ഒമാന്‍: നാട്ടിലേക്ക് മടങ്ങവേ ആലപ്പുഴ സ്വദേശി ഒമാനില്‍ മരിച്ചു

മസ്കത്ത്: നാട്ടിലേക്ക് മടങ്ങാനായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ സ്വദേശി മരിച്ചു.

വള്ളിക്കുന്നം തുറയസ്സേരില്‍ കന്നിമേല്‍ നസീര്‍ മുഹമ്മദ് (58) ആണ് മരിച്ചത്. വിമാനത്താവള ലോഞ്ചില്‍വെച്ച്‌ ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിതാവ്: അഹമ്മദ് സാലിം. മാതാവ്: സൈനബ കുഞ്ഞു. ഭാര്യ: സോഫിയ. മക്കള്‍: അലിഫ് (ഒമാന്‍), ആലിയ. സഹോദരന്‍: നിസാര്‍.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Post

'കാരശ്ശേരി മാഷിനൊപ്പം'- സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു

Wed Nov 2 , 2022
Share on Facebook Tweet it Pin it Email ‘മാനവികതയും  സഹിഷ്ണുതയും’  എന്ന വിഷയത്തെ ആസ്പദമാക്കി സ്കോട്ലാന്റിലെ ഗ്ലാസ്‌ഗോവിൽ‘കാരശ്ശേരി മാഷിനൊപ്പം’ എന്ന ടൈറ്റലിൽ സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്ലാസ്ഗോവിലും പരിസരത്തുമുള്ള നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. മലയാള ഭാഷയാണ് മലയാളികളെ പരസ്പരം കോർത്തിണക്കുന്ന സുപ്രധാന ഘടകമെന്നു എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു […]

You May Like

Breaking News

error: Content is protected !!