മസ്‌കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനം മസ്‌കറ്റില്‍ നിന്ന് പറന്നുയര്‍ന്ന് 45 മിനിറ്റിനു ശേഷമാണ് തിരിച്ചിറക്കിയത്. ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 വിമാനം മണിക്കൂറുകള്‍ വൈകി വൈകുന്നേരം 3.30ഓടെയാണ് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ മസ്‌കത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 45 മിനിറ്റ് പറന്നശേഷം വിമാനത്തിന് […]

കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ഇന്ത്യക്കാര്‍ വന്‍തോതില്‍ വിട്ടുപോകുന്നതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ 1,53,000 ഇന്ത്യക്കാര്‍ കുവൈത്തില്‍നിന്ന് തിരികെ പോയതായി നാഷനല്‍ ബാങ്ക് ഓഫ് കുവൈത്തിന്‍റെ സാമ്ബത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.കുവൈത്തിലെ മൊത്തം ഇന്ത്യന്‍ സമൂഹത്തിന്‍റെ 15 ശതമാനത്തോളം വരുമിത്‌. ഈജിപ്തില്‍നിന്നുള്ളവരും കൂടുതലായി കുവൈത്തില്‍നിന്ന് വിട്ടുപോകുന്നുണ്ട്. കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ വിദേശികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 3,82,000ത്തിലധികം പേര്‍ രാജ്യം വിട്ടു. ഇതോടെ രാജ്യത്ത് 11.4 ശതമാനം […]

വാഷിംഗ് ടണ്‍: വിദ്യാര്‍ത്ഥികളുടെ വായ്‌പയില്‍ ലക്ഷക്കണക്കിനു ഡോളര്‍ എഴുതിത്തള്ളാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കം കോടതി തല്‍ക്കാലത്തേക്കു തടഞ്ഞു. തടയണം എന്നാവശ്യപ്പെട്ടു ആറു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ നല്‍കിയ അപേക്ഷയില്‍ യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയുടേതാണ് വിധി. ഞായറാഴ്ചയോടെ വായ്‌പാ റദ്ദാക്കല്‍ നടപ്പാക്കാം എന്നാണ് ബൈഡന്‍ ഭരണകൂടം പ്രതീക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വരെ വായ്‌പാ റദ്ദാക്കലിനു 22 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ അപേക്ഷിച്ചിട്ടുണ്ട്. എട്ടു മില്യണ്‍ ആളുകള്‍ക്കു സ്വാഭാവികമായി കിട്ടുന്ന ഇളവിന് മറ്റുള്ളവര്‍ അപേക്ഷ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. അല്‍ മുത്‍ലഅ റസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം. അപകട സമയത്ത് ഇതേ കെട്ടിടത്തില്‍ ജോലി ചെയ്‍തിരുന്ന ഒരു തൊഴിലാളിയാണ് ആംബുലന്‍സ് വിളിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തത്. അതേസമയം ആംബുലന്‍സ് സ്ഥലത്ത് എത്തുന്നതിന് മുമ്ബ് തന്നെ പ്രവാസിയുടെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നതായി പാരാമെഡിക്കല്‍ ജീവനക്കാര്‍ പറ‍ഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം […]

കുവൈത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 3,82,000ത്തിലധികം പേര്‍ രാജ്യം വിട്ടു. നാഷനല്‍ ബാങ്ക് ഓഫ് കുവൈത്തിന്‍റെ ഏറ്റവും പുതിയ സാമ്ബത്തിക റിപ്പോര്‍ട്ടിലാണ് 11.4 ശതമാനം വിദേശികള്‍ കുറഞ്ഞതായി വെളിപ്പെടുത്തിയത്. കൊഴിഞ്ഞുപോകുന്നവരില്‍ ഇന്ത്യക്കാരും ഈജിപ്തുകാരുമാണ് കൂടുതല്‍. ഒരു വര്‍ഷത്തിനിടെ 1,53,000 ഇന്ത്യക്കാരാണ് കുവൈത്തില്‍ നിന്നും തിരികെ പോയത്. കുവൈത്തിലെ മൊത്തം ഇന്ത്യന്‍ സമൂഹത്തിന്‍റെ 15 ശതമാനത്തോളം വരുമിത്‌. തൊട്ടുപിന്നാലെ ഒമ്ബതു […]

ഒമാനിലേക്ക് അനധികൃതമായി സിഗരറ്റുകള്‍ കടത്തിയ സംഭവങ്ങളില്‍ രണ്ടുപേരെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.വാഹനത്തിന്റെ ഇന്ധനടാങ്കിനടിയില്‍ സിഗരറ്റുകള്‍ ഒളിപ്പിച്ച്‌ കടത്തിയതിന് ഒരാളെ ഹത്ത പോര്‍ട്ട് കസ്റ്റംസ് അധികൃതരാണ് പിടികൂടിയത്. മറ്റൊരാളെ ഖത്മത്ത് മലാഹ പോര്‍ട്ട് കസ്റ്റംസ് അധികൃതരാണ് പിടികൂടുന്നത്.സോപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സിഗരറ്റുകള്‍ കടത്തിയിരുന്നത്.

കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഫ്രൈഡേ മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡില്‍ 93 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ ജോലി ചെയ്‍തിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ചവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. തൊഴില്‍ – താമസ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ മാസങ്ങളില്‍ കുവൈത്തിന്റെ വിവിധ […]

ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച്‌ ഒമാന്‍ നടപ്പാക്കിയ മള്‍ട്ടി-എന്‍ട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷ സ്വീകരിച്ച്‌ തുടങ്ങി. ഖത്തര്‍ ലോകകപ്പിനെ പിന്തുണക്കുന്നതിനൊപ്പം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന ഫുട്ബാള്‍ ആരാധകരെ ഒമാനിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭഗമായാണ് സൗജന്യ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ചിരിക്കുന്നത്. ഖത്തര്‍ നല്‍കുന്ന ‘ഹയ്യ’ കാര്‍ഡുള്ളവര്‍ evisa.rop.gov.om എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി, ഒമാനിലെ ഹോട്ടല്‍ റിസര്‍വേഷന്‍ […]

വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ, ഭാഷ, സംസ്കാരം, വസ്ത്രം, ഭക്ഷണം തുടങ്ങി എന്തിലും ഏതിലും ഈ വൈവിധ്യം നമുക്ക് കാണാന്‍ സാധിക്കും. വിവിധ സംസ്ഥാനങ്ങളുടെ അ‌ടിസ്ഥാനത്തില്‍ മാത്രമല്ല, ഒരു സംസ്ഥാനത്തുതന്നെ പ്രാദേശികമായിപ്പോലും ഈ പറഞ്ഞ വിവിര വൈവിധ്യങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഇത്തരത്തിലുള്ള വൈവിധ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭാഷ. മനുഷ്യനെ ഒരു സാമൂഹിക ജീവിയാക്കി മാറ്റുന്നതില്‍ ഭാഷയുടെ പങ്ക് വളരെ വലുതാണ്. വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ എന്നാല്‍ […]

കുവൈത്തില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി.കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ബിബി (XBB) സ്ഥിരീകരിച്ച നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. നിരവധി രാജ്യങ്ങളിലും മേഖലയിലെ തന്നെ ചില രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കാലം കഴിയുന്തോറും വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നത് സാധാരണയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ […]

Breaking News

error: Content is protected !!