ഒമാൻ: എണ്ണ വില വീണ്ടും ഉയരുന്നു

ഒമാനില്‍ അസംസ്‌കൃത എണ്ണ വില വീണ്ടും ഉയരുന്നു. തിങ്കളാഴ്ച 92.24 ഡോളറായിരുന്ന അസംസ്‌കൃത എണ്ണ ബാരലിന് 96.51 ഡോളറാണ് ദുബായ് മാര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ ഇന്നലത്തെ വില. അസംസ്‌കൃത എണ്ണയുടെ വില ഇനിയും കൂടുമെന്നാണ് ഒമാന്‍ സാമ്ബത്തിക വിദഗ്ദര്‍ കണക്കുകൂട്ടുന്നത്.

ബാരലിന് നൂറ് ഡോളറാവുമെന്നും അഭ്യൂഹങ്ങളുണ്ട്. നിലവിലെ എണ്ണ വില 2014 സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
എന്നാല്‍ എണ്ണ വിലയിലെ വര്‍ധന ലോക രാജ്യങ്ങളില്‍ അവശ്യ സാധനങ്ങളുടെതടക്കം എല്ലാത്തിനും വില വര്‍ധിക്കാന്‍ ഇടയാകും. ഇന്ത്യ അടക്കമുള്ള എണ്ണ ഉപഭോഗ രാജ്യങ്ങളേയും എണ്ണ വില വളരെ പ്രതികൂലമായി ബാധിക്കും.
ഇറാനുമായുള്ള ആണവ ചര്‍ച്ച വിജയത്തിലെത്താത്തതാണ് നിലവിലെ എണ്ണ വിലയുടെ വര്‍ദ്ധനയ്ക്ക് കാരണെന്നാണ് വിലയിരുത്തല്‍. ഇറാനുമായുള്ള ചര്‍ച്ചകള്‍ വിജയം കണ്ടാല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ലോക വിപണയില്‍ എത്തുമെന്നും അതോടെ എണ്ണ വിലയില്‍ കുറവുണ്ടാകുമെന്നും വിലയിരുത്തുന്നു.
നേരത്തെ യുക്രൈനിലെ റഷ്യ അധിനിവേശത്തിന്റെ സാഹചര്യവും എണ്ണ വിലയില്‍ വര്‍ധനയുണ്ടാക്കിയിരുന്നു. എന്നാല്‍ അത് ഇന്ത്യ പോലുള്ള റഷ്യന്‍ എണ്ണ ചെറിയ തോതില്‍ ഇറക്കുമതി ചെയ്തിരുന്നു രാജ്യങ്ങളെ കാര്യമായി ബാധിച്ചിരുന്നില്ല.

Next Post

കേരളത്തില്‍ 10 ജില്ലകൾ ഭരിക്കുന്നത് വനിതാ കളക്ടര്‍മാ‍ര്‍

Sat Feb 26 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: കേരളത്തില്‍ വനിതാ കളക്ടര്‍മാ‍ര്‍ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളില്‍ 10 ജില്ലകളും ഇപ്പോള്‍ ഭരിക്കുന്നത് വനിതാ കളക്ടര്‍മാരാണ്. നേരത്തേ ഒമ്ബത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയില്‍ […]

You May Like

Breaking News

error: Content is protected !!