യുകെയിലെ ഡെര്‍ബിയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. ഡെര്‍ബിക്കു സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന ജെറീന (25)യാണു മരിച്ചത്. അവിവാഹിതയാണ്. വീട്ടില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കള്‍ – ജോര്‍ജ്, റോസ്ലി. സദോഹദരിമാര്‍ – മെറീന, അലീന. അങ്കമാലിക്കടുത്തു കറുകുറ്റി സ്വദേശികളാണ് ഈ കുടുംബം. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണു ജെറീന. വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബത്തെ തീരാക്കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാട്.

കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്), കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെ.എസ്.എ.സി) സംയുക്തമായി വോളിബാള്‍ ടൂർണമെന്റ് സംഘടിപ്പിച്ചു. അബ്ബാസിയ കെ.എസ്.എ.സി ഗ്രൗണ്ടില്‍ നടന്ന ‘തോമസ് ചാണ്ടി മെമ്മോറിയല്‍ എവർ റോളിങ് ട്രോഫി സീസണ്‍ -2’ വോളിബാള്‍ പ്രേമികളുടെ സാന്നിധ്യം കൊണ്ടും വാശിയേറിയ മത്സരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. ‘ശാരദാമ്മ വരിക്കോലില്‍ മെമ്മോറിയല്‍’ എവർ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള വെറ്ററൻസിന്റെ മത്സരവും ഇതിനൊപ്പം നടന്നു. മംഗളൂരു […]

കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അബ്ബാസിയയില്‍ നടന്നു. ജനറല്‍ സെക്രട്ടറി മാർട്ടിൻ വാർഷിക റിപ്പോർട്ടും ട്രഷറർ ജോണ്‍ലി സാമ്ബത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് ജോബിൻസ് ജോസഫ്, വിമൻസ് ഫോറം ചെയർപെഴ്സണ്‍ വിനീത ഔസേപ്പച്ചൻ എന്നിവർ ആശംസകള്‍ നേർന്നു. കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച്‌ യാത്ര തിരിക്കുന്ന ജനറല്‍ സെക്രട്ടറി മാർട്ടിന് യോഗത്തില്‍ മെമന്റോ നല്‍കി ആദരിച്ചു. ജിജി മാത്യു, ഐവി അലക്സ്, വിനീത ഔസേപ്പച്ചൻ എന്നിവർ […]

മസ്കത്ത്: കഴിഞ്ഞ വർഷം ഡിസംബർ മുതല്‍ ഉള്ളി കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന നിരോധം പിൻവലിച്ചു. ഇതോടെ എല്ലാ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി പുനരാരംഭിച്ചു. ഈ വർഷം റാബീ സീസണില്‍ മികച്ച ഉല്‍പാദനമുണ്ടായതാണ് കയറ്റുമതി പുനരാരംഭിക്കാൻ കാരണമെന്ന് ഫോറില്‍ ട്രേഡ് ഡയറക്ടറേറ്റിന്റെ അറിയിപ്പില്‍ പറയുന്നു. മെട്രിക് ടണ്ണിന് 550 ഡോളർ എന്ന കുറഞ്ഞ വിലയും കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കയറ്റുമതി നിരോധം ഉള്ളി കർഷകരെ പ്രതികൂലമായി ബാധിച്ചിരുന്നു. കയറ്റുമതി […]

മസ്കത്ത്: ആടുജീവീതം സിനിമ ഒമാനില്‍ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതായിരുന്നെങ്കിലും അത് നടക്കാതെപോയത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താല്‍പര്യം മൂലമാണെന്ന് സംവിധായകൻ ബ്ലസി. മസ്കത്തിലെ ഒമാൻ ഫിലിം സൊസെറ്റിയില്‍ നടത്തിയ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പ്രദർശനത്തിന് അനുമതി ഇല്ലാതാക്കാനും ഇക്കൂട്ടർ ശ്രമിച്ചു. സിനിമക്ക് ആധാരമായ പുസ്തകം നിരോധിച്ചതാണെന്ന് പറഞ്ഞായിരുന്നു പ്രചാരണം. നിലവില്‍ സൗദിയിലും കുവൈത്തിലും ഒഴിച്ച്‌ ജി.സി.സിയില്‍ എല്ലായിടത്തും പ്രദർശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെയും ഉടൻ സിനിമ റിലീസ് […]

