയ അമേരിക്കയില്‍ ജനിച്ച്‌ വളര്‍ന്ന ഗായകരാണ് ഈ സംഗീത മാമാങ്കം സംഗീത പ്രേമികള്‍ക്കായി സമ്മാനിച്ചത്. […]

ലണ്ടന്‍: ലണ്ടനിലെ പെക്കാമില്‍ മലയാളി യുവാവ് അരവിന്ദ് ശശികുമാര്‍ (37) മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. വര്‍ക്കല സ്വദേശിയും അരവിന്ദിന്റെ ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്നയാളുമായ കൊലയാളി സല്‍മാന്‍ സലീം എന്ന 20കാരന്‍ ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്നാണ് അരവിന്ദ് ദാരുണമായി കൊല്ലപ്പെടാന്‍ കാരണമായിരിക്കുന്നതെന്നാണ് പുതിയ വിവരം. നെഞ്ചിലേറ്റ മാരകമായ മുറിവാണ് മരണത്തിന കാരണമായിരിക്കുന്നത്. പ്രതിയെ ഇന്ന് ക്രോയ്ഡോണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും […]

Breaking News

error: Content is protected !!