മസ്കത്ത്: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഒമാനിലെ ഇന്ത്യൻ സ്കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മ വീണ്ടും സ്കൂള്‍ ഡയറക്ടർ ബോർഡിന് മുന്നിലെത്തി. ഇന്ത്യൻ സ്‌കൂളില്‍ നിലനില്‍ക്കുന്ന ഗൗരവമായ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ രക്ഷിതാക്കളുടെ കൂട്ടായ്മ മുൻകാലങ്ങളില്‍ ബോർഡിനു മുന്നിലും തുടർന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ക്കു നല്‍കിയ ഉറപ്പുകള്‍ തുടച്ചയായി ലംഘിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നടന്ന സ്കൂള്‍ ഡയറക്ടർ ബോർഡ് യോഗത്തിലേക്ക് രക്ഷിതാക്കള്‍ നേരിട്ടെത്തി വിഷയങ്ങള്‍ ചർച്ച ചെയ്തത്. ഇന്ത്യൻ […]

മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞ് ഒരു റിയാലിന് 215 രൂപ എന്ന നിരക്കിലെത്തി. ഡോളറിനെ അപേക്ഷിച്ച്‌ ഇന്ത്യൻ രൂപ ശക്തമായതാണ് വിനിമയ നിരക്ക് കുറയാൻ കാരണം. ഡോളറിന്റെ വില വെള്ളിയാഴ്ച ഏഴ് പൈസ കുറഞ്ഞിരുന്നു. ഒരു ഡോളറിന് 82.98 പൈസയായിരുന്നു വ്യാഴാഴ്ചത്തെ വില. വെള്ളിയാഴ്ച ഏഴു പൈസ കുറഞ്ഞ് 82.91 രൂപയിലെത്തി. ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ നിരവധി കാരണങ്ങളുണ്ട്. പുതിയ ഇന്ത്യൻ ബജറ്റില്‍ ആഭ്യന്തര കറൻസി ശക്തിപ്പെടുത്താനുള്ള […]

കുവൈത്ത് സിറ്റി: പ്രവാസിയുടെ വീട്ടില്‍ വൻ മോഷണം. ഹവല്ലി അല്‍ മുത്തന്ന സ്ട്രീറ്റിലെ ബ്ലോക്ക് ആറില്‍ താമസിക്കുന്ന പ്രവാസിയുടെ അപ്പാർട്ട്‌മെൻ്റിലാണ് മോഷണം നടന്നത്. 8,000 ദീനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫോറൻസിക് സംഘം വീട്ടില്‍ തെളിവെടുപ്പ് നടത്തി.

ലണ്ടന്‍: എംബിഎ പഠിക്കാനായി യുകെയില്‍ പോകുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെ ഒരു പതിവ് രീതിയാണ്. എന്നാല്‍ കുതിച്ചുകയറുന്ന ഫീസും, പുതിയ യുകെ നിയന്ത്രണങ്ങളും ചേര്‍ന്ന് ദൈര്‍ഘ്യമേറിയ പ്രോഗ്രാമുകള്‍ക്കുള്ള ഡിമാന്‍ഡ് ഇടിച്ചതായി ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ വൈസ്-ഡീന്‍ ചൂണ്ടിക്കാണിക്കുന്നു. ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് 15-21 മാസം വരെ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നായി എല്‍ബിഎസ് പ്രഖ്യാപിച്ചത്. ‘എംബിഎ ഒരു ഡിഗ്രിയെന്ന നിലയില്‍ പക്വതയാര്‍ജ്ജിച്ച് […]

കുവൈത്ത്: കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നത് പുനരാരംഭിച്ചതിന് പിന്നാലെ മറ്റു രണ്ട് വ്യവസ്ഥകള്‍ കൂടി ഏർപ്പെടുത്തി.അഞ്ചു വയസ്സിനു മുകളില്‍ പ്രായമായ കുട്ടികള്‍ക്ക് കുടുംബ വിസ നല്‍കില്ല എന്നതാണ് ഇതില്‍ ഒന്നാമത്തേത്. നേരത്തെ കുടുംബ വിസ അനുവദിക്കുന്നതിനുള്ള കുട്ടികളുടെ പ്രായ പരിധി പതിനഞ്ച് വയസ്സ് ആയിരുന്നു. എന്നാല്‍ പ്രത്യേക കേസുകളില്‍ താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതി പ്രകാരം ഈ നിബന്ധനയില്‍ ഇളവ് നല്‍കും. ഭർത്താവിന്റെ സ്പോണ്സര്ഷിപ്പില്‍ […]

