ലണ്ടന്‍: ഋഷി സുനകിന് പകരം മറ്റൊരു നേതാവെന്ന ആലോചന നടക്കവേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് സര്‍വ്വേ ഫലം. ഒബ്സര്‍വര്‍ നടത്തിയ സര്‍വ്വേയിലാണ് അഭിപ്രായം ഉയര്‍ന്നത്. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി പെന്നി മോര്‍ഡന്റിനെ ആ സ്ഥാനത്തേക്കു എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് സര്‍വ്വേ ഫലം പുറത്തുവരുന്നത്. പെന്നി മോര്‍ഡന്റിന് മാത്രമാണ് ഋഷിയേക്കാള്‍ അല്‍പമെങ്കിലും കൂടുതല്‍ ജനപ്രീതിയുള്ളൂ എന്നും സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേയില്‍ ഋഷി സുനക് 29 പോയിന്റുകള്‍ നേടിയപ്പോള്‍ മോര്‍ഡന്റ് […]

കുവൈത്ത് സിറ്റി: ഫ്രന്‍റ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇഫ്‌താർ സംഗമം സാല്‍മിയ ഇന്ത്യൻ മോഡല്‍ സ്കൂളില്‍ നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷേലാട് ഉദ്ഘാടനം ചെയ്‌തു. ഫോക്ക് പ്രസിഡന്‍റ് ലിജീഷ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് എകരൂല്‍ ഇഫ്‌താർ സന്ദേശം നല്‍കി. ഫോക്ക് ട്രഷറർ ടി.വി. സാബു, രക്ഷാധികാരികളായ അനില്‍ കേളോത്ത്, ജി.വി. മോഹനൻ, ഓമനക്കുട്ടൻ, രമേശ്, ഷംന വിനോജ്, നിതിൻ മേനോൻ, […]

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആതുരാലയ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ, മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാനേജിങ് പാർട്ണർമാരായ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ, മെഡിക്കല്‍ ഡയറക്ടർമാർ, മാനേജ്മെന്റ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. ദജീജില്‍ 24,000 സ്‌ക്വയർ ഫീറ്റില്‍ വിപുലമായ സൗകര്യത്തോടുകൂടിയാണ് കോർപറേറ്റ് ഓഫിസ്. ഓപറേഷൻസ്, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിങ്, അക്കൗണ്ട്സ്, […]

സലാല: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡിയെ ഉപയോഗിച്ച്‌ അറസ്റ്റു ചെയ്ത നടപടി ജനാധിപത്യത്തെ കുഴിച്ചുമൂടി സമഗ്രാധിപത്യ ഭരണം സ്ഥാപിക്കാനുള്ള സംഘ്പരിവാറിന്റെ കുതന്ത്രങ്ങളുടെ ഭാഗമാണെന്ന് പ്രവാസി വെല്‍ഫെയർ സലാല പ്രസ്താവനയില്‍ പറഞ്ഞു. ജനഹിതങ്ങള്‍ക്ക് വില നല്‍കാതെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ വിലക്കെടുത്തും വഴങ്ങാത്തവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് അറസ്റ്റ്. തിരുവായ്ക്ക് എതിർവായില്ലാത്ത രാജഭരണം സ്വപ്നം കാണുന്ന സംഘ്പരിവാർ ഇന്ത്യ മഹാരാജ്യത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത് […]

മസ്കത്ത്: ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് ദഖിലിയ ഗവർണറേറ്റില്‍നിന്ന് 20 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഗവർണറേറ്റ് പൊലീസ് കമാൻഡ് ആദം വിലായത്തില്‍നിന്നാണ് ഏഷ്യൻ പൗരന്മാരായ പ്രവാസികളെ പിടികൂടുന്നത്. നിയമനടപടികള്‍ പൂർത്തിയാക്കിയതായി റോയല്‍ ഒമാൻ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ലണ്ടന്‍: യുകെയിലെ കെന്റില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കത്തിക്ക് കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ 12 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.55 ന് സിറ്റിങ്ബണിലെ അഡ്ലെയ്ഡ് ഡ്രൈവിലുള്ള പെണ്‍കുട്ടിക്ക് കുത്തേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെയും പാരാമെഡിക്കല്‍ സംഘത്തെയും വിളിച്ചുവരുത്തിയതെന്ന് കെന്റ് പൊലീസ് അറിയിച്ചു. മുറിവേറ്റ പെണ്‍കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായ ദേഹോപദ്രവം ഏല്‍പ്പിക്കുക എന്ന […]