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന ദ്വീപുകളില്‍ ഒന്നായ മിസ്കാൻ ദ്വീപിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച്‌ മാറ്റി. ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അസ്സബാഹിന്‍റെ നിർദേശ പ്രകാരമാണ് നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിയത്. കോസ്റ്റ് ഗാർഡിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. അറേബ്യൻ ഗള്‍ഫിലെ ജനവാസമില്ലാത്ത ഒരു ചെറിയ ദ്വീപാണ് മിസ്കാൻ ദ്വീപ്‌. ഏകദേശം 1.2 കിലോമീറ്റർ നീളവും 800 മീറ്റർ വീതിയുമാണ് ദ്വീപിന്റെ […]

കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നിനും ഫാർമസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും വില നിയന്ത്രണം വരുന്നു. ഔഷധ വിലനിർണയ സമിതി മുന്നോട്ടുവെച്ച നിർദേശങ്ങള്‍ക്ക് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുല്‍ വഹാബ് അല്‍ അവാദി കഴിഞ്ഞ ദിവസം അനുമതി നല്‍കി. ഇതോടെ 228 മരുന്നുകളുടെ വിലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 10 ഫാർമസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. വില നിയന്ത്രണം നടപ്പാകുന്നതോടെ രാജ്യത്ത് മരുന്നുകള്‍ക്ക് പല വില ഈടാക്കാനാവില്ല. രാജ്യത്ത് മരുന്നുകളുടെയും സപ്ലിമെൻറുകളുടെയും വില […]

സലാല: തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ശാന്തിനഗർ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്. പ്രമുഖ സ്വകാര്യ കമ്ബനിയില്‍ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ: മിനി. മക്കള്‍: അശ്വിൻ, അവിനാഷ് .ടിസയുടെ സംഘാടകരില്‍ പ്രമുഖനാണ്. തുംറൈത്തിലെ കമ്മ്യുനിറ്റി സേവന പ്രവർത്തനങ്ങളില്‍ മുമ്ബില്‍ ഉണ്ടായിരുന്നയാളാണ്. അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന […]

മസ്‌കത്ത്: ഒമാനില്‍ തുടർച്ചയായി പെയ്യുന്ന മഴക്ക് വെള്ളിയാഴ്ച്ചയോടെ ശമനമുണ്ടായി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ മഴ കടന്നുപോകുന്നതിൻറെ ആശ്വാസത്തിലാണ് ഒമാനിലെ സ്വദേശികളും പ്രവാസികളും. ന്യൂനമർദ്ദത്തിൻറെ ഭാഗമായി വ്യാഴാഴ്ച ഒമാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴലാണ് ലഭിച്ചിരുന്നത്. ഒമാനില്‍ കാലാവസ്ഥ ദുർബലമായതിനാല്‍ ഗവർണറേറ്റുകളിലെ ഉപ കമ്മിറ്റികള്‍ ഉള്‍പ്പെടെ നാഷണല്‍ സെൻറർ ഫോർ എമർജൻസി മാനേജ്മെന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ദോഫാർ, അല്‍ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴക്ക് […]

ലണ്ടന്‍: യുകെയില്‍ ഡാഷ് ക്യാമുകള്‍ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ട് വിദഗ്ധര്‍ രംഗത്ത്. ശരിയായ ഡാഷ് ക്യാമുകള്‍ ഇല്ലെങ്കില്‍ കാര്‍ ഇന്‍ഷുറന്‍സ് വരെ അസാധുവാക്കപ്പെടുമെന്നും മോട്ടോറിംഗ് വിദഗ്ധര്‍ യുകെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മോട്ടോര്‍വേകളിലെ നിയമവിരുദ്ധമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്തുന്നതിലും ക്ലെയിമുകളില്‍ നിന്ന് ഡ്രൈവര്‍മാരെ സംരക്ഷിക്കുന്നതിലും ഡാഷ് ക്യാമുകള്‍ അത്യാവശ്യമാണ്. നിലവില്‍ യുകെയില്‍ ഏകദേശം 2.9 ദശലക്ഷം വാഹനമോടിക്കുന്നവരും ഡാഷ് ക്യാമറകള്‍ ഉപയോഗിക്കുന്നവരാണ്. ഇതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സ് […]

Breaking News

error: Content is protected !!