കുവൈത്ത് സിറ്റി: മാധ്യമ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. വിശ്വാസ യോഗ്യമല്ലാത്ത ഉറവിടങ്ങളില്‍നിന്നുള്ളതോ വസ്തുതാവിരുദ്ധമായ വാര്‍ത്തകളോ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം പ്രതിനിധി അല്‍-സുബൈ അറിയിച്ചു. രാജ്യത്തിന്‍റെ മാന്യമായ പ്രതിച്ഛായ പ്രദർശിപ്പിക്കുന്ന ഉള്ളടക്കമായിരിക്കണം വാര്‍ത്തകളില്‍ ഉണ്ടായിരിക്കേണ്ടത്. വാർത്താ റിപ്പോർട്ടിങ്ങില്‍ കൃത്യത ഉയർത്തിപ്പിടിക്കാൻ അല്‍ സുബൈ മാധ്യമ സ്ഥാപനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്തെ വാർത്ത പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ മുഴുവൻ വെബ് അധിഷ്ഠിത […]

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. വെസ്റ്റ് കൊടിയത്തൂരിലെ പി.കെ.സി അബ്ദുസലാം (57) ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: സാറാബി, പിതാവ്: മുഹമ്മദ്‌. മാതാവ്: സൈനബ. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

മസ്കത്ത്: തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ മാത്രമാണ് പ്രമോഷനല്‍ പ്രവർത്തനങ്ങള്‍ നടത്തുന്നതെന്ന് ഒമാന്‍റെ ദേശീയ വിമാന കമ്ബനിയായ ഒമാൻ എയർ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രമോഷനല്‍ പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ എയർ യാത്രക്കാർക്ക് മുന്നറിയിപ്പു നല്‍കി. ഒമാൻ എയറുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് കോംപ്ലിമെന്‍ററികളും വൻ ഇളവില്‍ എയർലൈൻ ടിക്കറ്റുകളും വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ പറ്റിക്കുന്ന വ്യാജ […]

100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ച് കൊണ്ടാണ് ഇന്‍ഗുന്‍ കൊടുങ്കാറ്റ് എത്തുന്നത്. ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പും, ട്രെയിന്‍ റദ്ദാക്കലുകളും ഉള്‍പ്പെടെ അവിചാരിത സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നോര്‍വീജിയന്‍ മീറ്റോയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരിട്ട കൊടുങ്കാറ്റ് ഒരു കാലാവസ്ഥാ ബോംബായി മാറുമെന്നാണ് കരുതുന്നത്. 24 മണിക്കൂറില്‍ കാലാവസ്ഥ മോശമാകുമെന്നാണ് സൂചന. സ്‌കോട്ട്ലണ്ടിനെ ഓനാക് മോര്‍ കുന്നുകളില്‍ 106 മൈല്‍ വേഗത്തിലാണ് കൊടുങ്കാറ്റ് വീശുന്നത്. അസാധാരണ കൊടുങ്കാറ്റെന്നാണ് ബിബിസി വെതര്‍ ഇന്‍ഗുനിനെ വിശേഷിപ്പിക്കുന്നത്. […]

കുവൈത്ത്‌ സിറ്റി: മഹ്‌ബൂലയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ പൊലീസ് 258 നിയമലംഘനങ്ങള്‍ കണ്ടെത്തി. വിവിധ കുറ്റങ്ങള്‍ ചുമത്തി 38 പേരെ അറസ്റ്റുചെയ്തു. ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സാലിം നവാഫ് അല്‍ അഹമ്മദ് അസ്സബാഹിന്‍റെ നേരിട്ടുള്ള തുടർനടപടികളോടെയായിരുന്നു പരിശോധന. രാജ്യത്തുടനീളം നടന്നുവരുന്ന വിപുലമായ സുരക്ഷാ പരിശോധനകളുടെ തുടർച്ചയാണ് ഇതും. 258 ട്രാഫിക് നിയമലംഘനങ്ങള്‍, 15 റസിഡൻസി നിയമലംഘനങ്ങള്‍, മറ്റു കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ട വ്യക്തികള്‍ എന്നിങ്ങനെ […]

Breaking News

error: Content is protected !!