യു.കെ: മലയാളികള്‍ക്കായി മനോഹരമായ കലാ സായാഹ്നം പിഷാരടി, നഞ്ചിയമ്മ, നിത്യാ മേനോന്‍ തുടങ്ങിയ പ്രിയ താരങ്ങള്‍ എത്തുന്നു

ലണ്ടന്‍: റേഡിയോ ലൈം യു കെ, യുകെ മലയാളികള്‍ക്കായി മനോഹരമായ ഒരു കലാ സായാഹ്നം ഒരുക്കുന്നു . ചിരിമേളങ്ങള്‍ കൊണ്ട് ലോകമെമ്ബാടുമുള്ള മലയാളികളെ രസിപ്പിക്കുന്ന ചിരിയുടെ രാജകുമാരനും സംവിധായകനും നടനുമായ സ്റ്റാന്റപ്പ് കൊമേഡിയന്‍ രമേഷ് പിഷാരടി നയിക്കുന്ന കലാസന്ധ്യയില്‍ നിഷ്‍കളങ്കമായ ജീവിത ശൈലികള്‍ കൊണ്ടും മണ്ണിന്റെ മണമുള്ള സംഗീത ആലാപന ശൈലികൊണ്ടും ഇന്ത്യന്‍ ജനതയുടെ മനം കവര്‍ന്നുകൊണ്ട് ദേശീയ പുരസ്കാര നിറവില്‍ നില്‍ക്കുന്ന നഞ്ചിയമ്മയും വാതിക്കല്‍ വെള്ളരിപ്രാവായി മലയാളികളുടെ മനസിലേക്ക് പറന്നിറങ്ങിയ നിത്യാ മാമ്മനും സംഘവും കൂടി ചേരുമ്ബോള്‍ പകരം വയ്ക്കാന്‍ കഴിയാത്ത ഒരു കലാ സന്ധ്യയായി ലൈം ലൈറ്റ് 2022 യുകെ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഈ കലാമേളയെ അനശ്വരമാക്കാന്‍ യുവജനങ്ങളെ ത്രസിപ്പിക്കുന്ന ലൈവ് ജാമിങ്ങും ഉണ്ടായിരിക്കുന്നതാണ് . Daily Delight Lime Light 2022 ഒക്ടോബര് ഏഴ്, എട്ട്, ഒമ്ബത് തീയതികളില്‍ നടത്തപെടുന്ന കലാസന്ധ്യക്കായി ലിവര്‍പൂളും ബ്രിസ്റ്റളും ലണ്ടനും ഒരുങ്ങി കഴിഞ്ഞു.

Next Post

കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം

Thu Oct 6 , 2022
Share on Facebook Tweet it Pin it Email കുവൈത്ത്: ഡിജിറ്റല്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ കുവൈത്ത് സര്‍ക്കാര്‍ . ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിന്‍ നാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇലക്‌ട്രോണിക് അഡ്വര്‍ടൈസിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്ബത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇലക്‌ട്രോണിക് പരസ്യം നിയന്ത്രിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ സമിതിയുടെ […]

You May Like

Breaking News

error: Content is protected !!