ഒമാന്‍: ഒമാന്‍ ഹജ്ജ് മിഷന്‍ സംഘം പുണ്യഭൂമിയില്‍ നിന്ന് തിരിച്ചെത്തി

ഒമാൻ ഹജ്ജ് മിഷൻ സംഘം പുണ്യഭൂമിയില്‍നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഒമാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമായിരുന്നു ഒമാൻ ഹജ്ജ് മിഷൻ നല്‍കിയത്.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സംഘത്തെ എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അല്‍ മാമരി, ഒമാനിലെ സൗദി അറേബ്യയുടെ അംബാസഡര്‍ അബ്ദുല്ല ബിൻ സൗദ് അല്‍ അൻസി, എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സുല്‍ത്താൻ ബിൻ സഈദ് അല്‍ ഹിനായി ആയിരുന്ന ഒമാൻ ഹജ്ജ് മിഷൻ സംഘത്തെ നയിച്ചിരുന്നത്. മന്ത്രാലയങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, റോയല്‍ ഒമാൻ പൊലീസ്, മറ്റ് ഔദ്യോഗിക പ്രതിനിധികള്‍, മെഡിക്കല്‍ സംഘം, ഫത്വകളും മതപരമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നവര്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഈ വര്‍ഷം ഒമാനില്‍നിന്ന് ആകെ14,000 പേരായിരുന്നു ഹജ്ജ് നിര്‍വഹിച്ചത്. ഇതില്‍ 13,500പേര്‍ ഒമാൻ സ്വദേശികളും 250 പേര്‍ അറബ് നിവാസികളും 250 പേര്‍ അറബ് ഇതര താമസക്കാരുമാണ്.

Next Post

കുവൈത്ത്: സോഷ്യല്‍ മീഡിയയിലൂടെ സദാചാര വിരുദ്ധ പ്രവൃത്തികള്‍ - 15 പ്രവാസികളെ അറസ്റ്റ് ചെയ്തു

Wed Jul 5 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 15 പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധവും സദാചാര വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തടയാനും ലക്ഷ്യമിട്ട് രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായതെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു. വിവിധ രാജ്യക്കാരായ സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള മറ്റ് […]

You May Like

Breaking News

error: Content is protected !!