കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ (55) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസി ആയിരുന്ന അദ്ദേഹം ജഹ്റയില്‍ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ – സോഫിയ. മക്കള്‍ – ജംഷീര്‍, ജസ്‍ന.

ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്‍ററില്‍ ഫാന്‍സ് ഫെസ്റ്റിവലിന് തുടക്കമായി. അടുത്തമാസം18 വരെ നീണ്ടുനില്‍ക്കുന്ന ഫാന്‍സ് ഫെസ്റ്റിവലില്‍ വൈവിധ്യങ്ങളായ പരിപാടികളാണ് ആരാധകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഒ.സി.ഇ.സിയുടെ ഗാള്‍ഡനില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍ ഗാര്‍ഡനിലെ 9000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ വരുന്ന സ്ഥലമാണ് ഫുട്ബോള്‍ ഫാന്‍സ് ഫെസ്റ്റിവലിനായി നീക്കിവച്ചിട്ടുള്ളത്. […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ രാഷ്ട്രീയ തടവുകാര്‍ക്ക് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അമീര്‍ നല്‍കിയ പൊതുമാപ്പ് പ്രാബല്യത്തിലാകും. മന്ത്രിസഭ ഉത്തരവ് അംഗീകരിച്ചതിന് പിന്നാലെയാണ് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപ പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ ബറാക് അല്‍ ഷതാന്‍ അറിയിച്ചു.ഭരണഘടനയുടെ 75 വകുപ്പ് അനുസൃതമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. വിവിധ കുറ്റങ്ങളില്‍ തടവിലായ സ്വദേശികള്‍ക്കാണ് പൊതുമാപ്പ് […]

മസ്കറ്റ്: നിയമവിരുദ്ധമായി പുകയില വില്‍പ്പന നടത്തിയതിന് ഒമാനില്‍ മൂന്ന് പ്രവാസികള്‍ക്ക് പിഴ.തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തിലാണ് പുകയില വില്‍പ്പന നടത്തിയ പ്രവാസികള്‍ക്ക് 3,000 റിയാല്‍ (ആറു ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയത്. ഇവരില്‍ നിന്ന് പുകയിലയും നിരോധിത ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. നിരോധിത സിഗരറ്റുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗവും, ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് കണ്‍ട്രോള്‍ വിഭാഗവും പുകയില […]

ലണ്ടന്‍: ഇംഗ്ലണ്ടിലെ പല മികച്ച സ്‌കൂളുകളും നിലവാര തകര്‍ച്ചയിലാണെന്ന് ഓഫ്സ്റ്റഡിന്റെ കണ്ടെത്തല്‍. സുപ്രധാനമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇവിടങ്ങളില്‍ ഉണ്ടായിട്ടില്ല. പല സ്‌കൂളുകളിലും സമാന അവസ്ഥയാണ്.എന്നാല്‍ ഓഫ്സ്റ്റഡിന്റെ കണ്ടെത്തലുകള്‍ വിശ്വാസ യോഗ്യമല്ലെന്നാണ് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ പറയുന്നത്. ഈ സ്‌കൂളുകള്‍ മികച്ചതായി തന്നെ തുടരുന്നുവെന്നും നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയന്‍ വ്യക്തമാക്കി. പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ച പല സ്‌കൂളുകളിലും ഇത്തവണയും പോയിരുന്നു. മികച്ച സ്‌കൂള്‍ പദവി ലഭിച്ച 80% […]

ലണ്ടന്‍: യു കെ യിലെ വാഹന ഉപയോക്താകള്‍ക്ക് നിര്‍ണായക മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. കാറുകളില്‍ നിര്‍ബന്ധമായും ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍(ഡി ആര്‍ എല്‍) ഉണ്ടാകണമെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം. മോശം കാലാവസ്ഥയില്‍ ഹെഡ് ലൈറ്റ് ഉപയോഗിക്കാതെ ഡ്രൈവര്‍മാര്‍ പായുന്നതിനെ തുടര്‍ന്നാണ് നടപടി.രാജ്യത്ത് തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുന്ന പശ്ചാതലത്തിലാണ് ഈ തീരുമാനം. ഗുണമേന്മയുള്ള ലൈറ്റ് ഒഴിവാക്കി മോശം ബ്രാണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും, ലൈറ്റ് ഉപയോഗിക്കാത്തവര്‍ക്കെതിരെയും 1000 പൗണ്ട് വരെ പിഴ ചുമത്താമെന്നും […]

