കുവൈത്ത്: കണ്ണൂര്‍ വിമാനത്താവള അനീതി അവസാനിപ്പിക്കണം -ചര്‍ച്ചസംഗമം

കുവൈത്ത് സിറ്റി: കണ്ണൂര്‍ വിമാനത്താവളം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടും അടച്ചുപൂട്ടലിലേക്ക് നയിക്കരുതെന്ന് ഉണര്‍ത്തിയും പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് ചര്‍ച്ച സംഗമം.

‘ചിറകൊടിയുമോ കിനാവുകള്‍’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചസായാഹ്നത്തില്‍ ജില്ലയിലെ പ്രവാസി കൂട്ടായ്മകളുടെ പ്രതികരണങ്ങള്‍ ഉയര്‍ന്നു. മലബാറിലെ പ്രവാസികളുടെ യാത്ര സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞത് തട്ടിത്തെറിപ്പിക്കുന്നത് കടുത്ത അനീതിയാണെന്ന് സംഗമം ചൂണ്ടിക്കാട്ടി. പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി പ്രസിഡന്റ് വി.കെ. ഫായിസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു.

പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് പ്രസിഡന്റ് ലായിക് അഹ്‌മദ്‌ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച കണ്ണൂര്‍ എയര്‍പോര്‍ട്ട് പോയന്റ് ഓഫ് കോള്‍ അനുമതി നല്‍കാത്തതിനാല്‍ വലിയ നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എൻ.കെ. ഖാലിദ് (കെ.എം.സി.സി), വി. അബ്ദുല്‍ കരീം (കണ്ണൂര്‍ എക്സ്പാറ്റ് അസോസിയേഷൻ), രതീഷ് (ഫോക്), സി.എൻ. അഷ്‌റഫ് (തലശ്ശേരി മുസ്‍ലിം വെല്‍ഫെയര്‍ അസോസിയേഷൻ), ജുനൈദ് (കുവൈത്ത് വളപട്ടണം അസോസിയേഷൻ), ഷഫീഖ് (കുവൈത്ത് മാഹി മുസ്‍ലിം വെല്‍ഫെയര്‍ അസോസിയേഷൻ), ബി. അബ്ദുല്‍ ജലീല്‍ ബി, ഹാഫിസ് (ഫോറം ഫോര്‍ അഡ്വാൻസ്‌മെന്റ് ഓഫ് മാട്ടൂല്‍), സി.കെ. മുസ്തഫ, പി.എ.പി. അബ്ദുല്‍ സലാം (പുതിയങ്ങാടി ജമാഅത്ത് ദര്‍സ് കമ്മിറ്റി), ഗിരീഷ് വയനാട് (പ്രവാസി വെല്‍ഫെയര്‍ കേന്ദ്ര സെക്രട്ടറി), ജവാദ് അമീര്‍ (പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് കേന്ദ്ര സെക്രട്ടറി), എസ്. അഷ്റഫ് (പരിയാരം സി.എച്ച്‌ സെന്റര്‍), അറഫാത്ത് (പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍ ജില്ല എക്‌സിക്യൂട്ടിവ് അംഗം), ജസീല്‍ ചെങ്ങളാൻ (പ്രവാസി വെല്‍ഫെയര്‍ സ്റ്റേറ്റ് കമ്മിറ്റി അംഗം) എന്നിവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു.

മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രതിനിധി എം. അബ്ദുല്‍ ജലീല്‍, കാഞ്ഞിരോട് മഹല്ല് പ്രതിനിധി അൻവര്‍, കണ്ണൂര്‍ എക്സ്പാറ്റ് അസോസിയേഷൻ ഭാരവാഹിയായ സുനീഷ് മാത്യു, പ്രവാസി വെല്‍ഫെയര്‍ സ്റ്റേറ്റ് കമ്മിറ്റി അംഗം നയീം ചാലാട്, ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് അഫ്‌സല്‍ ഉസ്മാൻ, ട്രഷറര്‍ എസ്.എ.പി. ശറഫുദ്ദീൻ, അസിസ്റ്റന്റ് സെക്രട്ടറി അൻവര്‍ സാദത്ത് എന്നിവരും പങ്കെടുത്തു. പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് കേന്ദ്ര ട്രഷറര്‍ ഖലീല്‍ റഹ്മാന്‍ മോഡറേറ്ററായിരുന്നു. ജില്ല അസിസ്റ്റന്റ് ട്രഷറര്‍ റിഷ്ദിൻ അമീര്‍ സ്വാഗതം പറഞ്ഞു.

Next Post

യു.കെ: ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തി, മലയാളികളടക്കം യുകെയിലെ വിദേശ വിദ്യാര്‍ഥികളെ സാരമായി ബാധിക്കും

Mon Jul 17 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: സ്റ്റുഡന്റ്‌സ് റൂട്ടും ഇതിനോടനുബന്ധിച്ചുള്ള വര്‍ക്ക് റൂട്ടിലും കാതലായ മാറ്റം വരുത്തി പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ഹോം ഓഫിസ്. മലയാളികളടക്കം യുകെയിലെ വിദേശ വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നതാണ് തീരുമാനം. ഇന്നലെ (ജൂലൈ 17) ഉച്ചയ്ക്ക് മൂന്നു മണിക്ക് നിയമം നിലവില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പെന്‍ഡന്റുമാരെ സംബന്ധിച്ച മാറ്റങ്ങള്‍ 2024 ജനുവരി 1ന് പ്രാബല്യത്തില്‍ വരുന്നതിനാല്‍ 2023 ഓട്ടം സീസണില്‍ […]

You May Like

Breaking News

error: Content is protected !!