അമേരിക്കയിലെ ഹൂസ്റ്റണില്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ്​ ആശുപത്രിലേക്ക്​ മാറ്റേണ്ടി വന്നത്. ഹൂസ്​റ്റണില്‍ നിന്ന്​ ബോസ്റ്റണിലേക്ക് പുറപ്പെട്ട ഫ്ലയര്‍ ബില്‍ഡേര്‍സ്​ ഉടമ അലന്‍ കെന്‍റിന്‍റെ സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്. തീപടര്‍ന്നതിനു പിന്നാലെ അടിയന്തര നടപടികള്‍ […]

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് പേരു മാറ്റത്തിന് ഒരുങ്ങുന്നു. ടെക് ഭീമന്‍ പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുകയാണെന്ന് കമ്ബനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ‘ദ വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. മെറ്റാവേഴ്സ്’ എന്ന അത്യാധുനിക സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കും. പേര് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് നടക്കുന്ന വാര്‍ഷിക കണക്‌ട് കോണ്‍ഫറന്‍സില്‍ നടത്തുമെന്നാണ് വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഷയത്തില്‍ […]

വാഷിംഗ്ടണ്‍: മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെ ആസിയാന്‍ സമിതിയില്‍ കയറ്റില്ലെന്ന തീരുമാനത്തിനെ പിന്തുണച്ച്‌ അമേരിക്ക. മ്യാന്‍മര്‍ മുന്‍ ഭരണാധികാരി ആംഗ് സംഗ് സൂകിയെ സന്ദര്‍ശിക്കാന്‍ ആസിയാന്‍ പ്രതിനിധികളെ അനുവദിക്കില്ലെന്ന ജനറല്‍ മിന്‍ ആംഗ് ഹ്ലയാംഗിന്റെ തീരുമാനത്തിന് പിന്നാലെയാണ് ആസിയാന്‍ കടുത്ത നിലപാട് സ്വീകരിച്ചത്. ആസിയാന്‍ സമിതിയില്‍ മ്യാന്‍മറിനൊപ്പം ഫിലിപ്പീന്‍സ്, മലേഷ്യ,തായ്‌ലന്റ്, വിയറ്റ്‌നാം, ബ്രൂണേയ്, കംബോഡിയ,ഇന്തോനേഷ്യ, ലാവോസ്, സിംഗപ്പൂര്‍ എന്നിവയടക്കം പത്തുരാജ്യങ്ങളാണുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുത്ത മ്യാന്‍മറിലെ ജൂന്റ എന്ന […]

വാഷിങ്ടണ്‍: രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ ഇനി അമേരിക്കയിലേക്ക് പ്രവേശിക്കാം. നവംബര്‍ എട്ടുമുതലാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. യാത്രാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ രൂപരേഖ കഴിഞ്ഞമാസമാണ് തയ്യാറാക്കിയത്. ഇതനുസരിച്ച്‌ വിമാനയാത്രികര്‍, യാത്രയുടെ മൂന്നുദിവസം മുന്‍പ് കോവിഡ് പരിശോധന നടത്തണം. സമ്ബര്‍ക്ക ഉറവിടം കണ്ടെത്താനുള്ള സംവിധാനം വിമാനക്കമ്ബനികള്‍ ഏര്‍പ്പെടുത്തേണ്ടതുമുണ്ട്. 2020 മാര്‍ച്ചിനു ശേഷം വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ, യൂറോപ്യന്‍ […]

അമേരിക്കയില്‍ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ലേബര്‍ വകുപ്പിന്റെ ജോബ് ഓപ്പണിങ്‌സ് ആന്‍ഡ് ലേബര്‍ ടേണ്‍ഓവര്‍ സര്‍വേ (Job Openings and Labor Turnover Survey – JOLTS) പ്രകാരം 4.3 ദശലക്ഷം അമേരിക്കന്‍ പൗരന്മാരാണ് ഓഗസ്റ്റില്‍ ജോലി രാജിവെച്ചത്. അതായത്, അമേരിക്കയില്‍ ആകെ ജോലി എടുക്കുന്നവരുടെ 2.9 ശതമാനം പേര്‍ ജോലി രാജിവെച്ചു.അതേസമയം തന്നെ അമേരിക്കയിലെ തൊഴില്‍ അവസരങ്ങള്‍ ഓഗസ്റ്റില്‍ 10.4 ദശലക്ഷമായി കുറഞ്ഞു. […]

