യു.കെ: ലണ്ടനില്‍ വെടിവയ്പ്പ് ഏഴു വയസുകാരിയുടെ നില ഗുരുതരം

ലണ്ടന്‍: വടക്കന്‍ ലണ്ടനില്‍ ഏഴുവയസുകാരിക്ക് വെടിയേല്‍ക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണമായ സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നാണ് സംഭവം നടന്നത്. യൂസ്റ്റണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള ഫീനിക്‌സ് റോഡിലെ സെന്റ് അലോഷ്യസ് പള്ളിയില്‍ ശവസംസ്‌കാര ശ്രുശ്രുഷ നടക്കുന്നതിനിടയിലാണ് വെടിവെപ്പ് നടന്നത്.

ശവസംസ്‌കാര ചടങ്ങിന്റെ അവസാനം സമാധാനത്തിന്റെ പ്രതീകമായ വെളുത്ത പ്രാവുകളെ പറത്തി വിട്ടപ്പോള്‍ ഒരാള്‍ കാറില്‍ നിന്ന് ചാടിയിറങ്ങി ജനക്കൂട്ടത്തിനെ നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ശവസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാനായി എത്തിയ ഒരാളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് സ്ത്രീകളും ഏഴും പന്ത്രണ്ടും വയസുകാരായ രണ്ട് കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ലണ്ടനില്‍ നടന്ന ഏറ്റവും വലിയ കൂട്ട വെടിവെപ്പുകളില്‍ ഒന്നാണിത്. അപകടത്തില്‍ പരുക്കേറ്റ ഏഴ് വയസുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്.

Next Post

ഒമാന്‍: സീസണല്ലാത്ത സമയത്ത് കൊഞ്ച് പിടുത്തം - ഒമാനില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

Mon Jan 16 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ സീസണല്ലാത്ത സമയത്ത് കൊഞ്ച് പിടിച്ചതിന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.ദോഫാര്‍ ഗവര്‍ണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചറല്‍, ഫിഷറീസ് ആന്‍ഡ് വാട്ടര്‍ റിസോഴ്‌സസിലെ ഫിഷറീസ് കണ്‍ട്രോള്‍ ടീമാണ് ബോട്ടില്‍നിന്ന് ഇവരെ പിടികൂടുന്നതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സദ വിലായത്തിലാണ് സംഭവം. കൊഞ്ച് ബന്ധനത്തിന് ഉപയോഗിച്ചിരുന്ന സാധന സാമഗ്രികള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാര്‍ച്ച്‌ ഒന്ന് മുതല്‍ […]

You May Like

Breaking News

error: Content is protected !!