ആരോഗ്യസംവിധാനത്തില്‍ ലാബുകളുടെ പങ്ക് പ്രധാനമെന്ന് മുബാറക് അല്‍ കബീര്‍ ഹെല്‍ത്ത് ഏരിയ ഡയറക്ടര്‍ വലീദ് അല്‍ ബുസൈരി പറഞ്ഞു.മന്ത്രാലയത്തിന്റെ ലാബുകളെ മിഡിലീസ്റ്റിലെ വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് റീജനല്‍ ഓഫിസ് പ്രശംസിച്ചതായും ഡോ. അല്‍ ബുസൈരി വ്യക്തമാക്കി. ലാബുകളുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലബോറട്ടറികളുടെ സുപ്രധാന സ്വഭാവത്തെക്കുറിച്ച് കോണ്‍ഫറന്‍സ് ചീഫ് ഡോ. എബ്തിസാം അല്‍ ജുമ വിശദീകരിച്ചു. ആരോഗ്യസംവിധാനത്തിന്റെ നെടുംതൂണാണ് ലാബുകള്‍. കൃത്യതയോടെയും വേഗത്തിലും രോഗനിര്‍ണയത്തിന് ലാബുകള്‍ ഡോക്ടര്‍മാരെ സഹായിക്കുകയും രോഗികളുടെ ആശങ്കകള്‍ ലഘൂകരിക്കുകയും ചെയ്യുന്നതായും അവര്‍ പറഞ്ഞു. കോവിഡ്-19 മഹാമാരിയെ തുടര്‍ന്നുള്ള വൈറല്‍ രോഗങ്ങളിലേക്കും ശ്വാസകോശസംബന്ധമായ വൈറസുകളിലേക്കും സമ്മേളനം വെളിച്ചംവീശുന്നതായി സംഘാടക സമിതി അംഗം ഡോ. നാദ അല്‍ ഷാത്തി പറഞ്ഞു.