ന്യൂയോര്‍ക്ക്: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കയറില്‍ കെട്ടി ചാടി സാഹസികത കാണിക്കുന്നതിനിടെ, യുവതിക്ക് ദാരുണാന്ത്യം. മരത്തില്‍ കയര്‍ കെട്ടി സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍പ് ചാടിയത് മൂലം മതിലില്‍ ഇടിച്ചാണ് യുവതി മരിച്ചത്. കസാക്കിസ്ഥാനിലാണ് സംഭവം. 33കാരിയായ യെവ്ജീനിയ ലിയോണ്‍റ്റീവയാണ് ആശയവിനിമയത്തിലെ പോരായ്മകള്‍ കാരണം മരിച്ചത്. 82 അടി ഉയരത്തിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി സാഹസിക പ്രകടനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുന്നതും അപകടത്തില്‍പ്പെടുന്നതുമായ […]

37 വര്‍ഷം ചെയ്യാത്ത തെറ്റിന് ജയിലില്‍ ജീവിതത്തിന് ശേഷം ഒരാള്‍ മുക്തനാക്കപ്പെട്ടിരിക്കുകയാണ്. 18 വയസു ള്ളപ്പോള്‍ ജയിലില്‍ പ്രവേശിച്ച അയാള്‍ നീണ്ട 40 വര്‍ഷം ചെയ്യാത്ത തെറ്റിനാണ് അഴിക്കുള്ളില്‍ കഴിഞ്ഞത്. തന്റെ ജീവിതത്തിലെ വിലപ്പെട്ട സമയം നഷ്ടപെട്ട സങ്കടത്തിലാണ് ഇന്നയാള്‍. 1983 -ല്‍ നടന്ന ഒരു ബലാത്സംഗക്കേസിലും കൊലപാതകക്കേസിലുമാണ് ഇയാളെ പ്രതിയാക്കിയത്. കടിയേറ്റതിന്‍റെ ഒരു അടയാളമാണ് കേസിന് തെളിവായി കണക്കാക്കിയത്. റോബര്‍ട് ഡുബോയ്സ് എന്ന 56 -കാരനാണ് ടാംബയിലുള്ള ബാര്‍ബറ […]

ന്യൂയോര്‍ക്ക് : സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇതാദ്യമായി രണ്ട് മാധ്യമപ്രവര്‍ത്തകരെ തേടിയെത്തിയപ്പോള്‍ ഈ മേഖല കാലങ്ങളായി നടത്തുന്ന മാനവരാശിക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയായി. ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറടോവുമാണ് (59) സമ്മാനത്തിന് അര്‍ഹരായത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നടത്തിയ ഉദ്യമങ്ങള്‍ മാനിച്ചാണ് നോര്‍വീജീയന്‍ നൊബേല്‍ കമ്മിറ്റി ഇരുവര്‍ക്കും പുരസ്‌കാരം നല്‍കിയത്. ഫിലിപൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ടേയുടെ ഭരണത്തെ നിശിതമായി […]

ന്യൂയോര്‍ക്: ഫേസ്ബുക്കിനെ പിടിച്ചുകുലുക്കി ‘വിസില്‍ ബ്ലോവര്‍’ വീണ്ടും രംഗത്ത്. ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരിയായ ഫ്രാന്‍സസ് ഹോഗനാണ് ഫേസ്ബുക്കിനെക്കുറിച്ച്‌ അമേരിക്കന്‍ സെക്യൂരിറ്റി കമീഷന് പരാതി സമര്‍പ്പിച്ചത്. 2021 മെയ് വരെ ഫേസ്ബുക്കില്‍ ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്തിരുന്നയാളാണ് ഫ്രാന്‍സസ് ഹോഗന്‍. ഇവരുമായുള്ള പ്രത്യേക അഭിമുഖം അമേരിക്കയിലെ പ്രമുഖമാധ്യമമായ സി.ബി.എസ് ന്യൂസ് തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്തു. ഇന്ത്യന്‍ ഭരണകൂടവും ഫേസ്ബുക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഹോഗന്‍ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. നിര്‍ണായകമായ തെരഞ്ഞെടുപ്പ് സമയത്ത് […]

വാഷിംഗ്ടണ്‍ ഡി. സി : കോവിഡ് 19 മഹാമാരിയില്‍ അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പട്ടവരുടെ എണ്ണം 700,000 കവിഞ്ഞു . ഈ സമ്മറില്‍ പാന്‍ഡമിക്കിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്ത അധ്യായം കൂടി ചേര്‍ത്തിരിക്കുകയാണ്. മില്യണ്‍ കണക്കില്‍ അമേരിക്കക്കാരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകാതിരുന്നത്. ഇതു മാരകമായ സല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിക്കുന്നതിനും മൂന്നര മാസത്തിനുള്ളില്‍ 600,000 ല്‍ നിന്നും 700,000 ന് അപ്പുറത്തേക്ക് മരണസംഖ്യ വര്‍ദ്ധിക്കുന്നതിനും ഇടയാക്കിയതായി ബൈഡന്‍ പറഞ്ഞു. ഇത്രയും മരണം […]

Breaking News

error: Content is protected !!