രണ്ട് മണിക്ക് ശേഷം ഉച്ചഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? ആരോഗ്യം അപകടത്തിലാകാന്‍ അധികം സമയം വേണ്ട !

ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണം. ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. തടി കുറയ്ക്കാനാണെന്നും പറഞ്ഞ് ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യും. ഉച്ചഭക്ഷണം എപ്പോള്‍ കഴിക്കണമെന്നതിനെ കുറിച്ച്‌ ആര്‍ക്കെങ്കിലും സംശയമുണ്ടോ?

നിങ്ങള്‍ക്ക് തോന്നിയ സമയത്ത് ഉച്ചഭക്ഷണം കഴിക്കാമെന്ന് വിചാരിക്കരുത്. ഭക്ഷണം കഴിക്കാന്‍ സമയവും കാലവുമൊക്കെ നോക്കണമെന്ന് സാരം.

ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. അതായത് ഉച്ചഭക്ഷണം മനസറിഞ്ഞ് തന്നെ കഴിക്കണമെന്ന് അര്‍ത്ഥം.

ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒരു മണിക്കും ഇടയില്‍ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണയും തമ്മില്‍ ഏകദേശം നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം. വളരെ വൈകി ഉച്ചഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം തിരഞ്ഞെടുക്കുമ്ബോള്‍ പച്ചക്കറികളും, 80-100 ഗ്രാം പ്രോട്ടീന്‍ സമ്ബന്നമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Next Post

യു.കെ: ജീവനക്കാരെ നിയോഗിക്കുക വഴി ഏജന്‍സികള്‍ക്ക് എന്‍എച്ച്എസ് നല്‍കുന്നത് മില്യണുകള്‍

Sat Mar 25 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: എന്‍എച്ച്എസില്‍ ആവശ്യത്തിന് നഴ്സുമാരും, ഡോക്ടര്‍മാരും ഇല്ലെന്നത് പരസ്യമായ കാര്യമാണ്. എന്നാല്‍ ഈ കുറവ് പരിഹരിക്കാനായി പുറമെ നിന്നും ഏജന്‍സി ജീവനക്കാരെ നിയോഗിക്കുകയാണ് ആശുപത്രികള്‍ ചെയ്യുന്നത്. ഈ ഫ്രീലാന്‍സ് ജോലി വഴി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിലൂടെ ഇത്തരം കമ്പനികള്‍ക്ക് 2019 മുതല്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് എന്‍എച്ച്എസ് കൈമാറിയത്. എന്‍എച്ച്എസിന് ഈ സേവനങ്ങള്‍ നല്‍കുന്ന രണ്ട് കമ്പനികളുടെ വരുമാനത്തില്‍ […]

You May Like

Breaking News

error: Content is protected !!