മസ്കത്ത്: ഇന്ത്യയിലെ വിവിധ സാമ്ബത്തിക മേഖലകളിലെ നിരവധി വ്യവസായികള്‍, നിക്ഷേപകര്‍, കമ്ബനികളുടെ പ്രതിനിധികള്‍ എന്നിവരുമായി ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ചര്‍ച്ച നടത്തി. ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബുസൈദി. കൂടിക്കാഴ്ചയില്‍, വ്യാപാര, നിക്ഷേപ ബന്ധങ്ങളെക്കുറിച്ചും നിലവിലുള്ള ഒമാനി-ഇന്ത്യന്‍ പങ്കാളിത്തത്തെക്കുറിച്ചും ചര്‍ച്ചചെയ്തു. ഒമാനില്‍ ലഭ്യമായ നിക്ഷേപ അവസരങ്ങളും ബിസിനസ് ഉടമകള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും അവലോകനം ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, […]

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ട് നേരിടുന്ന പണിമുടക്ക് പ്രതിസന്ധികള്‍ അതിജീവിക്കാന്‍ സുപ്രധാന നീക്കവുമായി ഗവണ്‍മെന്റ്. യൂണിയനുകള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം പേയ്മെന്റ് ഓഫര്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ അധിക ഫണ്ടിംഗ് ഗവണ്‍മെന്റ് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ശമ്പളത്തിന്റെ പേരില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പള ഓഫര്‍ മുന്നോട്ട് വെയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റെന്നാണ് റിപ്പോര്‍ട്ട്. 2022/23 വര്‍ഷത്തെ ശമ്പളവര്‍ദ്ധനവും ചര്‍ച്ചകളില്‍ ഉള്‍പ്പെടുമെന്ന് വ്യക്തമായതോടെ കൂടിക്കാഴ്ചയിലേക്ക് റോയല്‍ കോളേജ് ഓഫ് […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആടുകളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ നാല് മാസക്കാലത്തേക്കാണ് നിരോധനം. വാണിജ്യ-വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രിയുമായ മാസെന്‍ അല്‍-നഹെദ് ആണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാതരം ആടുകളുടെയും കയറ്റുമതിയും പുനര്‍ കയറ്റുമതിയും ജൂലൈ ഒന്ന് വരെയുള്ള കാലയളവിലേക്കാണ് നിരോധിച്ചിരിക്കുന്നത്. ബലി പെരുന്നാളിനോടനുബന്ധിച്ച്‌ രാജ്യത്ത് ആടുകളുടെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനം എന്നാണ് അറിയുന്നത്.

കുവൈറ്റ് സിറ്റി: വ്യവസായികമായി കൂടുതല്‍ മുന്നേറാനുള്ള ഒരുക്കത്തില്‍ കുവൈത്ത്. 1000-ത്തിലധികം ഫാക്ടറികള്‍ ഉള്‍ക്കൊള്ളുന്ന വമ്ബന്‍ വ്യവസായിക നഗരം ഒരുക്കാന്‍ കുവൈത്ത് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനായി 320 മില്യണ്‍ ഡോളര്‍ (ഏകദേശം രണ്ടര ലക്ഷം കോടി രൂപയ്ക്ക് മുകളില്‍) ചിലവഴിക്കും. നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് കുവൈത്ത് ലക്ഷ്യം വെക്കുന്നത്. കുവൈത്ത് ഒരുക്കുന്ന വ്യവസായ നഗരത്തില്‍ ആയിരത്തിലേറെ ഫാക്ടറികള്‍ക്ക് പുറമെ മറ്റെന്തെല്ലാം ഒരുക്കുമെന്ന കാര്യത്തില്‍ പ്രഖ്യാപനം […]

മസ്‌കത്ത്: വ്യാഴം, ശനി ദിവസങ്ങളില്‍ രാജ്യത്തെ ഏതാനും റോഡുകളില്‍ ട്രക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ഒമാന്‍. റോയല്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ പ്രധാന റോഡുകളിലാണ് നിയന്ത്രണം. അല്‍ ദാഖിലിയ റോഡ് (മസ്‌കറ്റ് – ബിദ്ബിദ് ബ്രിഡ്ജ്), അല്‍ ബതീന ഹൈവേ (മസ്‌കറ്റ് – ഷിനാസ്) റോഡുകളില്‍ വ്യാഴാഴ്ച്ചകളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണി വരെയും ശനിയാഴ്ച്ചകളില്‍ വൈകീട്ട് 4 മണിമുതല്‍ രാത്രി 10 […]

