തണുപ്പുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച വിഭവം രോഗപ്രതിരോധ ശേഷിക്കും ഉത്തമം

തണുപ്പുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച വിഭവമാണ് ചിക്കന്‍ – മഷ്റൂം സൂപ്പ്. മികച്ച രോഗ പ്രതിരോധശേഷി നല്കുന്ന ഈ സൂപ്പ് തണുപ്പ് കാലത്ത് നമ്മെ അലട്ടുന്ന പനി, ജലദോഷം, തൊണ്ടവേദന, കൈകാല്‍ വേദന എന്നിവയെ പ്രതിരോധിക്കാന്‍ നല്ലൊരു മാര്‍ഗവുമാണ്.

രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. അമിതവിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ് ചിക്കന്‍ – മഷ്റൂം സൂപ്പ്.

ദഹനം സുഗമമാക്കാനുന്നു. ചര്‍മ്മത്തിന്‍്റെ സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ അത്ഭുതകരമായ കഴിവുണ്ട് ഈ സൂപ്പിന്. അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണിത്.

Next Post

കുവൈത്ത്: മലപ്പുറം ജില്ല അസോസിയേഷന്‍ പിക്നിക്

Tue Dec 13 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അംഗങ്ങളുടെ സൗഹൃദവും അടുപ്പവും ഊട്ടി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ല അസോസിയേഷന്‍ പിക്നിക് സംഘടിപ്പിച്ചു. ആന്തലൂസ് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ കുവൈത്തിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള നിരവധിപേര്‍ പങ്കെടുത്തു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നസീര്‍ കരംകുളങ്ങര സ്വാഗതം പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ-കായിക വിനോദപരിപാടികള്‍ ശ്രദ്ധേയമായി. മുതിര്‍ന്നവരുടെ […]

You May Like

Breaking News

error: Content is protected !!