മസ്കത്ത്: ഒമാന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തില് വര്‍ധന. ഈ വര്‍ഷത്തിന്റെ രണ്ടാം പാദം അവസാനിക്കുേമ്ബാള് ജി.ഡി.പി 10.1 ശതമാനം ഉയര്‍ന്ന് 15.30 ശതകോടി റിയാലായി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 13.89 ശതകോടി റിയാലായിരുന്നു മൊത്ത ആഭ്യന്തര ഉല്പാദനം. എണ്ണ മേഖലയില്‍നിന്നുള്ള വരുമാനവും കൂടിയതായും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ മേഖലയില്‍നിന്നുള്ള വരുമാനം 4.428 ശതകോടി റിയാലായി ഉയര്‍ന്നു.
കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ ഇത് 4.074 ശതകോടി റിയാല്‍ ആയിരുന്നു. ഇതില്‍ അസംസ്കൃത എണ്ണയില്‍നിന്നുള്ള വരുമാനം 11 ശതമാനം ഉയര്‍ന്ന് 3.723 ശതകോടി റിയാലായി. അതേസമയം, പ്രകൃതിവാതകത്തില്‍നിന്നുള്ള വരുമാനത്തില്‍ ഇടിവ് സംഭവിച്ചു. മുന്‍വര്‍ഷത്തിലെ കണക്കുമായി താരതമ്യപ്പെടുത്തുേമ്ബാള് രണ്ട് ശതമാനം കുറഞ്ഞ് 705.4 ദശലക്ഷം റിയാലാണ് വരുമാനം.