കുവൈത്ത്: വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചും പേരുകളില്‍ മാറ്റം വരുത്തിയും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 530 പേരെ കുവൈത്തില്‍ നിന്നും തിരിച്ചയച്ചു. രേഖകള്‍ കൃത്യതയില്ലാത്തതും വ്യാജവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2022 ലാണ് ഇത്രയും പേരെ വിമാനത്താവളത്തില്‍നിന്നുതന്നെ അതാത് രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. ഇവരില്‍ 120 പേര്‍ വനിതകളായിരുന്നു. ഇതില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കുവൈത്ത് പ്രവേശിക്കാന്‍ അനുമതിയില്ലാത്തവര്‍ ഉള്‍പ്പെടെ ഇവരിലുണ്ടായിരുന്നു. ആധുനിക സാങ്കേതിക വിദ്യയും വിരലടയാള പരിശോധനയും […]

കുവൈത്ത് സിറ്റി: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി അനു ഏബല്‍ (34) നിര്യാതയായി. ലുലു എക്സ്ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജറായിരുന്നു. ശനിയാഴ്ച വൈകിട്ട് ഫര്‍വാനിയ ദജീജില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച്‌ കടക്കുന്നതിനിടയില്‍ അതിവേഗത്തില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റു അനുവിനെ ഫര്‍വാനിയ ഹോസ്പിറ്റിലില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ഏബല്‍ രാജന്‍.പിതാവ്: കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്. മകന്‍ […]

ഒമാനില്‍നിന്നുള്ള എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതി മുന്‍വര്‍ഷത്തെക്കാള്‍ 50 ശതമാനം വര്‍ധിച്ചു. ഈ കാലയളവില്‍ അമേരിക്ക, ഇന്ത്യ, ഗള്‍ഫ് മേഖല എന്നിവിടങ്ങളിലേക്കാണ് ഒമാന്‍ പ്രധാനമായും കയറ്റുമതി നടത്തിയത്. 2022 ആദ്യ ഒമ്ബത് മാസങ്ങളില്‍ 5.619 ശതകോടി റിയാലിന്‍റെ എണ്ണയിതര ഉല്‍പന്നങ്ങളാണ് കയറ്റിയയച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.743 ശതകോടി റിയാലായിരുന്നു കയറ്റുമതി തുക. കോവിഡാനന്തരം ലോകം മുഴുവന്‍ അടിസ്ഥാന ഉല്‍പന്നങ്ങളുടെ ആവശ്യം കുതിച്ചുയര്‍ന്നതാണ് ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ആവശ്യകത വര്‍ധിക്കാന്‍ കാരണമായത്. […]

ലണ്ടന്‍: ബ്രിട്ടനില്‍ തണുത്തുറഞ്ഞ കാലാവസ്ഥ വീക്കെന്‍ഡിലേക്കും തുടരുമെന്ന് മുന്നറിയിപ്പ്. ഇതോടെ ആരോഗ്യ മുന്നറിയിപ്പുകള്‍ ദീര്‍ഘിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ലെവല്‍ 3 തണുപ്പ് കാലാവസ്ഥാ അലേര്‍ട്ട് ശനിയാഴ്ച വരെ ദീര്‍ഘിപ്പിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. ഇതിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 33 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. 13 വെള്ളപ്പൊക്ക ജാഗ്രതാ അറിപ്പുകളും ഏജന്‍സി നല്‍കിയിട്ടുണ്ട്. വില്‍റ്റ്ഷയറിലെ […]

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയുമായുള്ള തര്‍ക്കങ്ങളുടെ ഫലമായി രാജ്യത്ത് മറ്റൊരു സര്‍ക്കാറിന് കൂടി പരിസമാപ്തി. സര്‍ക്കാര്‍ രൂപവത്കരിച്ച്‌ മൂന്ന് മാസത്തിനുള്ളില്‍ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹിന് കീഴിലുള്ള സര്‍ക്കാര്‍ പിരിച്ചുവിടുമെന്ന് ഉറപ്പായി. തിങ്കളാഴ്ച സര്‍ക്കാറിന്റെ രാജി പ്രധാനമന്ത്രി കിരീടാവകാശിക്ക് സമര്‍പ്പിച്ചിരുന്നു. രാജി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നത് വരെ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകാത്തതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇയാള്‍ തൊഴിലാളിയെ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മര്‍ദിച്ചയാളിനെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര […]

ജബല്‍ ശംസ് സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ശംസ് റോഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദേശം നല്‍കി. റോഡില്‍ ചളിയും നനഞ്ഞ മണ്ണും ഉള്ളതിനാല്‍ തെന്നിമാറാന്‍ സാധ്യതയുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) അറിയിച്ചു. താപനില കുറഞ്ഞ് മൈനസ് ഡിഗ്രിയില്‍ എത്തിയതോടെ ഇവിടത്തെ കൊടുംതണുപ്പ് ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമടക്കമുള്ളവര്‍ ഒഴുകുകയാണ്. കഴിഞ്ഞ ദിവസം നൂറുകണക്കിനാളുകളാണ് വാഹനങ്ങളില്‍ എത്തിയത്. പലരുടെയും […]

മസ്കത്ത്: ഇറാനിലെ അസര്‍ബൈജാന്‍ എംബസിക്കുനേരെ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ഒമാന്‍ അപലപിച്ചു. നയതന്ത്ര ദൗത്യങ്ങളെ ലക്ഷ്യംവെച്ചുള്ള ഏതൊരു നടപടിയും സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിനിരയായ കുടുംബങ്ങളോടും അസര്‍ബൈജാനിലെ ജനങ്ങളോടും സര്‍ക്കാറിനോടും അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയില്‍ പറഞ്ഞു. പ്രാദേശിക സമയം രാവിലെ 8.30ഓടെയായിരുന്നു ആക്രമണം. തോക്കുധാരി എംബസി വളപ്പിനുള്ളില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ എംബസിയുടെ സുരക്ഷ വിഭാഗത്തിന്റെ തലവന്‍ […]

ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി പ്രധാനമന്ത്രി ഋഷി സുനക്. ലേബര്‍ പൂള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നത്. സര്‍വകലാശാലകളിലെ പഠനസമയം കുറച്ച് കൊണ്ട് കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന പദ്ധതിയാണ് കൊണ്ടുവരാന്‍ പോകുന്നത്. നിലവില്‍ 680,000 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ടേം ടൈമില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ ശമ്പളത്തോടെയുള്ള ജോലിയായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ വര്‍ക്കിംഗ് സമയം വര്‍ദ്ധിപ്പിക്കുന്നത് കൂടുതല്‍ […]

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച്‌ കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഫലസ്തീന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം രൂക്ഷമായത്. ഹീനമായ ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും തുടര്‍ച്ചയായ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മനുഷ്യത്വത്തിന് നേരെയാണ് ഇസ്രയേലിന്റെ ആക്രമണം. കഴിഞ്ഞ വര്‍ഷം മാത്രം അമ്ബതിലേറെ കുട്ടികളെയും 17 സ്ത്രീകളെയുമടക്കം 250 ലേറ ഫലസ്തീനികളെയാണ് ഇസ്രായേല്‍ […]

Breaking News

error: Content is protected !!