വിവിധ മേഖലകളില്‍ സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഒമാനും.ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ‘റൈസിന ഡയ്‌ലോഗ്’ സെഷനിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്തു. നേരത്തേ നരേന്ദ്ര മോദിയുമായും ഒമാന്‍ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തുകയും സുല്‍ത്താന്റെ സന്ദേശം […]

ലണ്ടന്‍: ടിയര്‍ 4 കോവിഡ് ലോക്ക്ഡൗണുകള്‍ സൃഷ്ടിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ തകര്‍ത്തെറിഞ്ഞ തീരുമാനം ബോറിസ് സ്വീകരിച്ചതാണെന്ന് ചോര്‍ന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഡൗണിംഗ് സ്ട്രീറ്റില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാത്രി പാര്‍ട്ടി സംഘടിപ്പിക്കുമ്പോഴാണ് ജനങ്ങളെ വീട്ടിലിരുത്തിയത്! 2020 ഡിസംബര്‍ 18ന് നം.10 ക്രിസ്മസ് പാര്‍ട്ടി ആഘോഷം നടക്കുമ്പോള്‍ വൈനടിച്ച് ലക്കുകെട്ടാണ് കൊണ്ടാടിയത്. പാര്‍ട്ടി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക […]

കുവൈത്തില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 1,78,919 പേര്‍ രാജ്യം വിട്ടതായി അധികൃതര്‍ അറിയിച്ചു. 60 വയസിനു മുകളില്‍ പ്രായമായ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത പ്രവാസികള്‍ക്ക് താമസ രേഖ പുതുക്കുന്നതിന് 800 ദിനാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഫീസ്‌ ചുമത്തിയിരുന്നു. ഭാരിച്ച തുക അടക്കുവാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ്‌ പലരും നാട്ടിലേക്ക് തിരിച്ചത്. അതോടൊപ്പം സ്വദേശിവല്‍ക്കരണം ശക്തമാക്കിയതും പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍റെ ഏറ്റവും പുതിയ […]

കുവൈത്ത് സിറ്റി: ഫലസ്തീനിലെ കുവൈത്ത് അംബാസഡര്‍ അസീസ് അല്‍ ദൈഹാനിക്ക്, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രത്യേക അംഗീകാരം. ഉഭയകക്ഷിബന്ധങ്ങള്‍ക്കു നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ഓണററി ഓര്‍ഡര്‍ നല്‍കിയാണ് ആദരിച്ചത്. ഉഭയകക്ഷിബന്ധങ്ങളുടെ വികസനത്തിന് കുവൈത്ത് പ്രതിനിധി വലിയ സംഭാവന നല്‍കിയതായി ജോര്‍ഡനിലെ ഫലസ്തീന്‍ എംബസിയില്‍ നടന്ന ചര്‍ച്ചക്കിടയില്‍ മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീനികള്‍ക്കുള്ള കുവൈത്തിന്റെ ഉറച്ച പിന്തുണയില്‍ അദ്ദേഹം നന്ദി രേഖപ്പെടുത്തി. ‘ജറൂസലമിന്റെ നക്ഷത്രം’എന്നറിയപ്പെടുന്ന ഓണററി ഓര്‍ഡര്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും […]

മസ്കത്ത്: ന്യൂഡല്‍ഹിയില്‍ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഒമാന്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം നടന്ന വിദേശകാര്യ മന്ത്രിമാരുടെ സെഷനില്‍ ഒമാനെ പ്രതിനിധാനം ചെയ്ത് മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് പങ്കെടുത്തത്. ജി20 ഉച്ചകോടിയില്‍ ഒമാന്‍ അതിഥി രാജ്യമായി ഈ വര്‍ഷം പങ്കെടുക്കും. ഇതിന്‍റെ ഭാഗമായാണ് യോഗത്തില്‍ സംബന്ധിച്ചത്. സംഭാഷണം, സഹിഷ്ണുത, നല്ല അയല്‍പക്കം തുടങ്ങിയ മൂല്യങ്ങളിലൂന്നി സമാധാന നിര്‍മാണത്തെക്കുറിച്ചുള്ള ഒമാന്റെ വീക്ഷണം സയ്യിദ് ബദര്‍ […]

Breaking News

error: Content is protected !!