കുവൈത്ത് സിറ്റി: സ്വീഡിന്‍റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ വിശുദ്ധ ഖുര്‍ആൻ കോപ്പി കത്തിച്ച സംഭവത്തെ അപലപിച്ച്‌ കുവൈത്ത്. ഇത്തരം പെരുമാറ്റങ്ങള്‍ തീവ്രവാദവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തേയും സമാനമായ രീതിയില്‍ മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകള്‍ നടത്തിയിരുന്നു. അക്രമവും വിദ്വേഷവും ഉണര്‍ത്തുന്ന ഇത്തരം ഗുരുതരമായ പെരുമാറ്റങ്ങള്‍ കുറ്റകരമാക്കാനും ശിക്ഷിക്കാനും, രാജ്യാന്തര സമൂഹത്തില്‍നിന്ന് ഉറച്ച […]

ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.പി സജിത്ത്ലാല്‍ അനുസ്മരണം സംഘടിപ്പിച്ചു. വര്‍ഗീസ് പുതുക്കുളങ്ങര അനുസ്മരണം ഉദ്ഘാടനം ചെയ്തു. രാജേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ലിപിൻ മുഴക്കുന്ന്, നിസാം തിരുവനന്തപുരം , ജോയി കരുവാളൂര്‍,വിധു കുമാര്‍, സനില്‍ തയ്യില്‍ ,ജയേഷ് ചന്ദ്രോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സുജിത് കായലോട്, ഷരണ്‍ കോമത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മസ്‍കത്ത്: പെരുുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മലയാളി മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്ബില്‍ സാദിഖ് (29) ആണ് സലാലയിലെ വാദി ദര്‍ബാത്തില്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ദുബൈ ജബല്‍ അലിയിലെ കാര്‍ഗോ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്ന സാദിഖ്, അബുദാബിയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് സലാലയില്‍ എത്തിയത്. വാദി ദര്‍ബാത്തിലെ ജലാശയത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച്‌ ഒമാന്‍ സിവില്‍ […]

മസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. ഒമാൻ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അല്‍ ബര്‍ക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് എഴുത്ത് സന്ദേശം കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണത്തിന്റെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് സന്ദേശം. പ്രധാനമന്ത്രിയുടെ ആശംസകളും സുല്‍ത്താനെ അറിയിച്ചു. പ്രധാനമന്ത്രിക്ക് തിരിച്ചും ആശംസകള്‍ നേര്‍ന്ന സുല്‍ത്താൻ ഇന്ത്യ […]

കുവൈത്ത് സിറ്റി: സ്വീഡിന്‍റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ വിശുദ്ധ ഖുര്‍ആൻ കോപ്പി കത്തിച്ച സംഭവത്തെ അപലപിച്ച്‌ കുവൈത്ത്. ഇത്തരം പെരുമാറ്റങ്ങള്‍ തീവ്രവാദവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തേയും സമാനമായ രീതിയില്‍ മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകള്‍ നടത്തിയിരുന്നു. അക്രമവും വിദ്വേഷവും ഉണര്‍ത്തുന്ന ഇത്തരം ഗുരുതരമായ പെരുമാറ്റങ്ങള്‍ കുറ്റകരമാക്കാനും ശിക്ഷിക്കാനും, രാജ്യാന്തര സമൂഹത്തില്‍നിന്ന് ഉറച്ച […]

സ്വദേശിവല്‍ക്കരണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കി വരുന്ന രാജ്യമാണ് കുവൈത്ത്. കൂടുതല്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോഴും കുവൈത്തിലേക്ക് പതിനായിരങ്ങളാണ് ഇപ്പോഴും ജോലി തേടി എത്തുന്നത്.മൂന്ന് മാസത്തിനിടെ 63000 പേര്‍ എത്തി എന്നാണ് പുതിയ കണക്ക്. സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം കുവൈത്തിലെ വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. എട്ടര ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നു.സര്‍ക്കാര്‍ […]

കുവൈത്ത് സിറ്റി: താമസ നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധന തുടരുന്നു. വിവിധ ഇടങ്ങളിലായി കഴിഞ്ഞയാഴ്ച പരിശോധനയില്‍ 90 പ്രവാസികള്‍ നജ്ദ പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് പിടിയിലായി.എല്ലാ ഗവര്‍ണറേറ്റുകളിലും നടത്തിയ തുടര്‍ച്ചയായ സുരക്ഷ, ട്രാഫിക് കാമ്ബയിനിനിടെയാണ് അറസ്റ്റ് നടന്നതെന്ന് അല്‍ അൻബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. പിടിയിലായവരില്‍ ഒമ്ബത് പേര്‍ മയക്കുമരുന്നിന് അടിമകളും മയക്കുമരുന്ന് കൈവശം വെച്ചവരുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താമസ നിയമം ലംഘിച്ച 30 പ്രവാസികളെ അറസ്റ്റ് ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് […]

ഇബ്രി : ഒമാൻ ഇബ്രിയിലെ സാമൂഹിക സംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും ഇബ്രി ഇന്ത്യൻ സ്കൂള്‍ സ്ഥാപകരിലൊരാളുമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. രാജേന്ദ്രൻ നായര്‍ (74) നാട്ടില്‍ നിര്യാതനായി. ഇബ്രി ആസ്റ്റര്‍ ഹോസ്പിററലിന്‍റെ ഉടമസ്ഥരില്‍ ഒരാളാണ്. നേരത്തെ ഇത് ഒമാൻ മെഡിക്കല്‍ കോംപ്ലക്സ് എന്ന സ്ഥാപനമായിരുന്നു. നാല് പതിറ്റാണ്ടോളം ഇബ്രിയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഇന്ത്യൻ കമ്യൂനിറ്റിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മുൻനിരയിലായിരുന്നു. ഐ.എം.എ നെടുമ്ബാശ്ശേരിയുടെ ആദ്യകാല മെംബര്‍മാരില്‍ ഒരാളാണ്. ഇന്ത്യൻ എംബസി […]

മസ്‌കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച്‌ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് 217 തടവുകാര്‍ക്ക് മോചനം നല്‍കി. ഇവരില്‍ 101 പേര്‍ വിദേശികളാണ്. വിവിധങ്ങളായ കേസുകളില്‍ അകപ്പെട്ടവരെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 308 തടവുകാര്‍ക്കായിരുന്നു സുല്‍ത്താൻ മാപ്പ് നല്‍കിയിരുന്നത്. ഇതില്‍ 119 പേര്‍ വിദേശികളായിരുന്നു.

ബലി പെരുന്നാള്‍ പിറ്റേന്ന് സുലൈബിക്കാത്ത് സ്പോട്സ് ക്ലബ്ബില്‍ വെച്ച്‌ കുവൈത്ത് കേരള ഇസ്ലാഹീ സെൻറിന്റെ ആഭിമുഖ്യ ത്തില്‍ ഫര്‍ഹ ഈദ് പിക്‌നിക്ക് സംഘടിപ്പിക്കുന്നു. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, സ്ത്രീകള്‍ക്കും, വ്യത്യസ്ത മത്സര പരിപാടികള്‍ ഉണ്ടായിരിക്കും. പരിപാടിയിലേക്ക് സെന്ററിന്റെ യൂണിറ്റുകളില്‍ നിന്ന് വാഹന സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Breaking News

error: Content is protected !!