മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റത്തിന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് വംശജരായ 13 പേരുടെ സംഘത്തെയാണ് പിടികൂടിയത്. ഇരകളായ സ്ത്രീകളെ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ പ്രേരിപ്പിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.

കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോബിന്‍സ് ജോസഫ് (പ്രസി), മാര്‍ട്ടിന്‍ ചാക്കോ (ജന.സെക്ര), ജോണ്‍ലി തുണ്ടിയില്‍ (ട്രഷ), എബിന്‍ തോമസ് (വൈ. പ്രസി), ഔസേപ്പച്ചന്‍ തോട്ടുങ്കല്‍ (ജോ. സെക്ര), ബിജോ ജോസഫ് (ജോ. ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജയ്സണ്‍ സൈമണ്‍, ബേബി ജോണ്‍, സോജന്‍ ജോസഫ്, ജോര്‍ജി മാത്യു, അനീഷ് പ്രഭാകരന്‍, സുജോ ജോസഫ്, ഷിലു ലൂക്കോസ്, സിതോജ് […]

കുവൈത്ത് സിറ്റി: കേരള പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം നല്‍കല്‍ നടപടി വൈകുന്നത് ഉടന്‍ പരിഹരിക്കണമെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം കുവൈത്ത് കെ.എം.സി.സി ആവശ്യപ്പെട്ടു. മുന്‍ കാലങ്ങളില്‍ അപേക്ഷ നല്‍കി വൈകാതെ അംഗത്വ കാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ നൂറുകണക്കിന് അപേക്ഷകളില്‍ മാസങ്ങളായിട്ടും കാര്‍ഡ് കിട്ടാത്ത സ്ഥിതിയിലാണ്. കാര്‍ഡ് ലഭിക്കാത്തതിനെ കുറിച്ച്‌ അന്വേഷിക്കുമ്ബോള്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ എന്ന മറുപടിയാണ് നിരന്തരം ലഭിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസി മലയാളികള്‍, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി […]

സലാല: മലയാളം മിഷന്‍ സലാല മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു. മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ കോഓഡിനേറ്റര്‍ ഡോ. ഷാജി പി. ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ. സനാതനന്‍ ആശംസകള്‍ നേര്‍ന്നു. 50ലേറെ കുട്ടികളാണ്‌ സൗജന്യ മലയാള ഭാഷ പഠനത്തിന്‌ പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്‌ണന്‍ മാസ്റ്റര്‍ സ്വാഗതവും ബൈറ ജ്യോതിഷ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളും അധ്യാപകരും കുട്ടികള്‍ക്ക് വേണ്ടി വിവിധ പരിപാടികള്‍ നടത്തി.

മസ്കത്ത്: ജോലി വാഗ്ദാനംചെയ്ത് ഓണ്‍ലൈനിലൂടെ പണം തട്ടുന്ന പുതിയ രീതിക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. പ്രതിദിന ശമ്ബളത്തില്‍ ജോലി വാഗ്‌ദാനംചെയ്ത് ടെക്‌സ്‌റ്റ് സന്ദേശങ്ങള്‍ അയച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ആര്‍.ഒ.പി നിരീക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ആവശ്യപ്പെടും. എന്നിട്ട് സംഘം മുമ്ബ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും. പിന്നീട് അവരുടെ യഥാര്‍ഥ അക്കൗണ്ടിലേക്ക് ഉടന്‍തന്നെ കൈമാറുകയും ചെയ്യുന്ന രീതിയാണ് സംഘം സ്വീകരിക്കുന്നത്. ‘ഹലോ, […]

ലണ്ടന്‍: എന്‍എച്ച്എസില്‍ നിന്നും സമ്മര്‍ദത്തിലായ നഴ്സുമാര്‍ ആഴ്ചയില്‍ 81 എന്ന തോതില്‍ രാജിവെച്ച് പോകുന്നതായി റിപ്പോര്‍ട്ട്. ജോലിഭാരം വന്‍തോതില്‍ ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം 4231 നഴ്സുമാരാണ് ജോലി ഉപേക്ഷിച്ചത്. 10 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി അധികമാണിത്. ഇംഗ്ലണ്ടില്‍ വീണ്ടും സമരങ്ങള്‍ നടത്തുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ നഴ്സുമാര്‍ വോട്ട് ചെയ്യാന്‍ ഇരിക്കവെയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. ‘മോശം തൊഴില്‍-ജീവിത ക്രമീകരണമാണ് എന്‍എച്ച്എസില്‍ നിന്നും ഇത്രയേറെ മൂല്യമേറിയ […]