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി (കെ.ആർ.സി.എസ്) റമദാൻ മാസത്തോടനുബന്ധിച്ച്‌ ലബനാനിലെ സിറിയൻ, ഫലസ്തീൻ അഭയാർഥി കുടുംബങ്ങള്‍ക്കും ലബനാൻ കുടുംബങ്ങള്‍ക്കും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. വിവിധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ കിറ്റില്‍ അടങ്ങിയിട്ടുണ്ട്. റമദാനില്‍ വിശപ്പകറ്റാനും അഭയാർഥികള്‍ നേരിടുന്ന സാമ്ബത്തിക പ്രയാസം ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് സഹായം. സാമ്ബത്തിക പ്രയാസങ്ങളും ജീവിതച്ചെലവും കാരണം അഭയാർഥി കുടുംബങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ലബനീസ് റെഡ് ക്രോസുമായി (എല്‍.ആർ.സി) സഹകരിച്ചാണ് ഭക്ഷണവിതരണം. കിഴക്കൻ […]

കുവൈത്ത് സിറ്റി: നാഫോ ഗ്ലോബല്‍ 20ാം വാർഷികത്തോടനുബന്ധിച്ച്‌ 20 സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നു. 35 ലക്ഷം രൂപ ചെലവഴിച്ചാണ് 135ല്‍പരം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ സഹായം ലഭ്യമാക്കുന്നത്. പ്ലസ് വണ്‍ മുതല്‍ ബിരുദാനന്ത ബിരുദം വരെയുള്ള വിദ്യാർഥികള്‍ക്കുള്ള ധനസഹായം, പ്രൈമറി മിഡില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് പഠന കിറ്റ്, സ്മാർട്ട് ഫോണ്‍, സ്പെഷലൈസ്ഡ് വിദ്യാലയങ്ങള്‍ക്ക് ഇന്ററാക്ടിവ് സ്മാർട്ട് ബോർഡ്, ഉച്ചഭക്ഷണ പദ്ധതികള്‍ക്കുള്ള യന്ത്രോപകരണങ്ങള്‍ തുടങ്ങിയവ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കും. ബധിര വിദ്യാർഥികള്‍ക്ക് […]

മസ്കത്ത്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്‍റെ ഇഫ്താർ സംഗമം ദാർസൈത്തിലെ ഐ.എസ്.സി മള്‍ട്ടി പർപ്പസ് ഹാളില്‍ നടന്നു. പ്രസിഡൻറ് ജമാല്‍ ഹസൻ അധ്യക്ഷത വഹിച്ചു. ഇമ രക്ഷാധികാരി ഡോ. ഉഷാറാണി ആശംസകള്‍ നേർന്നു. ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ കൊണ്ട് ജീർണതയില്ലാത്ത മനസ്സിനെ വാർത്തെടുക്കാനും സാഹോദര്യ ഐക്യം കൂടുതല്‍ ദൃഢപ്പെടുത്താനും ഉതകുമെന്ന് ഡോ. ഉഷാറാണി പറഞ്ഞു. ഇഫ്താർ വിരുന്നിന് ശേഷം നടന്ന പ്രാർഥനക്ക് മുഹമ്മദലി സഖാഫി നേതൃത്വം നല്‍കി. സെക്രട്ടറി […]

മസ്കത്ത്: മരുഭൂമിയില്‍ ‘ആടു ജീവിതം’ നയിച്ച ഉപ്പ നജീബിന്‍റെ അതിജീവന കഥകള്‍ അഭ്രപാളികളില്‍ കാണാൻ നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്ത് നില്‍ക്കവേ മകൻ സഫീർ ശുകൂറിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത. ആടു ജീവിതത്തിലെ യഥാർഥ കഥാപാത്രമായ നജീബിന്‍റെ ഒമാനിലുള്ള മകനെ കുറിച്ച വിശേഷങ്ങള്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. സിനിമ കുടുംബത്തോടൊപ്പം കാണാനായി ഞായറാഴ്ച നാട്ടിലേക്ക് പോകാൻ നില്‍ക്കേയാണ് ഒന്നര വയസ്സുകാരി സഫ മറിയത്തിന്‍റെ വിയോഗവാർത്ത എത്തുന്നത്. ന്യുമോണിയ ബാധിച്ച്‌ ആശുപത്രിയില്‍ […]

Breaking News

error: Content is protected !!