കുവൈത്ത്: പരിശോധന തുടരുന്നു, താമസനിയമം ലംഘിച്ച 226 പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനായി റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്മെന്റ് പരിശോധന തുടരുന്നു.

കഴിഞ്ഞ ദിവസം ഖൈത്താൻ, ഷുവൈഖ് ഇൻഡസ്ട്രിയല്‍ സിറ്റി, മുബാറക്കിയ, ഫഹാഹീല്‍ എന്നിവിടങ്ങളിലും സലൂണുകളിലും നടത്തിയ പരിശോധനയില്‍ 226 പേരെ അറസ്റ്റ് ചെയ്തു.

നിയമലംഘകരെ കണ്ടെത്തുന്നതിനായി ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് രാവിലെയും വൈകീട്ടും പരിശോധന കാമ്ബെയിനുകള്‍ നടത്തുന്നുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണിത്. പിടിയിലായവരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. നിയമം ലംഘിച്ച്‌ രാജ്യത്ത് കഴിയുന്നവരെ പിടികൂടുന്നതിനായി വ്യാപക പരിശോധനകള്‍ നടന്നുവരുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് രാജ്യത്ത് അറസ്റ്റിലായത്. വിവിധ വിസകളില്‍ രാജ്യത്ത് എത്തുകയും രാജ്യത്ത് തുടരാനുള്ള വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ തുടരുകയും ചെയ്യുന്ന നിരവധി പ്രവാസികള്‍ ഉണ്ട്. വിസ ഏജൻറുമാരുടെയും സ്പോണ്‍സര്‍മാരുടെയും തട്ടിപ്പിനിരയാകുന്നവരും ഇതിലുണ്ട്.

ഇത്തരക്കാരെ പിടികൂടി നാടുകടത്താനാണ് അധികൃതരുടെ ശ്രമം. നാടുകടത്തുന്നവര്‍ക്ക് പിന്നീട് രാജ്യത്തേക്ക് മടങ്ങിവരാനാകില്ല. രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവരെ പിടികൂടുന്നതിനൊപ്പം താമസ, തൊഴില്‍ മേഖലയുടെ ശുദ്ധീകരണവും വിദേശികളുടെ എണ്ണം കുറക്കലും ലക്ഷ്യമാണ്.

വാഹന പരിശോധന: 16 പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: വാഹന പരിശോധന കാമ്ബയിനില്‍ നിയമങ്ങള്‍ ലംഘിച്ച 16 പേരെ ആഭ്യന്തര ഓപറേഷൻസ് വകുപ്പ് അറസ്റ്റ് ചെയ്തു. സബാഹിയ, ഉമ്മുല്‍ ഹൈമാൻ, ഫഹദ് അല്‍ അഹമ്മദ് എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ ആറ് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷനിലേക്കും മറ്റുള്ളവരെ ട്രാഫിക് വകുപ്പിലേക്കും കൈമാറി. പരിശോധനക്കിടെ 32 ട്രാഫിക് നിയമലംഘനങ്ങള്‍ പുറപ്പെടുവിച്ചു. 15 വാഹനങ്ങള്‍ കണ്ടുകെട്ടി.

Next Post

യു.കെ: ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ആശ്രിതരെ കൊണ്ടുവരാന്‍ നിയന്ത്രണം വരുന്നു

Sat Nov 25 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലേക്കുളള നെറ്റ് മൈഗ്രേഷന്‍ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തില്‍ ഇതിന് കടിഞ്ഞാണിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്താന്‍ പോകുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റക്കാര്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിന് കടുത്ത നിയന്ത്രണങ്ങളായിരിക്കുമുണ്ടാകാന്‍ പോകുന്നത്. പുതിയ നിയമ പ്രകാരം വിദേശത്ത് നിന്ന് യുകെയിലെത്തുന്ന ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് കൂടെ കൊണ്ട് വരാന്‍ സാധിക്കുന്നത് ഒരു കുടുംബാംഗത്തെ […]

You May Like

Breaking News

error: Content is protected !!