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്റര്‍ സോഷ്യല്‍ വെല്‍ഫെയര്‍ മെഡികെയര്‍ വിഭാഗം കുവൈത്ത് ബ്ലഡ് ബാങ്കുമായി സഹകരിച്ച്‌ രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു. സബാഹ് ഹോസ്പിറ്റലിനടുത്തുള്ള ശൈഖ സല്‍വ സ്റ്റം സെന്ററില്‍ നടന്ന ക്യാമ്ബില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ രക്തം ദാനം ചെയ്തു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനാഷ് ശുക്കൂര്‍, മുഹമ്മദ് അസ് ലം കാപ്പാട്, ഹാറൂണ്‍ അബ്ദുല്‍ അസീസ്, കെ.സി. അബ്ദുല്‍ ലത്തീഫ്, സി.പി. അബ്ദുല്‍ അസീസ്, […]

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവേശിക്കുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വിരലടയാളങ്ങള്‍ ശേഖരിക്കുന്നതിന് നവീന രീതികള്‍ ആരംഭിച്ചു. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്മെന്റിന്റെയും ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെന്‍ററിന്‍റെയും സഹകരണത്തോടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ 10 വിരലടയാളങ്ങളും ഇനി സ്കാന്‍ ചെയ്യും. കര, വ്യോമ, കടല്‍ അതിര്‍ത്തി വഴി പ്രവേശിക്കുന്ന എല്ലാവരെയും ഇതില്‍ ഉള്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ 12 ദശലക്ഷം വിരലടയാളങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള ശേഷി ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്മെന്‍റിലെ ഫിംഗര്‍ പ്രിന്‍റ് ഡേറ്റാബേസിനുണ്ട്. […]

ഒമാനില്‍ പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയ സംഭവത്തില്‍ നിരവധി ആളുകളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവര്‍ണറേറ്റിലെ എന്‍വയണ്‍മെന്റ് അതോറിറ്റി റോയല്‍ ഒമാന്‍ പൊലീസിന്റെ സഹകരണത്തോടെ ബഹ്‌ല വിലായത്തില്‍നിന്ന് വേട്ട സംഘത്തെ പിടികൂടുന്നത്. വേട്ടയാടിയ പ്രാവുകളെയും മറ്റും ഇവരില്‍നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ നടന്നുവരുകയാണ്. വന്യജീവി നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു. അതേസമയം വംശനാശ ഭീഷണി ചെറുക്കുന്നതിന്റെ ഭാഗമായി കഴുകനില്‍ ട്രാക്കിങ് […]

ഒമാനില്‍ പുതുതായി ലൈസന്‍സ് എടുത്തവരുടെ (ടെമ്ബററി) ബ്ലാക്ക് പോയന്‍റുകള്‍ (ഗതാഗത ലംഘനം) 12ല്‍ കൂടുതലാണെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പുതുക്കല്‍ കാലയളവില്‍ ബ്ലാക്ക് പോയന്‍റുകള്‍ 10ല്‍ കൂടുതലാണെങ്കിലും റദ്ദാക്കും. ഇങ്ങനെയുള്ളവര്‍ക്ക് വീണ്ടും ലൈസന്‍സ് എടുക്കണമെങ്കില്‍ ഡ്രൈവിങ് ടെസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍, ബ്ലാക്ക് പോയിന്‍റില്‍ ആറില്‍ കവിയുന്നില്ലെങ്കില്‍, കാറ്റഗറി അനുസരിച്ച്‌ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതായിരിക്കും. ട്രാഫിക് ലംഘനങ്ങളുടെ എണ്ണം ഏഴിനും 12നും ഇടയിലാണെങ്കില്‍, നിശ്ചിത […]

Breaking News

error: Content is protected !!