ഒമാന്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് – സേവ് ഒഐസിസി ഒമാന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യ കണ്‍വെന്‍ഷന്‍

മസ്കറ്റ്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയുമെന്ന് സേവ് ഒഐസിസി ഒമാൻ നാഷണല്‍ കമ്മിറ്റി.തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പ്രവാസികളില്‍ ചിലര്‍ നേരിട്ട് മണ്ഡലത്തില്‍ എത്തി പ്രവര്‍ത്തനം നടത്തുമെന്നും കമ്മിറ്റി വ്യക്തമാക്കി.

പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ ചാര്‍ജുകള്‍ കോട്ടയം ജില്ലയില്‍ നിന്നുമുള്ള നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കി. അതാതു പഞ്ചായത്തിലെ ഒമാനില്‍ നിന്നുള്ള പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുവാനും കഴിയുന്നവര്‍ക്ക് നാട്ടില്‍ പോകാനുള്ള അവസരം ഒരുക്കാനും ചാര്‍ജുള്ള അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതോടൊപ്പം നാട്ടില്‍ പോകാൻ സാധിക്കാത്തവരുടെ കുടുംബത്തിലെ അംഗങ്ങളുടെ വോട്ടവകാശം ചാണ്ടി ഉമ്മന് അനുകൂലമായി വിനിയോഗിക്കാനും ശ്രമിക്കണം എന്നും യോഗം വിലയിരുത്തി.

പൊതു തിരഞ്ഞെടുപ്പിനേക്കാളുപരി സര്‍ക്കാരിന്റെ ഭരണ പരാജയത്തിന് ഷോക്ക് ട്രീറ്റ്മെന്റ് ആയി ഫലം മാറും എന്ന് യോഗത്തിനു അധ്യക്ഷത വഹിച്ചു കൊണ്ട് പ്രസിഡന്റ് അനീഷ് കടവില്‍ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി ഷഹീര്‍ അഞ്ചല്‍, പഞ്ചായത്തുകളിലേക്കായി കോട്ടയം ജില്ലയില്‍ നിന്നുള്ള ജിജോ കടന്തോട്ട് – പുതുപ്പള്ളി / മണര്‍കാട്, പ്രിട്ടോ സാമുവല്‍ – പാമ്ബാടി / കൂരോപ്പട, ഹരിലാല്‍ വൈക്കം – വാകത്താനം അകലക്കുന്നം, മനോജ് ഇട്ടി – അയര്‍ക്കുന്നം / മീനടം തുടങ്ങിയവരെയും യഥാക്രമം തിരഞ്ഞെടുത്തു. യോഗത്തിന്റെ ഉദ്ഘാടനം ഉപദേശക സമിതി ചെയര്‍മാൻ ഹൈദ്രോസ് പതുവനയും നന്ദി പ്രകാശനം ട്രെഷറര്‍ സതീഷ് കണ്ണൂരും നിര്‍വഹിച്ചു.

Next Post

കുവൈത്ത്: പ്രവാസികള്‍ രാജ്യം വിടും മുമ്ബ് വൈദ്യുതി ബില്‍ അടക്കണമെന്ന് കുവൈത്ത്, വീഴ്ച വരുത്തിയവര്‍ക്ക് രാജ്യം വിടാനാകില്ല

Wed Aug 23 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യം വിടുന്നതിനു മുമ്ബ് വൈദ്യുതി-ജല ഉപഭോഗ ബില്‍ അടക്കണമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ശേഷം കുടിശ്ശികയുള്ളവര്‍ക്ക് അത് അടച്ചുതീര്‍ക്കാതെ രാജ്യം വിടാനാകില്ല. പ്രവാസികള്‍ക്ക് വൈദ്യുതി ഉപഭോഗ ബില്‍ പേമെന്റുകള്‍ മെവ്-പേ, സഹല്‍ ആപ്പുകള്‍, സര്‍ക്കാര്‍ ഇലക്‌ട്രോണിക് സേവനങ്ങള്‍ […]

You May Like

Breaking News

error: Content is protected !!