കുവൈറ്റില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ഫോണ്‍ തട്ടിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. അപ്പീല്‍ കോടതിയാണ് ഉദ്യോഗസ്ഥനെ 15 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കി ഉദ്യോഗസ്ഥനെ വെറുതെ വിട്ടത്. ഉദ്യോഗസ്ഥന്റെ ജോലിസ്ഥലത്ത് എത്തിയ തന്നെ മര്‍ദ്ദിച്ചെന്നും അവഹേളിച്ചെന്നുമാണ് പ്രവാസി പരാതി നല്‍കിയതെന്നാണ് കോടതി രേഖകളില്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥന്‍ പ്രവാസിയെ സെവന്‍ത് റിങ് റോഡിലുള്ള കന്നുകാലികളെ പരിപാലിക്കുന്ന സ്ഥലത്ത് കൊണ്ടു പോയി മുഖത്ത് ഇടിച്ചെന്നും വസ്ത്രങ്ങള്‍ അഴിച്ച്‌ അധിക്ഷേപിക്കുകയും […]

മസ്‌കത്ത്: ഒമാനില്‍ റെസിഡന്‍സ് കാര്‍ഡ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. ചേംബര്‍ ഓഫ് കോമേഴ്‌സ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്. റെസിഡന്‍സ് കാര്‍ഡ് സേവനങ്ങള്‍ ഇന്ന് (നവംബര്‍ 22 ചൊവ്വ) ഉണ്ടാകില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സേവനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നും ആര്‍ ഒ പി ഡയറക്‌ട്രേറ്റ് ഓഫ് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. നാഷഷന്‍ ഐ ഡി കാര്‍ഡ് സംബന്ധമായ സേവനങ്ങളും ഇന്ന് ഉണ്ടാകില്ല. എന്നാല്‍, സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജനന, […]

പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒരു അനുഭവമാണ് ചൊറിച്ചില്‍. ചില രോഗലക്ഷണങ്ങളുടെ ഭാഗമായും അലര്‍ജികളുടെ ഭാഗമായും ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. സാധാരണ അലര്‍ജിയുടെ ഭാഗമായി ഉണ്ടാകുന്ന ചൊറിച്ചില്‍ അലര്‍ജിക്ക് കാരണമായ വസ്തുവുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കിയാല്‍ തനിയെ ഇല്ലാതാകും. എന്നാല്‍ നീണ്ടു നില്‍ക്കുന്ന ചൊറിച്ചില്‍ സൂക്ഷിക്കണം. അത് ഒരുപക്ഷേ പല മാരക അസുഖങ്ങളുടെയും ലക്ഷണമാകാം. പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് ചൊറിച്ചില്‍. മഞ്ഞപ്പിത്തമുള്ളവര്‍ക്കും ചില ഘട്ടങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. ചൊറിച്ചിലില്‍ നിന്നും […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പിനെ ഉദ്ധരിച്ച്‌ കുവൈത്തി മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം മക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസകളായിരിക്കും അനുവദിക്കുക. പിന്നീട് ഭാര്യാ – ഭര്‍ത്താക്കന്മാരെയും അതിന് ശേഷം മാതാപിതാക്കളെയും കുവൈത്തിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിപ്പിക്കാനുള്ള വിസകള്‍ അനുവദിക്കും. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന പുതിയ നിബന്ധനകള്‍ അനുസരിച്ചായിരിക്കും ഫാമിലി വിസകള്‍ […]

Breaking News

error: Content is protected !!